Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊരുത്തം നോക്കാതെ വിവാഹം നടത്താമോ?

Wedding and jathakam

എന്റെ പേര് മിനി, എന്റെ മകന്റെ കാര്യം അറിയാൻവേണ്ടിയാണ്. മകൻ ബാംഗ്ലൂരിൽ ജോലി നോക്കുന്നു. അവിടെയുള്ള ഒരു പെൺകുട്ടിയുമായി ഇഷ്ടമാണ്. അവർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. മകന്റെ പേരു വിഷ്ണു. ജനനത്തീയതി 1989 സെപ്റ്റംബർ 2 ശനിയാഴ്ച 7.22 pm. മകന്റെ നാള് അത്തം. പെൺകുട്ടിയുടെ പേര് വിഭ. ജനനത്തീയതി 1990 ഒക്ടോബർ 22. 8.15 pm. നാള് അറിയില്ല. ഇവരുടെ നാളുകൾ തമ്മിൽ ചേർച്ചക്കുറവുണ്ടോ? അവന് ഇതിൽ വിശ്വാസം ഇല്ല. എങ്കിലും അവന്റെ അമ്മയായ എനിക്ക് ഇതിൽ വിശ്വാസം ഉണ്ട്. എന്തെങ്കിലും ദോഷമുണ്ടോ?

എന്ന് മിനി.

അത്തം നക്ഷത്രം മകന്റെ ജാതകപ്രകാരം വിവാഹത്തിന് അനുകൂലമായ സമയമാണ് ഇപ്പോൾ. അതു നടക്കട്ടെ. പിന്നെ ചേച്ചീ, ആ കുട്ടികൾ സ്നേഹിച്ചു. നടത്തിക്കൊടുക്കാനും നിങ്ങൾ തീരുമാനിച്ചു. ഇനി പോയി ജാതക ചേർച്ച നോക്കരുത്. അവരു സന്തോഷമായി ജീവിക്കട്ടെ. എവിടെയെങ്കിലും ഇനിയും ജാതക ചേർച്ച നോക്കാൻ പോയാൽ ചേരില്ല എന്നു വെറുതെയെങ്കിലും ആരെങ്കിലും പറഞ്ഞാൽ അതോടെ ചേച്ചിയുടെ മനസ്സമാധാനം നഷ്ടപ്പെടും. മറ്റൊരു കാര്യം– അങ്ങനെ എന്തെങ്കിലും ഈ കുട്ടികൾ കേട്ടാലും പ്രശ്നമാണ്. അത് അവരുടെ മനസ്സിൽ അൽപം ആശങ്ക ഉണ്ടാക്കും. സ്വാഭാവികമായി വിവാഹ ജീവിതത്തിൽ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകും. നാള് ചേരില്ല എന്ന മുൻവിധിയുള്ളവർ രണ്ടു തരത്തിൽ ഇതിനെ എടുക്കാം. ഇനി ഒന്നിച്ചു പോയാലും നാളു ചേരാത്തതുകൊണ്ടു പ്രശ്നങ്ങൾ ഉണ്ടാകും എന്ന ചിന്ത ഈ കുട്ടികൾക്കു വന്നാൽ കുഴപ്പമല്ലേ. അതുകൊണ്ട് ഇനി പൊരുത്തമൊന്നും നോക്കേണ്ട. വിവാഹം സന്തോഷകരമായി നടത്തൂ.

Read More... Star prediction, prediction