Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റിമേറ്റ് സീനിനോട് നോ പറഞ്ഞ് ഐശ്വര്യ

Aishwarya Rai Bachchan ഐശ്വര്യ റായ്.

ഐശ്വര്യ റായിയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഫാന്നിഖാൻ എന്ന ചിത്രമെത്തുന്നതോടെ ആ കാത്തിരിപ്പിന് വിരാമമായി എന്ന് ആശ്വസിച്ചിരുന്നവർ പുതിയതായി വന്ന വാർത്ത കേട്ട് അൽപ്പം ആശങ്കയിലാണ്. ഐശ്വര്യ റായ്, അനിൽ കപൂർ, രാജ്കുമാർ റാവു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ഫാന്നിഖാനെക്കുറിച്ച് വൻ പ്രതീക്ഷയാണ് ആളുകൾക്കുള്ളത്.

എന്നാൽ ചിത്രത്തിലഭിനയിക്കാനെത്തിയ ഐശ്വര്യ ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കില്ല എന്ന നിലപാടെടുത്തെന്ന രീതിയിലാണ് വാർത്തകൾ പുറത്തു വരുന്നത്. ചിത്രത്തിലെ ഓരോ സീനും അഭിനയിക്കുമ്പോൾ ഐശ്വര്യ വളരെ ശ്രദ്ധപുലർത്തുന്നുണ്ടെന്നും ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുന്നതിന് വിസമ്മതമറിയിച്ചിട്ടുണ്ടെന്നുമാണ് ചിത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ പറയുന്നത്.

യേ ദിൽ കി മുശ്കിൽ എന്ന ചിത്രത്തിൽ രൺബീർ കപൂറിന്റെ ജോഡിയായാണ് ഐശ്വര്യ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. 2016 ൽ ആയിരുന്നു അത്. ആ ചിത്രത്തിലെ ഇന്റിമേറ്റ് സീനിന്റെ അഭിനയത്തിന്റെ പേരിൽ ഐശ്വര്യയ്ക്ക് കുടുംബത്തിൽ നിന്ന് ഏറെ പഴികേൾക്കേണ്ടി വന്നുവെന്നും ഐശ്വര്യ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നും വരെ വാർത്തകൾ പുറത്തു വന്നിരുന്നു. പുതിയചിത്രത്തിൽ രാജ്കുമാർ റാവുവിന്റെ ജോഡിയായാണ് ഐശ്വര്യ അഭിനയിക്കുക.