Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യയും ദീപികയുമല്ല കാനിലെ യഥാർഥ താരം ഇവളാണ്

payal പായൽ.

ഐശ്വര്യ റായിയും ദീപിക പദുക്കോണും സോനം കപൂറുമെല്ലാം സ്റ്റൈലിഷ് വസ്ത്രങ്ങളിൽ കാൻ ഫിലിംഫെസ്റ്റിൽ തിളങ്ങിയപ്പോൾ അവിടെ ഇന്ത്യക്കാരിയായ മറ്റൊരു പെൺകുട്ടിയുണ്ടായിരുന്നു. അവളുടെ പേര് പായൽ കപാഡിയ

പായൽ എന്നാൽ ഹിന്ദിയിൽ കൊലുസ്സ് എന്നർത്ഥം. വെള്ളിക്കൊലുസിന്റെ കിലുക്കം പോലെ പായലിന്റെ പേരും കാനിൽ ഇടയ്ക്കിടെ മുഴങ്ങാൻ ഒരു കാരണമുണ്ട്. കാനിൽ പ്രദർശിപ്പിക്കാൻ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ഒരേയൊരു ഷോർട്ട് ഫിലിം പായലിന്റേതാണ്.

ആഫ്റ്റർനൂൺ ക്ലൗഡ്സ് എന്ന ഹ്രസ്വചിത്രത്തിലെ കഥാപാത്രങ്ങൾ രണ്ടു സ്ത്രീകളാണ്. 13 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ചെയ്യാൻ പായലിനെ പ്രേരിപ്പിച്ചത് തന്റെ ചുറ്റുപാടുമുള്ള സ്ത്രീകളുടെ അനുഭവങ്ങളാണ്. പുണെ ഫിലിം ആൻറ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനിയാണ് പായൽ.