Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മംഗല്യഭാഗ്യത്തിനായി തുമ്പപ്പൂവ്

Wedding ceremony ദേവീ സ്മരണയോടെ തുമ്പപൂക്കൾ ശ്രീ പരമേശ്വരന്റെ നടയ്ക്കൽ വയ്ക്കുന്നത് കുടുംബസൗഭാഗ്യത്തിന് ഉത്തമമാണ്

പരമശിവന്റെ പത്നിയാണ് ആദിപരാശക്തിയുടെ പൂർണ്ണഅവതാരമായ ശ്രീ പാർവതിദേവി . ഹിമവാന്റെ പുത്രിയായ പാർവതിദേവിയും പരമശിവനും പ്രപഞ്ചത്തിന്റെ മാതാപിതാക്കളാണ്. ശിവനും ശക്തിയും ഒന്നാണ് .ശക്തിസ്വരൂപിണിയായ ഭഗവതിയില്ലെങ്കിൽ ശിവനില്ല എന്നാണ് പുരാണസങ്കല്പം  .ദേവി പ്രീതിയുടെ ശിവപ്രീതിയും ഭക്തന് ലഭിക്കുന്നു. മാതൃരൂപിണിയാണ് ദേവി. അമ്മ സ്നേഹിക്കുന്നതുപോലെ നമ്മുടെ ആഗ്രഹം ഭഗവാനിലൂടെ ദേവി നടത്തിത്തരും എന്നാണ് വിശ്വാസം 

ആകാശത്തിന്റെ പ്രതീകമായ പുഷ്പം കൊണ്ടുള്ള അർച്ചന മനസിനെ ശുദ്ധിയ്ക്കരിക്കുന്നു. ശ്രീപാര്‍വ്വതിദേവിക്ക് ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ ചെത്തി, ചെമ്പരത്തി തുമ്പപ്പൂവ്,താമര എന്നിവ. ഇതിൽ തുമ്പപ്പൂക്കളാണ് ദേവിക്ക് ഏറെ പ്രധാനം. പാർവതിദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കൾ ശ്രീ പരമേശ്വരന്റെ നടയ്ക്കൽ വയ്ക്കുന്നത് കുടുംബസൗഭാഗ്യത്തിന് ഉത്തമമാണ്. മുടങ്ങാതെ നാല്പത്തൊന്നു തിങ്കളാഴ്ച ശ്രീപാർവ്വതിദേവിയെ പ്രാർത്ഥിച്ചു തുമ്പപ്പൂക്കൾ ശിവന്റെ നടയ്ക്കൽ സമർപ്പിച്ചാൽ  മംഗല്യസൗഭാഗ്യം സുനിശ്ചയം  .ശിവന്റെയും പാർവതിയുടെയും പ്രതിഷ്ഠ ഒന്നിച്ചുള്ള ക്ഷേത്രങ്ങളിൽ തുമ്പപ്പൂ സമർപ്പിക്കുകയും ഉമാമഹേശ്വരപൂജ നടത്തുകയും ചെയ്യുന്നത് മംഗല്യഭാഗ്യത്തിന് അത്യുത്തമമാണ്.പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാർവതിദേവിയുടെ മൂലമന്ത്രമായ ''ഓം ഹ്രീം ഉമായൈ നമ :'' ഭക്തിയോടെ ജപിക്കാവുന്നതാണ്.ശിവനെയും ശക്തിയെയും ഒരുപോലെ ധ്യാനിക്കാൻ  "ഓം ഹ്രീം നമ ശിവായ" എന്ന് ജപിക്കാം.

Read more... Star Prediction, Zodiac sign, Feng Shui