Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികല – ജയലളിത ബന്ധം വെളിപ്പെടുത്തിയ വിധി

sasikala-jayalalithaa വിവാദങ്ങളും അപവാദങ്ങളും ഇവരുടെബന്ധത്തെച്ചൊല്ലിയുണ്ടായി.

ഒടുവിൽ ആ സത്യം സുപ്രീം കോടതി വെളിപ്പെടുത്തി. ഏറെ ഊഹാപോഹങ്ങളും വിവാദങ്ങളും സൃഷ്ടിച്ച സംശയങ്ങൾക്ക് സുപ്രീംകോടതി മറുപടി പറയുമ്പോൾ തമിഴ്മക്കളുടെ അമ്മ ഉയിരോടെയില്ല. ചിന്നമ്മ ശശികലയാവട്ടെ ജയിലിലേക്കും. തമിഴ് രാഷ്ട്രീയത്തിൽ നിറനിലാവായി ഉദിച്ചു നിന്ന ജയലളിതയുടെ നിഴലായി എന്നും ശശികല ഉണ്ടായിരുന്നു.തമിഴകം അമ്മ എന്ന് ജയലളിതയെ വാഴ്ത്തിയപ്പോൾ ചിന്നമ്മ എന്ന വിശേഷണം ശശികലയ്ക്കു മാത്രം സ്വന്തം.തൻറേടിയായ ഒരു രാഷ്ട്രീയക്കാരിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരി എന്ന നിലയിൽ ഉറ്റതോഴി ശശികലയും എന്നും ജയയ്ക്കൊപ്പം മാധ്യമങ്ങളിൽ നിറഞ്ഞു. വിവാദങ്ങളും അപവാദങ്ങളും ഇവരുടെബന്ധത്തെച്ചൊല്ലിയുണ്ടായി.ശശികലയുടെ തെറ്റായ ഒരു തീരുമാനത്തെത്തുടർന്ന് ഈ ബന്ധത്തിൽ ഇടക്കാലത്ത് ഉലച്ചിലുണ്ടായെങ്കിലും പൂർവാധികം ശക്തിയോടെ ശശികല ജയലളിതയുടെ ജീവിതത്തിലേക്ക് ചേക്കേറി.

കൂടിച്ചേരൽ പിന്നെ വേർപിരിയൽ

സിനിമക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളോടെയാണ് ജയലളിതയുടെ വ്യക്തി ജീവിതത്തിലേക്കും രാഷ്ട്രീയ ജീവിതത്തിലേക്കും ശശികലയെത്തുന്നത്. 1980 ൽ ആണ് ഐഎഎസ് ഓഫീസർ ചന്ദ്രലേഖ ശശികലയെ ജയലളിതയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തത്.ജയലളിത പങ്കെടുക്കുന്ന പൊതുപരിപാടികളും വിവാഹങ്ങളും ചിത്രീകരിക്കാനുള്ള അനുവാദം ശശികലയുടെ സ്റ്റുഡിയോയ്ക്കു നൽകണമെന്ന ആവശ്യവുമായി ആയിരുന്നു ചന്ദ്രലേഖ ശശികലയെ പരിചയപ്പെടുത്തിയത്.

പിന്നീട് തമിഴകം സാക്ഷിയായത് അമ്മയുടെ വിശ്വസ്തയും മനസ്സാക്ഷി സൂക്ഷിപ്പുകാരിയുമായി ശശികല വളരെവേഗം മാറുന്ന കാഴ്ചയാണ്. രാഷ്ട്രീയത്തിൽ ജയലളിത ഉയരങ്ങളുടെ പടവുകൾ ചവിട്ടിക്കയറുമ്പോൾ അവരുടെ നിഴൽപറ്റി ശശികലയും മുന്നേറി. അഴിമതിയും അനധികൃത സ്വത്തുസമ്പാദനവുമെല്ലാം ജയയുടെ രാഷ്ട്രീയ ജീവിതത്തിന് കളങ്കം ചാർത്തിയയതും ഈ കാലത്താണ്. തമിഴകം മന്നാർഗുഡി മാഫിയയുടെ അധീനതയിലാണെന്നായിരുന്നു ഈ കാലഘട്ടത്തിലെ സംസാരം.

2011 ൽ ആണ് ചില രാഷ്ട്രീയ കാരണങ്ങളാൽ ഇവരുടെ സൗഹൃദത്തിന് ഉലച്ചിൽ തട്ടിയത്. എന്നാൽ സ്വന്തം തെറ്റുതിരിച്ചറിഞ്ഞ് ശശികല തിരിച്ചെത്തിയപ്പോൾ പൂർണ്ണമനസ്സോടെ ജയലളിത ആ സൗഹൃദം തുടരാൻ തയാറായി. ഈ കാലഘട്ടങ്ങളിലൊന്നും പരസ്പരമുള്ള രഹസ്യങ്ങൾ പരസ്യമാക്കാൻ ഇരുവരും തയാറായില്ല. ജീവിതത്തിൽ സൗഹൃദത്തിനും വിശ്വസ്തതയ്ക്കുമുള്ള സ്ഥാനം ഇരുവരും വെളിവാക്കുകയായിരുന്നു ആ കാലഘട്ടത്തിൽ.

തന്നെയും ശശികലയെയും ചേർത്ത് നിറംപിടിപ്പിച്ച കഥകൾ പരക്കുന്നുണ്ടെന്നറിഞ്ഞിട്ടും നിശബ്ദതകൊണ്ടാണ് ജയലളിത ആ ആരോപണങ്ങളുടെ മുനയൊടിച്ചത്.ഇത്തരം ചോദ്യങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നായിരുന്നു അവരുടെ നിലപാട്. കൂട്ടുകാരി അല്ലെങ്കിൽ സഹോദരി എന്നു ശശികലയെ വിശേഷിപ്പിക്കാനായിരുന്നു ജയലളിത എന്നും താൽപര്യം കാട്ടിയിരുന്നത്. ഇടയ്ക്കു രണ്ടുവട്ടം ആ സൗഹൃദം തല്ലിപ്പിരിഞ്ഞെങ്കിലും പൂർവാധികം ശക്തിയോടെ ശശികല ജയലളിതയിലേക്കു തിരിച്ചെത്തി. അക്ക ജയലളിതയാണ് തന്റെ ഉയിരെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ഭർത്താവ് നടരാജനെപ്പോലും ഉപേക്ഷിച്ച് ശശികല പോയസ്ഗാർഡനിലേയ്ക്ക് രണ്ടാംവട്ടം തിരിച്ചെത്തിയത്.

Jayalalithaa with Sasikala ശശികലയുടെ തെറ്റായ ഒരു തീരുമാനത്തെത്തുടർന്ന് ഈ ബന്ധത്തിൽ ഇടക്കാലത്ത് ഉലച്ചിലുണ്ടായെങ്കിലും പൂർവാധികം ശക്തിയോടെ ശശികല ജയലളിതയുടെ ജീവിതത്തിലേക്ക് ചേക്കേറി.

കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പ് എന്നാണ് ജയ എന്നും ശശികലയെ വിശേഷിപ്പിച്ചത്. തനിക്കുവേണ്ടി പലതും സഹിക്കുന്നുണ്ട് എന്നിട്ടും കലർപ്പില്ലാത്ത സ്നേഹം നൽകി അവർ കൂടെനിൽക്കുന്നുവെന്നാണ് ജയലളിത ശശികലയെക്കുറിച്ചു പറഞ്ഞത്. രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയപ്പോഴും മാനസീകമായിത്തളർന്നപ്പോഴുമെല്ലാം തന്റെ ഒപ്പം ഒരു നിഴൽപോലെയുണ്ടായിരുന്ന ശശികലയോട് എന്നും ഒരു വിധേയത്വഭാവമായിരുന്നു ജയലളിതയ്ക്ക്.

എന്തിലും ശശികല പറയുന്നതായിരുന്നു ജയലളിതയുടെ അന്തിമതീരുമാനം. ഈ വിധേയത്വമാവാം ഒരു പക്ഷേ ഇവരുടെ ബന്ധം അരുതാത്തത് എന്ന തോന്നൽ ജനങ്ങളിലുണ്ടാക്കിയത്. ഇവർതമ്മിൽ ലെസ്ബിയൻ ബന്ധമാണ് നിലനിന്നത് എന്നു പോലും അടുത്തിടയ്ക്ക് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെല്ലാം ആക്കം കൂട്ടിയത് തന്റെ അറുപതാം പിറന്നാൾ വേളയിൽ ജയലളിതയും ശശികലയും ചേർന്ന് ക്ഷേത്രത്തിൽ നടത്തിയ ചടങ്ങുകൾക്ക് വിവാഹച്ചടങ്ങുകളുമായി സാമ്യമുണ്ടായിരുന്നുവെന്നതാണ്. വധൂവരന്മാരപ്പോലെ ഇരുവരും പരസ്പരം മാലചാർത്തി ചന്ദനം ചാർത്തി എന്നതൊക്കെയാണ് പാപ്പരാസികൾ മുന്നോട്ടുവെച്ച തെളിവുകൾ. ഭാര്യയെയും മറ്റൊരു സ്ത്രീയേയും ചേർത്ത് ഏറെക്കോലാഹലങ്ങൾ ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്നു നടിച്ച ശശികലയുടെ ഭർത്താവ് നടരാജന്റെ നിസ്സംഗതയും ജനങ്ങളെ ചൊടിപ്പിച്ചിരുന്നു.

PTI12_6_2016_000046B തന്നെയും ശശികലയെയും ചേർത്ത് നിറംപിടിപ്പിച്ച കഥകൾ പരക്കുന്നുണ്ടെന്നറിഞ്ഞിട്ടും നിശബ്ദതകൊണ്ടാണ് ജയലളിത ആ ആരോപണങ്ങളുടെ മുനയൊടിച്ചത്
pdf ജീവിച്ചിരുന്നപ്പോൾ ജയലളിത മറുപടി പറയാത്ത ആ ചോദ്യത്തിനാണ് കോടതി ഇപ്പോൾ ഉത്തരം നൽകുന്നത്.

എന്നാൽ ജീവിച്ചിരുന്ന കാലത്ത് തന്നെയും ശശികലയെയും ചേർത്തു വന്ന കഥകളൊക്കെ അർഹിക്കുന്ന അവഗണനയോടെ എന്നും ജയലളിത തള്ളിക്കളഞ്ഞിരുന്നു. ജീവിതത്തിൽ താങ്ങായി നിന്ന ശശികല ജയലളിതയുടെ ആശുപത്രിവാസ സമയത്തും മരണസമയത്തുമെല്ലാം ഒപ്പം നിന്നു. ജയയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള യാത്രയിലും രാജാജി ഹാളിലെ പൊതുദർശന വേളയിലുമെല്ലാം ഒരു നിമിഷംപോലും മാറിനിൽക്കാതെ ശശികല ഒപ്പം നിന്നു. ജീവിച്ചിരുന്നപ്പോൾ ജയലളിത മറുപടി പറയാത്ത ആ ചോദ്യത്തിനാണ് സുപ്രീംകോടതി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. ഇരുവരും തമ്മിൽ സോഷ്യൽ ലിവിങ് അല്ലെന്നാണ് ഇതുസംബന്ധിച്ച് കോടതിയുടെ ഔദ്യോഗിക രേഖകൾ പറയുന്നത്. അവിഹിതമായി സമ്പാദിച്ച സ്വത്ത് സംരക്ഷിക്കാനും ഗൂഡാലോചനയ്ക്കും വേണ്ടി മാത്രമാണ് ശശികലയെയും കുടുംബത്തെയും വേദനിലയത്തിൽ താമസിപ്പിച്ചതെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. വിധിപ്പകർപ്പിലെ 561–ാം പേജിലാണ് ഇതുസംബന്ധിച്ച് പരാമർശമുള്ളത്.മൂന്ന പതിറ്റാണ്ടോളം ശശികലയും ജയലളിതയും പാര്‍ത്ത പോയസ് ഗാര്‍ഡനില്‍ ഇന്ന് അവർ രണ്ടുപേരുമില്ല. ശശികലയേയും ജയലളിതയേയും ചുറ്റിപ്പറ്റിയുള്ള ഒരുപാടു രഹസ്യങ്ങള്‍ക്ക് ഏകദൃക്സാക്ഷി പോയസ് ഗാർഡൻ മാത്രമാണ്... അപ്പോൾ തെളിവുകളും രേഖകളും നിരത്തി കോടതി സമർഥിപ്പിക്കുന്ന സത്യങ്ങൾ വിശ്വസിക്കാതെ തരമില്ലല്ലോ...  

Your Rating: