Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണ് കൂടുതൽ സുന്ദരി ; അനുഷ്കയോ തമന്നയോ?

Anushka Shetty and Tamannaah Bhatia അനുഷ്ക, തമന്ന

ബാഹുബലി രണ്ടാം ഭാഗത്തിനിന്റെ ട്രെയിലർ ദൃശ്യവിസ്മയം തീർത്തു മുന്നേറുകയാണ്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ട്രെയിലറുകൾക്കു പിന്നാലെയാണ് ഹൈദരാബാദിൽ ബാഹുബലി രണ്ടാം ഭാഗത്തിന്റെ പ്രീ റിലീസ് ഇവന്റ് നടന്നത്.

അവിടെ തിളങ്ങിയതാവട്ടെ ചിത്രത്തിലെ നായികമാരായ അനുഷ്കയും തമന്നയും. മിനിമൽ മേക്കപ്പും അപാര സ്റ്റൈലുമായി താരങ്ങൾ വേദിയിലെത്തിയപ്പോൾ ആരെ ആദ്യം നോക്കണം എന്ന സംശയം ആർക്കും തോന്നും.

ചിത്രത്തിൽ മഹാറാണി ദേവസേനയായി വേഷമിടുന്ന അനുഷ്കഷെട്ടി പ്രോഗ്രാമിനെത്തിയത് സാരിയണിഞ്ഞാണ്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടി ഭാരം കൂട്ടിയും കുറിച്ചും അനുഷ്ക നടത്തുന്ന പ്രയത്നങ്ങൾ മുമ്പും ചർച്ചയായിട്ടുണ്ട്.

ഫ്ലോറൽ ആപ്ലിക്ക് വർക്ക് ചെയ്ത വെള്ളസാരി വ്യത്യസ്തമായണിഞ്ഞ് സ്ലിപ്പേർഡ് റെഡ് ബ്ലൗസിന്റെ ആഡ്യത്തത്തിലായിരുന്നു അനുഷ്കയെത്തിയത്. മിതമായ മേക്കപ്പും സ്റ്റേറ്റ്മെന്റ് ആഭരണങ്ങളായി കമ്മലും വളയും മാത്രമായിരുന്നു അനുഷ്ക ധരിച്ചത്. വലിയനെറ്റിയിൽ കടുകുമണിയോളം പോന്ന ഒരു കുഞ്ഞുപൊട്ടുംധരിച്ച് മുടിയഴിച്ച്  അനുഷ്കയിരിരുന്നതു കണ്ടാൽ ഒരു രാജകുമാരിയല്ലെന്നാരും പറയില്ല.

അബുജാനി സന്ദീപ് ക്രിയേഷന്റെ വൈബ്രന്റ് ലെഹങ്കയും വൈറ്റ്പെപ്ലം ജാക്കറ്റുമണിഞ്ഞെത്തിയ തമന്നയെ സുന്ദരിയാക്കിയത് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് സഞ്ജനയാണ്. ആകെയുണ്ടായിരുന്ന ആഡംബരം ഗോൾഡ്– വൈറ്റ് കോംബിനേഷനിലുള്ള ഒരു കമ്മൽമാത്രമായിരുന്നു.

ന്യൂഡ്മേക്കപ്പിലാണ് താരമെത്തിയത്. മേക്കപ്പിലെ മിതത്വവും ലാളിത്യവും മൂലം ഇവരിലാരാണ് കൂടുതൽ സുന്ദരിയെന്നു പറയാൻ കഴിയില്ലെന്നും. ചിത്രത്തിലെ പ്രകടനത്തിൽ മഹാറാമി ദേവസേനയാണോ അവന്തികയാണോ അഭിനയത്തിൽ മികച്ചു നിൽക്കുന്നത് എന്നു കാണാനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നുമാണ് ആരാധകർ പറയുന്നത്.

Your Rating: