Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞു; സുപ്പർമോഡലായി തിളങ്ങാൻ ഗൗരിയെത്തി

gauri ഗൗരവ് ഗൗരിയായപ്പോൾ.

ഒരുപാടാളുകൾ തന്നെ ആരാധിക്കുന്നുണ്ടെന്നു മനസ്സിലായപ്പോഴാണ് സ്പിറ്റ്സ് വില്ല റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗൗരവ് അറോറ തന്നെപ്പറ്റിയുള്ള രഹസ്യം പൊതുവേദിയിൽ തുറന്നു പറയാൻ ധൈര്യം കാട്ടിയത്. താനൊരു ബൈ സെക്ഷ്വൽ ആണെന്നും ഉടൻ തന്നെ ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയനാകുമെന്നുമായിരുന്നു അത്. ഞെട്ടലോടെയാണ് ആരാധകർ അന്ന് ഗൗരവ് അറോറയെ കേട്ടിരുന്നത്.

തന്റെ തീരുമാനം തെറ്റല്ലായിരുന്നുവെന്ന് തെളിയിച്ചുകൊണ്ട് ഗൗരവ് വീണ്ടും മാധ്യമങ്ങളിൽ നിറയുന്നത് ഗൗരി അറോറ എന്ന പേരിലാണ്. ഗൗരിയുടെ പുതിയ ചിത്രങ്ങൾ ഏറെ ആഘോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇന്ത്യാസ് ടോപ് മോഡൽ എന്ന ടിവിഷോയിലൂടെ റാംപിലെത്താനുള്ള ഒരുക്കത്തിലാണ് ഗൗരിയെന്നാണ് അണിയറ വാർത്തകൾ പറയുന്നത്.

ഗൗരിയായപ്പോൾ തന്റെ സൗന്ദര്യവും ആത്മവിശ്വാസവും കൂടിയെന്നും ബിക്കിനിയൊക്കെ ധരിച്ച് ജഡ്ജസിന്റെ മുന്നിലൂടെ നടന്നപ്പോൾ അൽപ്പം ഭയമുണ്ടായിരുന്നെന്നും താൻകടന്നു പോയ അവസ്ഥകളെക്കുറിച്ചൊക്കെ നല്ല ബോധ്യമുള്ള ആളുകളാണ് ചുറ്റും നിന്ന് പ്രോത്സാഹിപ്പിക്കുന്നതെന്ന കാര്യം ഓർക്കുമ്പോൾ സന്തോഷമുണ്ടെന്നും തന്റെ ജീവിതവും അനുഭവങ്ങളും ഈ ടിവിഷോയും ഒരുപാടു പേരുടെ ജീവിതങ്ങളെ പ്രചോദിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും ഗൗരി പറയുന്നു.