Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്കയ്ക്ക് ട്രംപിനെ ഭയമാണോ?

Priyanka Chopra, Donald Trump Priyanka Chopra, Donald Trump

അമേരിക്കൻ ടെലിവിഷൻ ഷോയിലൂടെ ഹോളിവുഡ് ആരാധകരുടെയും മനം കവർന്ന പ്രിയങ്ക ചോപ്രയോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യമിതാണ് ട്രംപിനെ ഭയമുണ്ടോയെന്ന്. ക്വൻറികോ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അമേരിക്കയിലെ പ്രേക്ഷകർക്കും താരം സുപരിചിതയായത്. പ്രിയങ്കയുടെ ആദ്യഹോളിവുഡ് ചിത്രം ബേവാച്ച് ഉടൻ റിലീസ് ആവുന്നതിനാൽ കൂടുതൽ സമയവും പ്രിയങ്ക ചിലവഴിക്കുന്നത് അമേരിക്കയിലാണ്.

ഈ സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ഭയമുണ്ടോയെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചത്. ഞാൻ ഇന്ത്യൻ വംശജയാണ്. നിങ്ങൾക്ക് ഭയമുണ്ടോ എന്നായിരുന്നു പ്രിയങ്കയുടെ ഉത്തരം. ​ഞങ്ങൾക്കു ഭയമില്ല. ഇവിടെയെത്തുന്ന ഫോറിനേഴ്സിന് ഭയമുണ്ട് അതുകൊണ്ടാണ് ഇത്തരമൊരു ചോദ്യം താരത്തോട് ഉന്നയിച്ചത് എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ വിശദീകരണം.

43–ാമത് പീപ്പിൾ ചോയ്സ് അവാർഡ് ഏറ്റുവാങ്ങാൻ സാൻഫ്രാൻസിസ്കോയിലെത്തിയപ്പോഴായിരുന്നു പ്രിയങ്കയ്ക്ക് മാധ്യമപ്രവർത്തകനിൽ നിന്ന് ഇത്തരമൊരു ചോദ്യം നേരിടേണ്ടി വന്നത്. ട്രംപിന്റെ പല വിദേശനയങ്ങളെയും പ്രിയങ്ക എതിർത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ട്രംപ് അധികാരത്തിലേറിയപ്പോൾ മാധ്യമപ്രവർത്തകർ പ്രിയങ്കയുടെ മനസ്സറിയാൻ ഇത്തരമൊരു ചോദ്യമുന്നയിച്ചത്.
 

Your Rating: