Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ 6 നിയമങ്ങൾ ലംഘിക്കൂ , ജീവിതം ആഘോഷിക്കൂ ; മുൻമിസ്ഇന്ത്യയ്ക്കു പറയാനുള്ളത്

neha-dhupia നേഹാധൂപിയ.

തനിപ്പെണ്ണായി ജീവിക്കാൻ അൽപ്പം റിസ്ക്ക് എടുക്കണമെന്നാണ് നേഹാധൂപിയ എന്ന സുന്ദരിയ്ക്കു പറയാനുള്ളത്. മനസ്സു പറയുന്നതുപോലെ ജീവിക്കണമെങ്കിൽ സമൂഹം അനുശാസിക്കുന്ന ആറു നിയമങ്ങൾ ലംഘിക്കണമെന്നും മുൻമിസ് ഇന്ത്യ പറയുന്നു. നിശ്ചിത പ്രായത്തിനുള്ളിൽ വിവാഹം കഴിച്ച് ആളുകളുടെ ചോദ്യത്തെഭയന്ന് അമ്മയായി ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കാൻ മടിയുള്ളവരായി ജീവിക്കുന്നവരോടല്ല നേഹയുടെ ആഹ്വാനം. സ്വന്തം ജീവിതം ഇഷ്ടമുള്ളതുപോലെ ജീവിച്ചു തീർക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളോടാണ്.



ജീവിതത്തിൽ സ്വതന്ത്ര്യം ആഘോഷിക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ദയവായി വിവാഹമെന്ന ബന്ധനത്തിൽച്ചെന്നു ചാടാതിരിക്കുക എന്നാണ് നേഹയുടെ ഉപദേശം. ബ്ലഷ് പുറത്തിറക്കിയ സോ ബേസിക്കലി എന്ന വിഡിയോയിലൂടെയാണ് സമൂഹം പെൺകുട്ടികൾക്കു കൽപ്പിച്ചു നൽകിയിരിക്കുന്ന അരുതുകളെ ലംഘിക്കാൻ തയാറാണോയെന്ന് നേഹ ചോദിക്കുന്നത്.



പെൺകുട്ടികൾ നിശ്ചിതപ്രായത്തിനുള്ളിൽ വിവാഹം കഴിക്കുകയും അമ്മമാരാവുകയും വേണമെന്ന് സമൂഹം അവരെ പറഞ്ഞു പഠിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടികൾക്ക് താൽപര്യമില്ലെങ്കിൽപ്പോലും സമൂഹത്തെപ്പേടിച്ച് മാതാപിതാക്കൾ അവളെ നിർബന്ധിക്കുന്നു. എല്ലാവരും ഇതൊക്കെ ചെയ്യുന്നുണ്ട് പിന്നെ നിനക്കു മാത്രമെന്താ ഇത്ര പ്രത്യേകതയെന്നു ചോദിച്ച് അവർ പെൺകുട്ടികളുടെ വായടിപ്പിക്കുന്നു.



ഇഷ്ടമില്ലാത്ത കാര്യങ്ങൾ മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി ച്ചെയ്യരുതെന്നും മറ്റുള്ളവരെ പ്രീതിപ്പെടുത്താനും സന്തോഷിപ്പി ക്കാനും വേണ്ടി സ്വന്തം ഇഷ്ടങ്ങൾ മാറ്റിവയ്ക്കരുതെന്നും നേഹ പറയുന്നു. ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കണമെന്നും പ്രായത്തെ വെറും ഒരു സംഖ്യ മാത്രമായി കാണാനുള്ള ആർജ്ജവം ഉണ്ടാക്കണമെന്നും അങ്ങനെയാണെങ്കിൽ വിവാഹത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ലെന്നും നേഹ കൂട്ടിച്ചേർക്കുന്നു.