Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയയുടെ കണ്ണിറുക്കലിൽ ഒടുവിൽ സക്കർബർഗും വീണു

sukerberg-priya

ഒടുവിൽ ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനും പ്രിയയുടെ കണ്ണിറുക്കലിൽ കാലിടറി. ബോളിവുഡിലെയും മലയാളത്തിലേയും സൂപ്പർതാരങ്ങളേക്കാൾ കൂടുതൽ ഇൻസ്റ്റഗ്രാം ഫൊളോവേഴ്സിനെ വളരെ കുറഞ്ഞ ദിവസങ്ങൾകൊണ്ട് നേടിയെടുത്ത പ്രിയ ഇക്കുറി പിന്നിലാക്കിയത് സമൂഹമാധ്യമ രാജാവ് മാർക്ക് സക്കർബർഗിനെ തന്നെയാണ്.

സക്കർബർഗിന് 4  മില്ല്യൺ ഫൊളോവേഴ്സാണ് ഇൻസ്റ്റഗ്രാമിലുള്ളത്. 4.5 മില്ല്യൺ ഫൊളോവേഴ്സുമായി പ്രിയ അദ്ദേഹത്തെ പിന്നിലാക്കിയിരിക്കുകയാണിപ്പോൾ.

സണ്ണലിയോൺ, കത്രീന കൈഫ്, മോഹൻലാൽ, ദുൽഖർ സൽമാൻ ഇവരെയൊക്കെയാണ് ആദ്യം പ്രിയ പിന്നിലാക്കിയത്. ഒരൊറ്റ പാട്ടിലൂടെയാണ് ലോകമറിയുന്ന മുഖമായി പ്രിയ മാറിയത്. നാഷണൽ ക്രഷ് എന്ന വിശേഷണത്തോടെ പ്രിയ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ ഒപ്പം ചില വിവാദങ്ങളുമുണ്ടായി.

ഒമർ ലുലു സംവിധാനം ചെയ്യുന്ന മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തിൽ പ്രിയയുടെ പ്രണയഭാവങ്ങൾ കണ്ടതോടെയാണ് സമൂഹമാധ്യമങ്ങളിൽ പ്രിയയെക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞത്.

ചിത്രം പുറത്തിറങ്ങും മുമ്പു തന്നെ വൻതാരപരിവേഷം കിട്ടിയ പെൺകുട്ടിയുടെ അഭിനയം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ.