Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയസ്സ് 5 ; സുന്ദരിപ്പട്ടം നേടിയത് 60 തവണ

gabriella-roberts ഗബ്രിയേല.

ജീവിതത്തിൽ ആദ്യമായി സുന്ദരിപ്പട്ടം നേടിയപ്പോൾ 4 മാസമായിരുന്നു അവളുടെ പ്രായം. പിന്നീടങ്ങോട്ട് ഇതവളുടെ ഹോബിയും പാഷനും എല്ലാമായി മാറി. ഇപ്പോൾ 5 വയസ്സുള്ള ഈ സുന്ദരിക്കുട്ടി ഇതിനകം 60 തവണ സുന്ദരിപ്പട്ടം സ്വന്തമാക്കിയിട്ടുണ്ട്. യുഎസിലെ പെൻസിൽവാനിയ സ്വദേശിയായ ഗബ്രിയേല റോബർട്ട് എന്ന കൊച്ചുപെൺകുട്ടിയാണ് ചെറിയ പ്രായത്തിൽത്തന്നെ ഫാഷൻ ലോകത്തിൽ തന്റേതായ ഒരു സ്ഥാനം സൃഷ്ടിച്ചെടുത്തത്.

അമ്മ ലാസിയാണ് എല്ലാ പിന്തുണയും നൽകി ഗബ്രിയേലയ്ക്കൊപ്പമുള്ളത്. മകളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനുവേണ്ടി എത്ര പണം മുടക്കാനും എത്ര ദൂരങ്ങൾ താണ്ടാനും ഈ അമ്മ ഒരുക്കമാണ്. മകളുടെ ലൈഫ്സ്റ്റൈൽ വളരെച്ചിലവേറിയതാണെങ്കിലും അവളുടെ മുഖത്തെ പുഞ്ചിരി കാണാൻ താൻ എന്തു കഷ്ടപ്പാടും സഹിക്കും എന്നാണ് അമ്മയുടെ നിലപാട്. ഇതുവരെ നൂറിലേറെ സൗന്ദര്യ മത്സരങ്ങളിൽ ഗബ്രിയേല പങ്കെടുത്തിട്ടുണ്ട്. 30 ലക്ഷത്തിലധികം രൂപ ഈ ഇനത്തിൽ അമ്മയ്ക്കു ചിലവായിട്ടുമുണ്ട്.

സാധാരണയമ്മമാർ കുഞ്ഞുങ്ങൾക്ക് പാവകളും കളിപ്പാട്ടങ്ങളും വാങ്ങാനാണ് കാശുചിലവഴിക്കുന്നത്. എന്നാൽ ഇന്നുവരെ എനിക്ക് കളിപ്പാട്ടത്തിനായി കാശുമുടക്കേണ്ടി വന്നിട്ടില്ല. ഓരോ മത്സരങ്ങളിൽ വിജയിക്കുമ്പോഴും അവൾക്ക് കൈനിറയെ കളിപ്പാട്ടങ്ങൾ ലഭിക്കാറുണ്ട്. മത്സരത്തിൽ വിജയിക്കുമ്പോൾ കാഷ്അവാർഡുകളും കിട്ടാറുണ്ട്. അതൊക്കെ അടുത്ത മത്സരങ്ങളിലേക്കു വേണ്ട വസ്ത്രങ്ങൾ വാങ്ങാനും മറ്റുമായാണ് ഉപയോഗിക്കുക.

ഗബ്രിയേലിയ്ക്ക് ഒരു പരിശീലകയുണ്ട്. ഓരോ മത്സരത്തിനു മുമ്പും രണ്ടാഴ്ച ഇവരുടെ കീഴിൽ ഗബ്രിയേൽ പരിശീലിക്കും. ദിവസം ഒന്നരമണിക്കൂറാണ് പരിശീലനം.