Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈവ് റിപ്പോർട്ടിങ്ങിനിടെ റിപ്പോർട്ടർക്ക് യുവതിയുടെ ചുട്ടയടി ; പറ്റിയത് അബദ്ധമെന്ന് റിപ്പോർട്ടർ

reporter-slap യുവതിയെ തള്ളിമാറ്റാൻ ശ്രമിക്കുന്ന റിപ്പോർട്ടർ.

ലൈവ് റിപ്പോർട്ടിങ്ങിനിടെ റിപ്പോർട്ടർമാർക്ക് അബദ്ധം പറ്റുന്നതും അതു സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നതും ഇപ്പോൾ പതിവു കാഴ്ചയാണ്. എന്നാൽ ഇക്കുറി പ്രമുഖ മാധ്യമത്തിലെ റിപ്പോർട്ടർക്ക് തോളുപൊട്ടുന്ന ചുട്ടയടിയാണ് ലൈവായി കിട്ടിയത്.

യുകെ ലേബർപാർട്ടി ഇലക്ഷൻ മാനിഫെസ്റ്റോയെപ്പറ്റി അസിസ്റ്റൻറ് പൊളിറ്റിക്കൽ എഡിറ്ററായ നോർമൻ സ്മിത്തിന്റെ അഭിമുഖം  ലൈവായി എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ബിബിസി റിപ്പോർട്ടറായ ബെൻബ്രൗണിന് ഒരു കൈയബദ്ധം പറ്റിയത്.

അഭിമുഖത്തിനിടയിലേക്കു കടന്നു വന്ന ഒരു വനിതയെ ഫ്രെയിമിൽ നിന്നും തള്ളിമാറ്റാൻ ശ്രമിക്കുമ്പോഴാണ് ബെൻബ്രൗണിന്റെ കൈകൾ സ്ത്രീയുടെ മാറിടത്തിൽ സ്പർശിച്ചത്. ഞെട്ടലോടെ ബെൻ ബ്രൗണിന്റെ തോളിൽ ഉഗ്രനൊരു അടികൊടുത്ത ശേഷം യുവതി ഫ്രെയിമിൽ നിന്നു മാറി. അങ്ങനെയൊരു സംഭവമേയുണ്ടായിട്ടില്ലെന്ന മട്ടിൽ ബെൻ അഭിമുഖം തുടരുകയും ചെയ്തു.

ലൈവ് റിപ്പോർട്ടിങ്ങിനിടയിൽ സംഭവിച്ചത് അബദ്ധമാണെന്നും സ്ത്രീയെ അപമാനിക്കുവാൻ തനിക്കൊരു ഉദ്ദേശവുമില്ലായിരുന്നുവെന്നും ബെൻ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.