Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെലാനിയയുടെ ആ ഫ്ലോറൽ ജാക്കറ്റിന്റെ വിലകേട്ടാൽ ഞെട്ടും

melania മെലാനിയ.

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വിദേശപര്യടനവേളയിൽ ട്രംപിനേക്കാൾ വാർത്തകളിൽ നിറഞ്ഞത് ഭാര്യ മെലാനിയയാണ്. ചിലപ്പോഴൊക്കെ മെലാനിയയുടെ പ്രസ്താവനകളും ട്വീറ്റുകളും വാർത്തകളേക്കാളേറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്. എന്നാൽ ഇക്കുറി വാർത്തകളിൽ നിറഞ്ഞത് മെലാനിയ ധരിച്ച ഫ്ലോറൽ ജാക്കറ്റാണ്. ഇറ്റലിയിലെ സിസിലിയിൽ എത്തിയപ്പോൾ മെലാനിയ അണിഞ്ഞ കളർഫുൾ ജാക്കറ്റിന് ഏറെ പ്രശംസ ലഭിച്ചിരുന്നു.

ടോച്ചേ ആൻഡ് ഗബാന ഡിസൈൻ ചെയ്ത  ഫ്ലോറൽ ആപ്ലിക്ക്ജാക്കറ്റാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ജാക്കറ്റിന്റെ ഭംഗികൊണ്ടു മാത്രമല്ല വിലകൊണ്ടു കൂടിയാണ് ഇത് ശ്രദ്ധേയമായത്.  ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ട്രംപിനൊപ്പം മെലാനിയ എത്തിയത്.

മുപ്പത്തിരണ്ടു ലക്ഷത്തിലധികം വില വരുന്ന ജാക്കറ്റാണ് മെലാനിയ ധരിച്ചത്. ജാക്കറ്റിനെ വിലയെപ്പറ്റിയുള്ള വാർത്തകൾ പ്രചരിക്കുമ്പോഴും ഇക്കാര്യത്തിൽ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.