Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവാങ്ക, ഇനിയെങ്കിലും ഇംഗ്ലീഷ് ഒന്നു നന്നാക്കിക്കൂടേ? ; വ്യാകരണം തെറ്റിച്ച ഇവാങ്കയെ തിരുത്തി യുവതി

chrissy-ivanka ക്രിസ്സി ടെയ്ഡൻ, ഇവാങ്ക.

ഹോ! ഈ പെണ്ണിന്റെ ധൈര്യം അപാരം തന്നെ. ക്രിസ്സി ടെയ്ഗിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വരുന്ന പ്രതികരണങ്ങളിലൊന്നാണിത്. അമേരിക്കൻ പ്രസിഡന്റ് ഡൊനാൾഡ് ട്രംപിന്റെ മകൾ ഇവാങ്കയുടെ ട്വീറ്റിലെ തെറ്റുതിരുത്തിക്കൊണ്ടാണ് പ്രശസ്ത മോഡൽ കൂടിയായ ക്രിസ്സി താരമായത്. അനന്തരവനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഇവാങ്ക പങ്കുവെച്ച ട്വീറ്റിൽ വ്യാകരണത്തെറ്റുണ്ടെന്നു ചൂണ്ടിക്കാട്ടി ക്രിസ്സി പങ്കുവെച്ച ട്വീറ്റ് ലൈക്കുകളും റിട്വീറ്റുകളുമായി സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

ഇവാങ്കയുടെ ട്വീറ്റിൽ വ്യാകരണപ്പിശകുണ്ടെന്ന് പലരും മുമ്പ് പ്രതികരിച്ചിരുന്നെങ്കിലും എന്താണ് ആ വാചകത്തിലെ തെറ്റെന്നു ചൂണ്ടിക്കാണിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ തെറ്റ് എന്താണെന്നു വിശദമായി പറഞ്ഞുകൊണ്ടാണ് ക്രിസ്സി രംഗത്തു വന്നത്. ഒരു മഹത്തായ ദിവസത്തിലെ ഏറ്റവും നല്ല നിമിഷമാണ് അനന്തരവൻ ലൂക്കിനൊപ്പം ചിലവഴിക്കാൻ കഴിയുന്നത് എന്നാണ് ഇവാങ്ക മനസ്സിലുദ്ദേശിച്ചത് എന്നാൽ വാചകത്തിലെ വ്യാകരപ്പിശകു കാരണം. അന്തരവനെ എടുക്കുന്നതിഷ്ടമല്ല എന്ന തരത്തിലാണ് മറ്റുള്ളവർ വായിച്ചെടുത്തത്. വാചകത്തിലുപയോഗിച്ച അദർവൈസ് എന്ന അക്ഷരമാണ് ഇവാങ്കയ്ക്കു പിഴയായതെന്നും ആ വാക്കിനു പകരം ഓവർഓൾ എന്നായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത് എന്നുമായിരുന്നു ക്രിസ്സിയുടെ വിശദീകരണം.

തെറ്റായ ഇംഗ്ലീഷ് പ്രയോഗത്തിന്റെ പേരിൽ പുലിവാലു പിടിക്കുന്ന ട്രംപ് കുടുംബത്തിലെ ആദ്യത്തെ ആളൊന്നുമല്ല ഇവാങ്ക. ഹീൽ എന്ന വാക്കിന്റെ തെറ്റായപ്രയോഗത്തിന്റെ പേരിൽ പ്രസിഡന്റ് ട്രംപിന് ഏറെ ട്രോളുകളെ നേരിടേണ്ടി വന്നു. ഒരേ തെറ്റുകൾ തന്നെ ആവർത്തിക്കപ്പെടുന്നതിന്റെ പേരിലും ട്രംപ് പരിഹാസപാത്രമായിട്ടുണ്ട്.