Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎഎസ് ഓഫീസറിന്റെ ഭാര്യ ഗ്രാമമുഖ്യയായി; അംഗീകാരമായി ദേശീയ പുരസ്കാരം

ritu-jaiswal റിതു ജയ്സ്വാൾ.

ഗ്രാമത്തലവൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. തലപ്പാവു കെട്ടിയ, വലിയ മീശയൊക്കെയുള്ള പരുക്കനായ മധ്യവയസ്കന്റെ രൂപം. തർക്കങ്ങളിൽ അവസാനവാക്കാകുന്ന, കല്ലു പിളർക്കുന്ന കൽപന പുറപ്പെടുവിക്കുന്ന കഠിനമനസ്സിന്റെ ഉടമയുടെ ഭാവം. മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഈ രൂപവുമായി ബീഹാറിലെ സിങ്‍വഹിനി ഗ്രാമത്തിലേക്കു ചെന്നാൽ ആരും ഒന്നമ്പരക്കും.അവിടെ ഗ്രാമത്തിന്റെ തലതൊട്ടപ്പനായി വിരാജിക്കുന്നത് ഒരു പുരുഷനല്ല, മധ്യവയസ്കനുമല്ല. രണ്ടു കുട്ടികളുടെ അമ്മയായ നാൽപതുവയസ്സുകാരി യുവതി. റിതു ജയ്സ്വാൾ. 

ജനിച്ചതു സിങ്‍വഹിനിയിൽ അല്ലെങ്കിലും കർമംകൊണ്ട് ഗ്രാമത്തിന്റെ നേതൃപദവിയിൽ എത്തിയ പ്രസരിപ്പുള്ള, സുന്ദരിയായ യുവതി. വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ഏറ്റുവാങ്ങുന്ന, അവികസിതമായ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയ കർമതേജസ്സിന്റെ തേജോരൂപം. രാജ്യതലസ്ഥാനത്തു പോഷ്കോളനിയിലെ സുഖസൗകര്യങ്ങൾ ത്യജിച്ച്, കുടുംബത്തെനോക്കുന്നതിനുപകരം അസൗകര്യങ്ങളിൽ സന്തോഷം കണ്ടെത്തിയ അസാധാരണ വ്യക്തിത്വം.

അരുൺകുമാർ എന്ന ഐഎസ് ഓഫിസറുടെ ഭാര്യ കൂടിയാണ് റിതു. പക്ഷേ, പ്രവൃത്തിയിൽ റിതു വരിച്ചത് സിങ്‍വഹിനി ഗ്രാമത്തെ. മഹത്തായ ഒരു ആദർശത്താൽ പ്രചോദിതയായി ഒരു സാമൂഹിക പ്രവർത്തകയിൽനിന്ന്,  ഗ്രാമമുഖ്യ എന്ന പദവിയിലേക്കുയർന്ന റിതുവിന്റെ ജീവിതം ആധുനിക ഇന്ത്യ മനസ്സിരുത്തി പഠിക്കേണ്ടതുണ്ട്. ആദർശങ്ങളെക്കുറിച്ചു വാചാലയാകുന്നതിനു പകരം എന്താണു ചെയ്യേണ്ടതെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച അപൂർവതയാണു റിതുവിന്റെ ജീവിതത്തിന്റെ കരുത്ത്. അസാധ്യമായതിനെ സാധ്യമാക്കിയ കർമധീരതയും.

വൈശാലിയുടെ പുത്രി 

റിതു ജനിച്ചതും വളർന്നതും ബിഹാറിലെ വൈശാലി ഗ്രാമത്തിൽ. സ്കൂൾ വിദ്യാർഥിനിയായിരിക്കുമ്പോഴേ സാമൂഹികപ്രവർത്തനങ്ങളിൽ ആകൃഷ്ട.ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തം. കോളജിൽ എത്തിയപ്പോഴും സ്വപ്നങ്ങളിൽ ഒതുങ്ങിക്കൂടുന്നതിനുപകരം സമൂഹത്തെ പ്രണയിച്ചു. പഠിക്കാൻ മിടുക്കിയായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

ritu ഈ വർഷം ഓഗസ്റ്റിൽ ഗ്രാമം ഒരിക്കൽക്കൂടി വെള്ളപ്പൊക്കത്തിന്റെ പിടിയിലായി. റിതുവിന് ഡൽഹിയിലേക്കു തിരിച്ചുപോകാമായിരുന്നു.പക്ഷേ, വെള്ളത്തിലും ചെളിയിലും ചവിട്ടി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്ത് റിതു ഗ്രാമത്തിൽത്തന്നെ തുടർന്നു.

1996–ൽ വിവാഹം. വരൻ 95–ബാച്ച് സിവിൽ സർവീസുകാരൻ അരുൺകുമാർ. വിവാഹിതയായി ഏതാനും വർഷം കഴിഞ്ഞ് ഭർത്താവിന്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന ഗ്രാമം സന്ദർശിച്ചതു ജീവിതത്തിൽ വഴിത്തിരിവായി. ഗതാഗത യോഗ്യമായ റോഡുകളില്ലാത്ത. വൈദ്യുതി എത്തിയിട്ടില്ലാത്ത, ശുദ്ധജലം ലഭ്യമല്ലാത്ത ഗ്രാമങ്ങളുടെ കാഴ്ച റിതുവിനെ അസ്വസ്ഥയാക്കി. ഗ്രാമത്തിലെ ഏക സ്കൂളിൽ പഠിപ്പിക്കാൻ ആളുമില്ല.ഗ്രാമത്തിന്റെ ദയനീയ സ്ഥിതിക്കു മാറ്റം വേണമെന്നു തീരുമാനിച്ചു. ഇടയ്ക്കിടെ ആ ചെറുപ്പക്കാരി ഗ്രാമത്തിലെ സന്ദർശകയായി. 

തുടക്കം വിദ്യാലയത്തിൽ 

മാറ്റത്തിനുള്ള ആദ്യശ്രമം തുടങ്ങിയതു വിദ്യാഭ്യാസ മേഖലയിൽ. ഗ്രാമത്തിലെ ഒരു പെൺകുട്ടി ബിഎഡ് പൂർത്തിയാക്കി ബൊക്കാറോയിൽ അധ്യാപികയായി ജോലി ചെയ്യുന്നു. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് ആ പെൺകുട്ടിയെ റിതു സിങ്‍വഹിനിയിലേക്കു തിരിച്ചുകൊണ്ടുവന്നു.സർക്കാർ ഖജനാവിൽനിന്നായിരുന്നില്ല ശമ്പളം, മറിച്ച് സ്വന്തം പോക്കറ്റിൽനിന്ന്. സ്കൂളിൽപോകുന്നത് അവസാനിപ്പിച്ച ഇരുപത്തഞ്ചോളം കുട്ടികൾ വീണ്ടും പഠനം ആരംഭിച്ചു. റിതുവിന്റെ പരിശ്രമത്തിനു ഫലമുണ്ടായി. ചരിത്രത്തിലാദ്യമായി 2015–ൽ 12 പെൺകുട്ടികൾ ഉയർന്ന മാർക്കോടെ മെട്രിക്കുലേഷൻ പരീക്ഷ വിജയിച്ചു. 

വീടോ നാടോ ? 

ഗ്രാമത്തെ വെളിയിട വിസർജ മുക്തമാക്കുകയായിരുന്നു അടുത്ത ലക്ഷ്യം. വ്യാപക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഗാർഹിക അതിക്രമങ്ങൾക്കെതിരെയും പോരാടി.പോഷകാഹാര കുറവിൽ സ്ത്രീകൾ അകാലമരണത്തിനു വിധേയരാകുന്നതും തടയേണ്ടിയിരുന്നു. ശിൽപശാലകൾ. വീഡിയോ പ്രദർശനങ്ങൾ. തളരാതെ പോരാടി റിതു. ഗ്രാമത്തിൽ വൈദ്യുതി എത്തിക്കാനുള്ള ഒരു പദ്ധതിക്ക് അനുമതി കിട്ടിയിട്ടു നാളുകളായി. പക്ഷേ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതറിഞ്ഞ റിതു പദ്ധതി നടപ്പാക്കാൻ ഉന്നത തലങ്ങളിൽ സമ്മർദം ചെലുത്തി. ഒടുവിൽ ഗ്രാമത്തിൽ എൺപതോളം വീടുകളിൽ വൈദ്യുതി വിളക്കുകൾ പ്രകാശിച്ചു. 

flood അഴിമതിയും സ്വജനപക്ഷപാതവും ചുവപ്പുനാടയുടെ ശാപവും വികസനത്തെ പിന്നോട്ടടിക്കുമ്പോഴാണ് നിസ്വാർഥമായ പ്രവൃത്തികളിലൂടെ റിതു സിങ്‍വഹിനിയുടെ മുഖഛായ മാറ്റുന്നത്.

കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുത്തതോടെ ഡൽഹിയിലെ വീട്ടിൽപോകാൻ റിതുവിനു സമയം ഇല്ലെന്നായി. ആഗ്രഹിക്കുന്ന മാറ്റങ്ങൾ വരുത്തണമെങ്കിൽ ഗ്രാമത്തിൽതന്നെ മുഴുവൻ സമയവും താമസിക്കണമെന്നും റിതുവിനു മനസ്സിലായി. കാഠിന്യമേറിയ ഒരു തീരുമാനമായിരുന്നു അത്. കുടുംബത്തെ താൽക്കാലികമായെങ്കിലും ഉപേക്ഷിച്ച് ഗ്രാമത്തെ വരിക്കുക. ജീവിതപങ്കാളിയും മക്കളും തീരുമാനത്തെ പിന്തുണച്ചു. സമയം കിട്ടുമ്പോൾ തങ്ങൾ ഗ്രാമത്തിലേക്കു വരാമെന്ന് അവർ ഉറപ്പുകൊടുത്തു. അമ്മയ്ക്കു സമയമില്ലാത്തതിനാൽ റസിഡൻഷ്യൽ സ്കൂളിൽനിന്നു പഠിക്കാൻ തയ്യാറാണെന്ന് മകളും അറിയിച്ചു. അതോടെ റിതിവിനു ധൈര്യമായി. പൂർണമായും ഒരു ഗ്രാമീണ യുവതിയായി അവർ മാറി. 

കഴിഞ്ഞവർഷം ഗ്രാമമുഖ്യയുടെ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഗ്രാമീണർ റിതുവിനെ നിർബന്ധിച്ചു. 72 ശതമാനം വോട്ടു നേടി റിതു എന്ന ചെറുപ്പക്കാരി സിങ്‍വഹിനിയുടെ അധികാരസ്ഥാനത്തെത്തി. ജില്ലാ മജിസ്ട്രേട്ടിന്റെ കൂടി സഹായത്തോടെ റിതു ഗ്രാമത്തിൽ രണ്ടായിരത്തോളം ശുചിമുറികൾ നിർമിച്ചു. അങ്ങനെ അവികസിതമായ ഗ്രാമത്തെ വെളിയിട വിസർജന മുക്ത പ്രദേശമായി സർക്കാർ പ്രഖ്യാപിച്ചു. 

ഉഴപ്പില്ലാത്ത പഠനം 

റോഡുകളുടെ നിലവാരം ഉയർത്തുകയായിരുന്നു അടുത്ത പദ്ധതി. സ്വന്തം കയ്യിൽനിന്നുള്ള കാശ് എടുത്ത് റിതു റോഡ് വികസന പദ്ധതികൾക്കു തുനിഞ്ഞിറങ്ങി. അപ്പോൾ ഗ്രാമീണരും കൂടെക്കൂടി. ഇന്ന് ഗതാഗതയോഗ്യമല്ലാത്ത ഒരു വഴിയുമില്ല സിങ്‍വഹിനിയിൽ. പൊതുവിതരണ സമ്പ്രദായം മെപ്പെടുത്തുകയായിരുന്നു അടുത്ത പടി. ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസറെ കൂടി സഹകരിപ്പിച്ചുകൊണ്ട് എല്ലാ വീടുകളിലും സർക്കാർ സഹായമെത്തിച്ചു.

14,000 വീടുകളിൽ റേഷൻ കാർഡ് എത്തിച്ച് ഗ്രാമീണരെ വികസ പദ്ധതികളുടെ ഗുണഭോക്താക്കളാക്കി. ഗ്രാമമുഖ്യ ആയതിനുശേഷം പ്രദേശത്തെ ഒമ്പതു സ്കൂളുകളിലും റിതു അധ്യാപകരെ നിയമിച്ചു. വിദ്യാർഥികളെ എത്തിച്ചു. തുടക്കത്തിൽ പല അധ്യാപകരും താമസിച്ചുവരുന്നതു പതിവാക്കി. ഇതുതുടർന്നപ്പോൾ ഗ്രാമീണരുടെ സഹായത്തോടെ റിതു പദ്ധതികൾ ആവിഷ്കരിച്ചു. അധ്യാപകർ സ്കൂളിൽ വരാൻ താമസിച്ചാൽ ഒരു കുട്ടി ഗ്രാമീണരെ വിവരം അറിയിക്കും. എല്ലാവരും സ്കൂൾകവാടത്തിൽകൂടിനിന്ന് താമസിച്ചുവരുന്ന അധ്യാപികയെ വരവേൽക്കും. ഇത് അസഹനീയമായപ്പോൾ എല്ലാവരും സമയത്തുതന്നെ വരാൻ തുടങ്ങി. കൃത്യമായി പഠിപ്പിക്കാനും. 

അടുത്ത പടിയായി തൊഴിൽ പരിശീലന സ്ഥാപനങ്ങളും റിതു തുടങ്ങി. സ്ത്രീകൾക്കു തയ്യൽ പഠിക്കാനും ചെറുപ്പക്കാർക്കു ഫോൺ റിപ്പയറിങ് പഠിക്കാനുമുള്ള സൗകര്യങ്ങൾ. പതുക്കെ പുതിയ കടകളും സ്ഥാപനങ്ങളും തുറന്നു. കാർഷിക ഗവേഷണ കൗൺസിലും പദ്ധതികളുമായി രംഗത്തെത്തി.കാർഷികോപകരണങ്ങൾ എല്ലാ പഞ്ചായത്തുകളിലും ലഭ്യമാക്കി. 

വെള്ളപ്പൊക്കം വന്നോട്ടെ; നീന്താൻ തയ്യാർ 

ഈ വർഷം ഓഗസ്റ്റിൽ ഗ്രാമം ഒരിക്കൽക്കൂടി വെള്ളപ്പൊക്കത്തിന്റെ പിടിയിലായി. റിതുവിന് ഡൽഹിയിലേക്കു തിരിച്ചുപോകാമായിരുന്നു.പക്ഷേ, വെള്ളത്തിലും ചെളിയിലും ചവിട്ടി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു  നേതൃത്വം കൊടുത്ത് റിതു ഗ്രാമത്തിൽത്തന്നെ തുടർന്നു. ആപത്തിൽ കൈവെടിയാത്ത, സുഖത്തിലും ദുഃഖത്തിലും ഗ്രാമീണർക്കൊപ്പം നിൽക്കുന്ന  ഗ്രാമമുഖ്യയുടെ സ്ഥാനം ഇന്ന് പേപ്പറുകളില്ല, ഗ്രാമീണരുടെ ഹൃദയത്തിൽ. ഗ്രാമീണ മേഖലയിലെ പ്രവർത്തനങ്ങളുടെ പേരിൽ ഇക്കഴിഞ്ഞ വർഷം ഒരു ദേശീയ പുരസ്കാരവും റിതുവിനെ തേടിയെത്തി. പുരസ്കാരത്തിനു ബീഹാറിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഗ്രാമമുഖ്യയായിരുന്നു റിതു.

award സുഖത്തിലും ദുഃഖത്തിലും ഗ്രാമീണർക്കൊപ്പം നിൽക്കുന്ന ഗ്രാമമുഖ്യയുടെ സ്ഥാനം ഇന്ന് പേപ്പറുകളില്ല, ഗ്രാമീണരുടെ ഹൃദയത്തിൽ. ഗ്രാമീണ മേഖലയിലെ പ്രവർത്തനങ്ങളുടെ പേരിൽ ഇക്കഴിഞ്ഞ വർഷം ഒരു ദേശീയ പുരസ്കാരവും റിതുവിനെ തേടിയെത്തി. പുരസ്കാരത്തിനു ബീഹാറിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഗ്രാമമുഖ്യയായിരുന്നു റിതു.

അഴിമതിയും സ്വജനപക്ഷപാതവും ചുവപ്പുനാടയുടെ ശാപവും വികസനത്തെ പിന്നോട്ടടിക്കുമ്പോഴാണ് നിസ്വാർഥമായ പ്രവൃത്തികളിലൂടെ റിതു സിങ്‍വഹിനിയുടെ മുഖഛായ മാറ്റുന്നത്. വ്യക്തമായ ആഗ്രഹങ്ങളും മഹത്തായ ആദർശങ്ങളുമുണ്ടെങ്കിൽ, അവ നടപ്പാക്കാനുള്ള ഇഛാശക്തിയുണ്ടെങ്കിൽ ഗ്രാമങ്ങളെ വികസന പാതയിൽ എത്തിക്കാമെന്നും സ്വയം പര്യാപ്തമാക്കാമെന്നും തെളിയിച്ചിരിക്കുന്നു റിതു. പുതുതലമുറ റിതുവിനെ അറിയട്ടെ; പഠിക്കട്ടെ. ജീവിതത്തിൽ പകർത്തട്ടെ.