Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''ഒരു പ്രണയമുണ്ട് എനിക്ക് '', അതു പക്ഷേ...

ഞാനൊരു കുട്ടിയല്ലേ, കല്യാണം കഴിക്കാനുള്ള പ്രായമൊന്നും ആയിട്ടില്ലല്ലോ... പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ആരെങ്കിലും ചോദിച്ചാൽ പറയാൻ എൻെറ കൈയിൽ റെഡിമെയ്ഡ് ഉത്തരമുണ്ട്. വിവാഹം കഴിക്കാനുള്ള പ്ലാനൊന്നും ഉടനേയില്ല. കുറേ സിനിമകൾ ചെയ്ത് പേരെടുക്കണം.

അച്ഛനും അമ്മയും എൻെറ കരിയർ ഗ്രാഫ് കണ്ട് അഭിമാനിക്കണം. ഒരു പ്രണയമുണ്ട് എനിക്ക്, സിനിമയോട്. മറ്റു സീരിയസ് പ്രണയത്തിലൊന്നും ഇതുവരെ വീണിട്ടില്ലാത്തതുകൊണ്ട് പ്രണയനഷ്ടത്തിൻെറ വിഷമം അറിഞ്ഞിട്ടുമില്ല, ഭാഗ്യം. പക്ഷേ, ദൈവത്തോടു രഹസ്യമായി പ്രാർഥിക്കാറുണ്ട്. " ഈശ്വരാ, ഒരു നല്ല പ്രണയം എന്നെ തേടി വരണേ... '' എന്ന്. എങ്കിൽ തീർച്ചയായും പ്രണയിക്കും, അയാളെത്തന്നെ വിവാഹവും ചെയ്യും. അഭിമുഖത്തിൻെറ പൂർണ്ണരൂപം വായിക്കാം...  

Your Rating: