Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീദേവിയുടെ കൂടെ അഭിനയിക്കുക പ്രയാസകരമാണ്; അക്ഷയ്ഖന്ന

akshay-khanna-sridevi അക്ഷയ്ഖന്ന, ശ്രീദേവി.

അഭിനയജീവിതത്തിന്റെ അമ്പതുവർഷം പിന്നിടുന്ന ശ്രീദേവിയെക്കുറിച്ചാണ് മോം എന്ന ചിത്രത്തിലെ കോസ്റ്റാർ അക്ഷയ്ഖന്ന അങ്ങനെ പറഞ്ഞത്. ശ്രീദേവിയുടെ കൂടെ അഭിനയിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ബാഹുബലി എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങുന്നതിനു പിന്നാലെയാണ് അക്ഷയ്ഖന്നയുടെ ഈ പ്രസ്താവന. എന്നാൽ അക്ഷയ്ക്ക് ശ്രീദേവിയെക്കുറിച്ചു പറയാനുള്ളതു മുഴുവൻ കേട്ടുകഴിഞ്ഞാലേ സംഗതി വിമർശനമല്ല അഭിനന്ദനമാണെന്ന സത്യം മനസ്സിലാവുകയുള്ളൂ.

രവി ഉദയ്‌വാർ സംവിധാനം ചെയ്ത ത്രില്ലർഡ്രാമാഫിലിമായ 'മോം' ൽ ശ്രീദേവിയോടൊപ്പം അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് ശ്രീദേവിയുടെ കൂടെ അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് അക്ഷയ്ഖന്ന പറഞ്ഞത്. കാരണം ശ്രീദേവി വളരെ നന്നായി അഭിനയിക്കും. അപ്പോൾ നമ്മുടെ പ്രകടനം മോശമാവാൻ പാടില്ല അതിനുവേണ്ടി ഇരട്ടി കഠിനാധ്വാനം വേണ്ടി വരും അക്ഷയ് പറയുന്നു.

''അത്രയും പ്രതിഭയുള്ള ഒരാളോടൊപ്പം അഭിനയിക്കുമ്പോൾ നല്ല ഭയമുണ്ടായിരുന്നു. കൗതുകവും ഭയവും ഒരുപോലെയുണ്ടായിരുന്നു എന്നു വേണം പറയാൻ. അവർ ഗംഭീരമായി അഭിനയിക്കുമ്പോൾ നമ്മളൊരു മണ്ടനെപ്പോലെ മാറിനിൽക്കാൻ പാടില്ലല്ലോ. നന്നായി അഭിനയിക്കാൻ കഴിവിന്റെ പരമാവധി പരിശ്രമിച്ചു. കാരണം ശ്രീദേവി മാഡത്തെപ്പോലെയുള്ള ഒരാളുടെ കൂടെ അഭിനയിക്കാൻ പറ്റുന്നതു തന്നെ ഒരു ഭാഗ്യമാണ്. വളരെക്കുറച്ചു ചിത്രങ്ങളിലേ അവർ അഭിനയിക്കാറുള്ളൂ. അതുകൊണ്ട് അവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്''.– അക്ഷയ്ഖന്ന പറയുന്നു.