Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഘ്നങ്ങൾ അകറ്റാൻ വിനായകചതുർഥി

Vinayaka chaturthi

മഹാഗണപതിയുടെ ഒരു കണ്ണ് മഹാദേവന്റേതും മറ്റേ കണ്ണ് ഉമയുടേതുമാണ്. എല്ലാ നക്ഷത്രക്കാരും ഗണപതിയെ വണങ്ങേണ്ടതാണ്. അശ്വതി, മകം, മൂലം, കേതുവിന്റെ നക്ഷത്രമാണെങ്കിലും ശുക്രന്റെ ദശയുള്ളവരും കേതുവിന്റെ ദശയുള്ളവരും കുജന്റെ ദശയുള്ളവരും ഗണപതിയുമായി ബന്ധപ്പെടുന്നതിനാലാണ് എല്ലാവരും വണങ്ങണമെന്നു പറയുന്നത്.

ദേവിയുടെ ഒരു കണ്ണ് സൂര്യനും ഒരു കണ്ണ് അഗ്നിയും ഒരു കണ്ണ് ചന്ദ്രനുമാണ്. മഹാദേവന്‍ എല്ലാ കഴിവുമുളള ആളാണ്. മഹാവിഷ്ണുവിനും എല്ലാ കഴിവുമുണ്ട്. അങ്ങനെ അവരുടെ അംശമായ മഹാഗണപതി ‘‘ ഗണപതി പപ്പാ മോറിയാ’’യുടെ ജന്മദിനം സത്യവട്ടങ്ങളോടും നാമജപത്തോടു കൂടിയും ആഘോഷിക്കുന്നുണ്ട്. അങ്ങനെ ആഘോഷിച്ച് സർവ്വ ദുരിതത്തിൽനിന്നും മോചനം ലഭിക്കുന്നതിനായി ജാതിചിന്തകളോ ലിംഗ വ്യത്യാസങ്ങളോ കുബേര കുചേല വ്യത്യാസങ്ങളോ മഹാഗണപതി ഏവർക്കും സർവദുരിതങ്ങളും അകറ്റി സർ‌വ െഎശ്വര്യങ്ങളും നൽകട്ടെ.

ഗണപതിയുടെ ഉദ്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ:

പുരാണകഥകളിൽ പല അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഏതു ശരി, ഏതു തെറ്റ് എന്നു പറയുവാൻ ശാസ്ത്രലോകത്തിനു കഴിയുകയില്ല. ബ്രഹ്മവൈവർത്ത പുരാണത്തിൽ നാരദമഹർഷി സനൽകുമാരനോടു ഗണേശോൽപത്തിയെക്കുറിച്ചു പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ് വളരെ വർഷങ്ങൾ കഴിഞ്ഞിട്ടും മഹാദേവ – ഉമ ദമ്പതികൾക്കു സന്താന സൗഭാഗ്യമില്ലായിരുന്നു. ഉമ ഇക്കാര്യത്തെച്ചൊല്ലി വല്ലാതെ വ്യകുലയായിരുന്നു. ഉമയുടെ വ്യാകുലതയിൽ ദുഃഖിച്ച മഹാദേവൻ പുണ്യകവ്രതം അനുഷ്ഠിക്കുവാൻ ഉമയെ ഉപദേശിച്ചു. അതനുസരിച്ച് ഉമ വ്രതാനുഷ്ഠാനം തുടങ്ങി. ശ്രീകൃഷ്ണനായിരുന്നു ഉമയുടെ ഉപാസനാമൂർത്തി. നിഷ്ഠകൾ പാലിച്ചു വ്രതമനുഷ്ഠിച്ച ഉമയുടെ മുന്നിൽ ശ്രീകൃഷ്ണൻ പ്രത്യക്ഷനായി. നിരാശ വേണ്ട ഭവതി, ഞാൻ പുത്രനായി ഗണേശരൂപമേറ്റ് ഉമാപരമേശ്വരുടെ പുത്രനാകും എന്നു വരം നൽകി. അങ്ങനെ സംഭവിച്ചു. പുതനെ കാണാൻ എല്ലാദൈവങ്ങളുമെത്തി. നവഗ്രഹങ്ങളിൽ മുഖ്യനായ ശനിദേവനും ഉമാസുതനെ കാണണമെന്ന മോഹവുമായി എത്തി. പക്ഷേ ശനിയുടെ ദൃഷ്ടി ആരിൽ പതിഞ്ഞാലും അവർ‌ക്ക് അമംഗളം ഉണ്ടാകും എന്നൊരു ശാപം ശനിക്ക് ഉണ്ട്. കൈലാസത്തിലെത്തിയ ശനി തല കുമ്പിട്ടിരിക്കുന്നതു കണ്ട് ഉമ കാരണം ആരാഞ്ഞു. ശനിദേവന്‍ ഉണ്ണിയെ കാണേണ്ട മോഹവും തന്റെ ദൃഷ്ടിദോഷത്തെക്കുറിച്ചുള്ള സത്യവും ഉമയോടു പറഞ്ഞു. ഉമ ആ ശാപത്തെ വകവയ്ക്കാെത ഉണ്ണിയെ കണ്ടുകൊള്ളാൻ ശനിയോടു പറഞ്ഞു. ഭയാകുലനായ ശനി ഇടത്തെ കണ്ണിന്റെ അറ്റം കൊണ്ട് മഹാദേവസുതനായ മഹാഗണപതിയെ ഒന്നു നോക്കി. തൽക്ഷണം ശിരസ്സ് തരിപ്പണമായി. ദേവി ബോധരഹിതയായി നിലത്തു വീണു. മഹാദേവൻ ഭ്രാന്തനെപ്പോലെ ഒാടിനടന്നു. ദേവീദേവന്മാരെല്ലാം പരസ്പരം അമ്പരന്ന് നോക്കിനിന്നു. ഇൗ സമയത്ത് മഹാവിഷ്ണു ഞൊടിയിടയിൽ പുഷ്പഭദ്രാനദിക്കരിയിലെ വനത്തിൽ പോയി. ദേവേന്ദ്രന്റെ നൽകൊമ്പനാനയായ െഎരാവതം ശാപഹേതുവായി വിഹരിച്ചു നടക്കുന്നുണ്ടായിരുന്നു. മഹാവിഷ്ണു തന്റെ ചക്രായുധം കൊണ്ട് െഎരാവതത്തിന്റെ ശിരസ്സ് മുറിച്ചുമാറ്റി, പാലാഴിനാഥൻ ആ തല ഗണേശന്റെ ശരീരത്തിൽ ഘടിപ്പിച്ചു. അതിനാൽ ഉമാപുത്രൻ ഗജാനനനായി എന്നൊരു കഥ. 

ശിവപാർവതിമാർ ആനയുടെ രൂപം ധരിച്ച് വിഹരിച്ചപ്പോഴാണു ഗണപതി ജനിച്ചതെന്നും മറ്റൊരു ഐതിഹ്യമുണ്ട്. പാർവതീദേവി സുബ്രഹ്മണ്യനെ താലോലിക്കുന്നു കണ്ട് വിഷ്ണുഭഗവാനും അതുപോലെ പാർവതീപുത്രനായി ജനിക്കണമെന്ന് ആഗ്രഹം തോന്നി. ഉമ അതു മനസ്സിലാക്കുകയും ഉമ കുളിക്കുന്ന അവസരത്തില്‍ ശരീരത്തിൽ മഞ്ഞൾ തേയ്ക്കുന്ന സമയത്ത് വിഷ്ണുഭഗവാന്‍ മഞ്ഞളിൽ പ്രവേശിച്ചു. തന്റെ പുത്രനായി വരണമെന്ന വിഷ്ണുവിന്റെ ആഗ്രഹം സാധിക്കുന്നതിന് ഉത്തമമായ സമയം ഇതു തന്നെയാണെന്ന് ഉമ മനസ്സിലാക്കി ശരീരത്തിലെ മഞ്ഞൾ കുഴച്ചെടുത്ത് അതിസുന്ദരനായ ബാലനെ സൃഷ്ടിച്ചു. വിഷ്ണുവിന്റെ അവതാരരൂപമായ ബാലനെ കാവൽ നിർത്തി ദേവി സ്നാനം ചെയ്യാൻ പോയി. ഇൗ സമയത്ത് അങ്ങോട്ടു വന്ന മഹാദേവനെ ബാലൻ തട‍‌ഞ്ഞു നിർത്തി. ഇതു കണ്ടു കുപിതനായ ശിവൻ തന്റെ ശൂലം കൊണ്ടു ബാലന്റെ ശിരസ്സ് വേർപ്പെടുത്തുകയും ചെയ്തു. സ്നാനം കഴിഞ്ഞ് തിരിച്ചെത്തിയ ഉമയും മഹാദേവനുമായി വഴക്കുണ്ടാക്കി. കോപാകുലനായി കണ്ട മഹാദേവനെ ഉമ ആഹാരത്തിന് താമസമുണ്ടായതു കൊണ്ടാണെന്നു വിചാരിച്ച് തിടുക്കത്തിൽ കഴിക്കാൻ ക്ഷണിച്ചു. രണ്ടു പാത്രങ്ങളിൽ ആഹാരം വിളമ്പിവച്ചു. രണ്ടു പാത്രങ്ങളിൽ ഭക്ഷണം കണ്ട മഹാദേവന്റെ നെറ്റി ചുളിഞ്ഞു. എനിക്കെന്തിനാണ് രണ്ടു പാത്രത്തിൽ ഭക്ഷണം എന്നു തിരക്കി. രണ്ടും അങ്ങയ്ക്കല്ല. ഒരു പാത്രത്തിലെ ഭക്ഷണം വീട്ടിനു പുറത്ത് കാവൽ നിൽക്കുന്ന നമ്മുടെ പ്രിയപുത്രനായ ഗണേശനു വേണ്ടിയുള്ളതാണ്. കാര്യം ഗ്രഹിച്ച മഹാദേവൻ വിഷമിച്ചുകൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു. അങ്ങനെയോ, ഞാൻ അവനെ വധിച്ചല്ലോ പ്രിയേ, ഇതു കേൾക്കേ ഉമയുടെ മിഴികൾ പുത്രദുഃഖത്താൽ വാർന്നൊലിച്ചു. ആർ‌ദ്രഹൃദയനായ മഹാദേവൻ ഉടൻ തന്നെ ഭൂതഗണങ്ങളെ അയച്ച് വടക്കോട്ടു തല വച്ച് നിദ്രകൊള്ളുകയായിരുന്ന ഒരു ആനയുടെ ശിരസ്സറുത്തുകൊണ്ടുവന്ന് ഉമാമഹേശ്വരപുത്രന്റെ ഉടലിൽ ചേർക്കുകയും അങ്ങനെ ആ ബാലൻ ഗജമുഖനായി ഭാവിക്കുകയും ചെയ്തു. 

അങ്ങനെ സന്തോഷവതിയായ ദേവി ഉമ അച്ഛനെയും മകനെയും ഒരുമിച്ചിരുത്തി ആഹാരം വിളമ്പി സന്തോഷകരമായി ജീവിച്ചെന്നു മറ്റൊരു കഥയും ഉണ്ട്. മത്സ്യപുരാണത്തിലും ഇതു സംബന്ധിച്ച വിവരങ്ങളുണ്ട്. ഭാരതത്തിൽ മഹാരാഷ്ട്ര, തമിഴ്നാട്, ഗോവാ , ആഡ്രാ, ഒറീസ മുതലായ സംസ്ഥാനങ്ങളില്‍ വിനായകചതുർഥി അഘോഷിച്ചുവരുന്നു. ഇന്ത്യയ്ക്ക് പുറത്ത് നേപ്പാൾ, നോർത്ത്‌ അമേരിക്ക, തായ്‌ലാൻഡ്‌, സിംഗപ്പൂര്‍, മലേഷ്യ, കംബോഡിയ, ശ്രീലങ്ക എന്നിവിടങ്ങളിലും വിനായകചതുർഥി ആഘോഷിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിനായക ശില തായ്‌ലാൻഡിലെ നാഗോൺ നായക് എന്ന സ്ഥലത്താണ്. ബർമ, വിയറ്റ്നാം എന്നിവിടങ്ങളിലും ഈ ഉത്സവം ആചരിക്കുന്നുണ്ട്.

ഗജവദനം:

ആനയുെട പോലുള്ള വായ, ചെവി, കണ്ണ് ഇവ ജ്ഞാനിയായ വ്യക്തിയുടെ സമാനമാണ്. ആത്മീയതയുടെ ദൗർബല്യമില്ലായ്മയുടെയും പ്രതീകമാണ് ആനയുടെ ഗജവദനം.

വയർ

ജ്ഞാനികൾക്കുജയപരാജയങ്ങളും ഉയർച്ചതാഴ്ചയുമില്ല. എല്ലാം ഒരുപോലെയാണ്. അതുപോലെയാണ് ആനയുടെ ഇൗ വലിയ വയർ നല്ല ഗുണത്തിന്റെ പ്രതീകമാണ്.

ഗണപതിയുടെ മഴു

ഗണപതിയുടെ മഴു പഴയ സംസ്കാരത്തെ ഉന്മൂലനം ചെയ്തു പുതിയ സംസ്കാരത്തെ ഉൾക്കൊള്ളാനും പഠിപ്പിക്കണം.

ഒരു കയ്യിലെ കയർ

ആത്മാവിനെ പരമാത്മാവിനോടു ബന്ധിക്കുന്നതാണ് ഇൗ കയർ. ഇതു സ്നേഹത്തിന്റേതും ദിവ്യനിയമങ്ങളുടേതുമാണ്.

ഒരു കയ്യിലെ മോദകം

മോദകം ആനന്ദമാണ് . ഇത് തപസ്സിയുടെയും ബുദ്ധിയുടെയും ബലത്താൽ നേടിയ വിജയത്തിന്റെയും സന്തോഷത്തിന്റെയും സൂചനയുമാണ്.

വരദമുദ്ര

അമൃതസ്വരൂപികളായ ഭക്തരെ അനുഗ്രഹിക്കുന്നു. നിർഭയതയും ശാന്തിയും ദാനം ചെയ്യാൻ ഇതുകൊണ്ടു സാധിക്കുന്നു. അതുകൊണ്ട് വരദമുദ്ര ജ്ഞാനനിഷ്ഠ ഉള്ളവരുടെ പ്രതീകമായി കാണുന്നു.

ഗണപതിരഹസ്യം

ആനയുടെ ശിരസ്സ്

വളരെ ബുദ്ധിയുള്ള മൃഗമാണ് ആന. വിശാലമായ ശിരസ്സും അപാര ഒാർമശക്തിയും , പ്രത്യേകതയാണ്. ഉപകരിക്കുന്നവരെയും ഉപദ്രവിക്കുന്നവരെയും മറക്കുകയില്ല. ആത്മാവിനെയും പരമാത്മാവിനെയും പറ്റി ശരിയായ അറിവും സൃഷ്ടിയുടെ ആദിമധ്യ അന്ത്യത്തെകുറിച്ചും ബോധവുമുള്ള മനുഷ്യനെ വിശാലബുദ്ധിയെന്നു പറയും. അങ്ങനെയുള്ള ഒരു ശിരസ്സിനെയാണ് ആനയുടെ ശിരസിനോട് ഉപമിക്കുന്നത്. അതുകൊണ്ട് തന്നെയാണു ഗണപതിയുടെ തല ആനയുടെ തലയോട് ഉപമിക്കുന്നത്.

തുമ്പിക്കൈ

ഇതിന്റെ തുമ്പിക്കൈയ്ക്ക് അപാരശക്തിയുണ്ട്. വൃക്ഷത്തെപ്പോലും പിഴുതെറിയുന്നു. എന്നാൽ കുഞ്ഞുങ്ങളെ പ്രണമിക്കുന്നതും പുഷ്പം അർപ്പിക്കുന്നതും തലയിൽ ജലാഭിഷേകം നടത്തുന്നതും ഇതുകൊണ്ടാണ്. വൃക്ഷങ്ങളും മറ്റും എടുക്കുന്ന അതേ തുമ്പിക്കൈ കൊണ്ട് സൂചി പോലുള്ളവയും എടുക്കുന്നു. ഇതുപോലെയാണു ജ്ഞാനിയായ വ്യക്തി പോരായ്മകളെ പിഴുതെറിയുന്നതും നല്ല കാര്യങ്ങൾ ഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ബഹുമാനവും സ്നേഹവും അറിവും പകർന്നുകൊടുക്കുന്നതും.

ആനച്ചെവി

ചെവി വിശറിപോലെയാണ്. ഇത് ജ്ഞാനത്തിന്റെ തെളിവാണ്. ഇതിനെ ജ്ഞാനേന്ദ്രിയമായും കണക്കാക്കുന്നു.

കണ്ണുകൾ

ആനയുടെ കണ്ണുകൾ ചെറിയ വസ്തുക്കൾ പോലും വലുതായി കാണാന്‍ കഴിയുന്നതും ആന അതു ചെറുതായി കണ്ടിരുന്നെങ്കിലും ജ്ഞാനിയായ വ്യക്തിയുടെ പ്രത്യേകത ആണത്. ചെറിയവരിലും മഹത്വം കാണണമെന്നതാണ്. ജ്ഞാനിയുടെ നേത്രങ്ങൾ ആനയുടെ കണ്ണുകൾ പോലെയാണ്.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Read more: Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam