Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതിയുടെ ലീവ് ആപ്ലിക്കേഷന് ബോസ് അയച്ച മറുപടി കണ്ട് സഹപ്രവർത്തകർ ഞെട്ടി

x-default ‌സ്വന്തം മനസ്സുപറയുന്നതു കേൾക്കാൻ തീരുമാനിച്ച് അവധിക്കുള്ള അപേക്ഷ സമർപ്പിച്ച ഉദ്യോഗസ്ഥയ്ക്ക് സ്ഥാപനത്തിന്റെ സിഇഒ നൽകിയ മറുപടിയാണ് ഇപ്പോൾ വെർച്വൽ ലോകം ആഘോഷിക്കുന്നത്.

ശ്വാസംമുട്ടിക്കുന്ന ഡെഡ്‌ലൈനിൽ നിന്നും വർക്ക്‌ലോഡിൽ നിന്നും ഓടിയൊളിക്കാനുള്ള കൊതിയോടെയാണ് ഓരോ ദിവസവും ചിലർ ഉറക്കമുണരുന്നതു തന്നെ. എന്നാൽ എണ്ണിച്ചുട്ടഅപ്പം പോലെ കിട്ടുന്ന അവധിയിൽ നിന്ന് ഉല്ലാസത്തിനായി ചിലവഴിക്കാൻ സമയം കിട്ടുന്നില്ല പരാതിയുമായി ഓഫീസിൽത്തന്നെ ഇരിപ്പുറപ്പിക്കാറുണ്ട് മറ്റു ചിലർ.

‌സ്വന്തം മനസ്സുപറയുന്നതു കേൾക്കാൻ തീരുമാനിച്ച് അവധിക്കുള്ള അപേക്ഷ സമർപ്പിച്ച ഉദ്യോഗസ്ഥയ്ക്ക് സ്ഥാപനത്തിന്റെ സിഇഒ നൽകിയ മറുപടിയാണ് ഇപ്പോൾ വെർച്വൽ ലോകം ആഘോഷിക്കുന്നത്. തിരക്കുപിടിച്ച ഷെഡ്യൂളുകളിൽ നിന്ന് തന്റെ മാനസീകാരോഗ്യത്തിനു വേണ്ടി രണ്ടു ദിവസം അവധിയെടുക്കുന്നുവെന്നും അടുത്താഴ്ച കൂടുതൽ ഉഷാറോടെ 100 ശതമാനം ആത്മാർഥതയോടെ തിരിച്ചുവരാമെന്നുമാണ് അവർ ബോസിനയച്ച ലീവ് ആപ്ലിക്കേഷൻ ലെറ്ററിലെ ഉള്ളടക്കം.

വെബ്ഡെവലപ്പറും എഞ്ചിനീയറുമായ മാഡലിൻ പാർക്കറാണ് കമ്പനി സിഇഒയ്ക്ക് വ്യത്യസ്തമായ ലീവ് ആപ്ലിക്കേഷൻ നൽകിയത്. പക്ഷെ മാഡലിനെയും സഹപ്രവർത്തകരെയും ഞെട്ടിക്കുന്ന പ്രതികരണമാണ് സിഇഒയുടെ ഭാഗത്തു നിന്നുണ്ടായത്. ഇത്തരമൊരു വ്യത്യസ്തമായ കത്തെഴുതിയതിന് അദ്ദേഹം മാഡലിനെ അഭിനന്ദിച്ചു. മാതൃകാപരമായ പെരുമാറ്റമാണെന്നും സിക്ക് ലീവ് എന്നത് ശാരീരികമായ അവശതകൾക്കു മാത്രം എടുക്കാനുള്ള ലീവ് അല്ലെന്നും മാനസീകമായ ഉല്ലാസത്തിനുവേണ്ടി ആ ദിവസം ചിലവഴിക്കാൻ തീരുമാനിച്ച ഉദ്യോഗസ്ഥയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം മറുപടി നൽകി.

ബോസിന്റെ ഇമെയിൽ സന്ദേശം ലഭിച്ച മാഡലിൻ ഉടൻ തന്നെ ആ സന്ദേശം ട്വീറ്റ് ചെയ്തു. നിരവധിപ്രതികരണങ്ങളാണ് ബോസിന്റെ പോസിറ്റീവ് പ്രതികരണത്തിനു ലഭിക്കുന്നത്.