Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയക്കു വിധേയയായ മോഡൽ മരിച്ചു

Model dies after having fillers injected into her face Former beauty queen Raquel Santos who was adjudged runner up in one of Brazil’s biggest beauty pageants has died after undergoing cosmetic surgery to remove laugh lines.

സൗന്ദര്യ ലോകത്തെ താരമായി ഉദിച്ചു വരുമ്പോഴായിരുന്നു അവളുടെ അപ്രതീക്ഷിത മരണം. ആ മരണത്തിനുത്തരവാദി അവളുടെ അതിമോഹമാണെന്നു പറഞ്ഞാലും തെറ്റില്ല. കാരണം നിരവധി സൗന്ദര്യ മത്സരങ്ങളിൽ വിജയിയായ ശേഷവും തൻെറ സൗന്ദര്യത്തിൽ ആത്മവിശ്വാസമില്ലാത്തതുകൊണ്ടു മാത്രമാണ് അവൾ മരണത്തിൻറെ ലോകത്തേക്ക് യാത്രയായത്.

ചിരിക്കുമ്പോൾ മുഖത്തുണ്ടാവുന്ന പാടുകൾ നീക്കാൻ നടത്തിയ ശസ്ത്രക്രിയയെത്തുടർന്നാണ് ബ്രസീലിലെ പ്രശസ്ത മോഡലും മുന്‍ സൗന്ദര്യറാണിയുമായ റാക്വില്‍ സാന്റോസ് മരിച്ചത്. ഇത്തരം പാടുകൾ സൗന്ദര്യ വർധന ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് റാക്വിൽ ഡോക്ടർമാരെ സമീപിച്ചത്. അവരുടെ ആഗ്രഹം പ്രകാരം ശസ്ത്രക്രിയ പൂർത്തിയാക്കി.

എന്നാൽ ശസ്ത്രക്രിയക്കു ശേഷം റാക്വിലിൻെറ മുഖത്ത് ഒരു കുത്തിവെയ്പ്പെടുത്തുവെന്നും തുടർന്ന് യുവതിക്കു ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. റിയോഡി ജനീറോയ്ക്കു സമീപമുള്ള ബ്യൂട്ടിക്ലിനിക്കിലായിരുന്നു സംഭവം. കേട്ടത് വിഷമുണ്ടാക്കുന്ന വാർത്തയാണെങ്കിലും സൗന്ദര്യവർധക വസ്തുക്കളുടെയും സൗന്ദര്യ ശസ്ത്രക്രിയയുടെയും പിറകേ പായുന്നവർ ഒരിക്കലും അതിൻെറ പാർശ്വഫലങ്ങളെക്കുറിച്ച് ബോധവാന്മാരല്ലെന്നും ഇത്തരം സംഭവങ്ങൾ അവർക്കൊരു പാഠമാകട്ടെയെന്നുമാണ് സംഭവത്തെക്കുറിച്ചറിച്ച് മെഡിക്കൽ രംഗത്തെ വിദഗ്ധർ പ്രതികരിച്ചത്.  

Your Rating: