Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനമുഖി എന്നു വിളിച്ച് പരിഹസിച്ചവർക്ക് ലൈവ് സ്ട്രീമിലൂടെ അവൾ പറഞ്ഞ മറുപടി

liu-ying ലിയു യിങ്.

ആളുകളുടെ പരിഹാസശരമേറ്റ് ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ച നിമിഷത്തിലാണ് അവസാനത്തെ ശ്രമമെന്ന നിലയിൽ അവൾ ലൈവ് സ്ട്രീം ചെയ്യാൻ തീരുമാനിച്ചത്. നാൽപ്പത്തെട്ടു വയസ്സുകാരിയായ ലിയു യിങ് എന്ന സ്ത്രീയുടെ ജീവിതം മാറിമറിഞ്ഞത് ആ ലൈവ് സ്ട്രീമിലൂടെയാണ്. അപൂർവരോഗം മൂലം മുഖത്തിന്റെ ആകൃതി നഷ്ടപ്പെട്ട തന്നെ ആനമുഖി എന്നു വിളിച്ച് പരിഹസിച്ചവർക്കു മുന്നിൽ അവൾ ആദ്യമായി മനസ്സു തുറന്നു.

കവിളിൽ ട്യൂമർ വന്നു ബുദ്ധിമുട്ടിയതും ആഹാരം കഴിക്കാനോ ചവച്ചിറക്കാനോ കഴിയാതെ ബുദ്ധിമുട്ടിയതിനെപ്പറ്റിയും ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യാൻ ശ്രമിച്ചതിനെപ്പറ്റിയുമെല്ലാം അവൾ വിശദമായി സംസാരിച്ചു. 2016 ൽ ആണ് ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് അവൾ മനസ്സു തുറന്നത്. അവളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് നിരവധിപേർ ആശ്വാസവാക്കുകളുമായെത്തി. 

ചിലരൊക്കെ അവളുടെ ചികിത്സയ്ക്കായി സാമ്പത്തീക സഹായം നൽകുകയും ചെയ്തു. ചികിത്സയിലൂടെ പുതിയ ജീവിതത്തിലേക്കു കടക്കുന്ന ലിയുവിന്റെ കാഴ്ചപ്പാടു തന്നെ മാറി. ഇപ്പോഴും തന്നെ കളിയാക്കുന്നവർ സമൂഹത്തിലുണ്ടെന്നും അതൊക്കെ അവഗണിക്കാൻ താൻ പഠിച്ചുവെന്നും പരിഹസിക്കുന്നവരേക്കാൾ ഏറെ ആളുകൾ തന്നെ സഹായിച്ചിട്ടുണ്ടെന്നും ആ നല്ല മനസ്സുകളെ സ്നേഹത്തോടെ ഓർക്കുന്നുണ്ടെന്നും അവൾ പറയുന്നു.