Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇന്നു ഞാന്‍ വയ്ക്കുന്ന ഓരോ ചുവടും മുറിവേറ്റ പ്രിയ കൂട്ടുകാരിക്ക് സമർപ്പിക്കുന്നു': മഞ്ജു വാരിയർ

മഞ്ജു വാരിയർ മഞ്ജു വാരിയർ. ചിത്രം ; ബിവിൻ ലാൽ.

'ഇന്നു ഞാന്‍ വയ്ക്കുന്ന ഓരോ ചുവടും മുറിവേറ്റ പ്രിയ കൂട്ടുകാരിക്ക് സമർപ്പിക്കുന്നു': മഞ്ജു വാരിയർ

"മുറിവേല്‍പ്പിക്കപ്പെട്ടിട്ടും അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചു വന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യം. എന്റെ ഇന്ന് ഞാന്‍ വെയ്ക്കുന്ന ഓരോ ചുവടും ഇത്തരത്തിൽ ജീവിതത്തിൽ പ്രതിസന്ധി നേരിടേണ്ടി വന്ന ഓരോ പെണ്ണിനും പ്രിയ കൂട്ടുകാരിക്കും സമര്‍പ്പിക്കുന്നു." - മഞ്ജു വാരിയർ. സ്വദേശാഭിമാനി–കേസരി പുരസ്കാരം മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിനു സമ്മാനിച്ചതിനോടനുബന്ധിച്ച് അരങ്ങേറിയ നൃത്തവിരുന്നിന് ആമുഖമായാണ് മഞ്ജു ഈ പ്രഖ്യാപനം നടത്തിയത്.

മഞ്ജു വാരിയർ. മഞ്ജു വാരിയർ. ചിത്രം ; ബിവിൻ ലാൽ.

കൊച്ചിയിൽ ആക്രമണത്തിനു വിധേയയായ കൂട്ടുകാരിയായ യുവ നടിക്കാണ് മഞ്ജു നൃത്തത്തിലും ഐക്യദാർഢ്യം തീർത്തത്. തിന്മകൾക്കെതിരെ പൊരുതുന്ന എല്ലാ സ്ത്രീശക്തികൾക്കും ഇതു സമർപ്പിക്കുകയാണെന്നും മഞ്ജു കൂട്ടിച്ചേർത്തു. വേദിയിൽ മഞ്ജു അവതരിപ്പിച്ച മൂന്ന് ഇനങ്ങളിൽ അവസാനത്തേതിന്റെ ഉള്ളടക്കവും സ്ത്രീശക്തിയുടെ കാഹളം മുഴക്കലായിരുന്നു.

മഞ്ജു വാരിയർ മഞ്ജു വാരിയർ. ചിത്രം ; ബിവിൻ ലാൽ.

കൂട്ടുകാരിയുടെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് മഞ്ജു വാരിയർ പലകുറി ഫെയ്സ്ബുക്ക് കുറിപ്പുകളെഴുതിയിരുന്നു. ഒരിയ്ക്കലും തന്റെ ജീവിതത്തിൽ സംഭവിക്കരുത് എന്നാഗ്രഹിക്കുന്ന ദുരന്തത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടും ആത്മവിശ്വാസം തെല്ലും ചോരാതെ ആത്മാഭിമാനത്തിന് ഇടിവു തട്ടാതെ സമൂഹത്തെ അഭിമുഖീകരിക്കാനും ഊർജ്ജ്വസ്വലതയോടെ കർമ്മരംഗത്തേക്ക് തിരിച്ചുവരാനും അവൾ കാണിച്ച ആർജവത്തെ മഞ്ജു അഭിനന്ദിച്ചു.

മഞ്ജു വാരിയർ. മഞ്ജു വാരിയർ. ചിത്രം ; ബിവിൻ ലാൽ

ജീവിതത്തിലേക്കും ജോലിയിലേക്കും തിരിച്ചു വന്ന കൂട്ടുകാരിയെക്കുറിച്ച് മഞ്ജു വാരിയർ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം...

അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചു വന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യം. മുറിവേൽപ്പിക്കപ്പെട്ട ഒരാൾക്ക് സമൂഹത്തിന് നൽകാനാകുന്ന ഏറ്റവും ശക്തമായ സന്ദേശമാണിത്. ആത്മാഭിമാനത്തിന്റെ ആ സ്വയം പ്രഖ്യാപനത്തെ നമുക്ക് ആദരവോടെ സ്വീകരിക്കാം. പ്രിയപ്പെട്ടവളെ, നീ ജീവിതത്തെ ജയിച്ച നായികയാണ്. ആദ്യ ദിവസം മുതൽ അവൾക്കൊപ്പം നിൽക്കുകയും വീണ്ടും അഭിനയത്തിലേക്ക് കൈപിടിക്കുകയും ചെയ്ത പൃഥ്വിരാജിനും അഭിനന്ദനം. രാജുവിന്റെയും കൂട്ടുകാരുടെയും സ്നേഹ സംരക്ഷണത്തിൽ അവൾ സുരക്ഷിതയും ആഹ്ലാദവതിയുമായിരിക്കുമെന്ന് ഉറപ്പുണ്ട്. അവളുടെ ചിരി കൂടുതൽ ഭംഗിയോടെ സ്ക്രീനിൽ തെളിയുന്ന ആ ദിവസത്തിനു വേണ്ടി എല്ലാ മലയാളികളെയും പോലെ ഞാനും കാത്തിരിക്കുന്നു..