Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്രദ്ധമായി യുവതി ചാടിയത് പാഞ്ഞുവന്ന ട്രെയിനിനു മുന്നിൽ ; പക്ഷേ

crossing-track ചിലരൊക്കെ വളരെവേഗത്തിൽ പാളം മുറിച്ചു കടക്കുന്നുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ ഒരു യുവതി പാളംമുറിച്ചു കടക്കാനെത്തി. വളരെ അശ്രദ്ധമായി പാളത്തിന്റെ വലതുവശത്തേയ്ക്കു മാത്രം ശ്രദ്ധിച്ച് സാവധാനത്തിലാണ് യുവതിയുടെ നടപ്പ്.

എത്ര വലിയ അപകടങ്ങൾക്ക് ദൃക്സാക്ഷികളാകേണ്ടി വന്നാലും പാഠം പഠിക്കാത്തവർ തീർച്ചയായും ഈ വിഡിയോ കാണണം. ഗതാഗത നിയമങ്ങൾ പാലിക്കാനുള്ളതാണ് ലംഘിക്കാനുള്ള തല്ലയെന്ന ഒരു ഓർമപ്പെടുത്തൽ കൂടിയാണിത്. ന്യൂസീലാൻറിലെ ഒക്‌ലന്റിലെ മൗണ്ട് ഈഡൻ റെയിൽവേസ്റ്റഷനിലാണു സംഭവം. ട്രെയിൻ വരുന്നതിനു മുന്നറിയിപ്പു ലഭിച്ചിട്ടും സിഗ്നലുകൾ തെളിഞ്ഞുകിടന്നിട്ടും അതിനൊയൊക്കെ അവഗണിച്ച് യാത്രക്കാർ പാളം മുറിച്ചു കടക്കുകയാണ്.



ചിലരൊക്കെ വളരെവേഗത്തിൽ പാളം മുറിച്ചു കടക്കുന്നുണ്ടെ ങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ ഒരു യുവതി പാളംമുറിച്ചു കടക്കാനെത്തി. വളരെ അശ്രദ്ധമായി പാളത്തിന്റെ വലതു വശത്തേയ്ക്കു മാത്രം ശ്രദ്ധിച്ച് സാവധാനത്തിലാണ് യുവതിയുടെ നടപ്പ്. യുവതി പാളത്തിൽ നിന്ന് പുറത്തേക്കു കാലുകുത്തിയതും ട്രെയിൻ അവരെ ഇടിച്ചു തെറിപ്പിക്കാതെ മുന്നോട്ടു പോയതും നിമിഷങ്ങളുടെ വ്യത്യാസത്തിലായിരുന്നു.



പ്ലാറ്റ്ഫോമിൽ സ്ഥാപിച്ച സിസിടിവി കാമറയിലാണ് പിങ്ക് ജാക്കറ്റ് ധരിച്ച യുവതിയുടെ അത്ഭുതകരമായ രക്ഷപെടലിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. പാളത്തിലൂടെ യുവതി നടക്കുന്നതു കണ്ട എഞ്ചിൻ ഡ്രൈവർ എമർജൻസി ബ്രേക്കിട്ടതിനാലാണ് ദുരന്തം ഒഴിവായത്. പെട്ടന്നുള്ള ബ്രേക്കിടൽ മൂലം ട്രെയിനിലെ യാത്രക്കാർക്കും പരുക്കുകളൊന്നും പറ്റിയിട്ടില്ലെന്നും ട്രെയിനിനു മുന്നിൽ നിന്ന് കഷ്ടിച്ചു രക്ഷപെട്ട സ്ത്രീയാരാണെന്ന് ഇതുവരെ വ്യക്തമായി ട്ടില്ലെന്നും റെയിൽവേ അധികൃതർ പറയുന്നു.



ആളുകളുടെ അശ്രദ്ധമൂലം നിരവധി അപകടമരണങ്ങൾ ഉണ്ടാകാറുണ്ടെന്നും കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ നൂറിലേരെ പേരാണ് ന്യൂസിലാൻറിൽ ട്രെയിനപകടത്തിൽ മരിച്ചതെന്നുമാണ് റിപ്പോർട്ടികൾ സൂചിപ്പിക്കുന്നത്.