Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിന് ഇരുപത്തെട്ടുകെട്ട് നടക്കാത്തത് ദോഷമാകുമോ?

Baby കുഞ്ഞ് ജനിച്ച് ഒരു മാസമായി എന്നു മനസ്സിലാക്കാൻ കുഞ്ഞിന്റെ അരയിൽ ഒരു ചരട് കെട്ടും

2017 ജൂലൈ 12–ന് എനിക്ക് ഒരു പെൺകുഞ്ഞു ജനിച്ചു. 28 കെട്ട് ചടങ്ങ് നടത്തേണ്ട ദിവസവും അടുത്ത ദിവസങ്ങളിലും കുഞ്ഞിന് സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. അതിനാൽ ചടങ്ങു നടത്താൻ കഴിഞ്ഞില്ല. ഇപ്പോൾ‌ പേരിടൽ ചടങ്ങു നടത്താൻ മുഹൂർത്തത്തിനായി ജ്യോത്സ്യനെ സമീപിച്ചു. അദ്ദേഹം പറയുന്നത് 28 ന്റെ ചടങ്ങ് ആ ദിവസം നടത്തിയില്ലെങ്കിൽ കുഞ്ഞിനു ദോഷം ഉണ്ടെന്നും ഹോമം നടത്തി പരിഹാരം കാണണമെന്നുമാണ്. വലിയ തുകയാണു ചോദിക്കുന്നത്. അങ്ങനെ ചെയ്യേണ്ടതുണ്ടോ?

സുധാലക്ഷ്മി, വിതുര.

28 കെട്ടിനേയും നാമകരണത്തേയും വേർതിരിച്ചു മനസ്സിലാക്കാൻ ശ്രമിക്കുന്നതാണ് ഉചിതം.

ജ്യോതിഷപ്രകാരം 12–ാം ദിവസമാണ് നാമകരണം നടത്തേണ്ടത്... ഇന്ന് ഒട്ടുമിക്ക ആളുകളും അങ്ങനെ ചെയ്യാറില്ല. 28 കെട്ടും നാമകരണവും ഒരേ ദിവസം തന്നെയാണ് നടത്താറ്.

28 കെട്ട് എന്ന ചടങ്ങ് പണ്ടുകാലത്ത് ഉപയോഗിച്ചുവന്നത് കലണ്ടറിനു പകരം ആയിരുന്നു. ഒരു കുഞ്ഞ് ജനിക്കുന്ന സമയത്ത് ചന്ദ്രൻ ഏത് ആകൃതിയുള്ള നക്ഷത്രസമൂഹത്തിലാണോ നിൽക്കുന്നത് ആ നക്ഷത്രമാണ് കുഞ്ഞിനുള്ളത്...ആ കുഞ്ഞ് ജനിച്ചിട്ട് എത്ര ദിവസമായി എന്നു രേഖപ്പെടുത്താൻ പണ്ട് കലണ്ടറോ മറ്റു സജ്ജീകരണങ്ങളോ ഉണ്ടായിരുന്നില്ല.

ജനിച്ച ദിവസത്തെ നക്ഷത്ര സമൂഹത്തിൽനിന്നും ചന്ദ്രൻ സഞ്ചരിച്ച് 28–ാം ദിവസം വീണ്ടും ആ നക്ഷത്രത്തിലെത്തും. അതാണ് ഒരു നക്ഷത്രമാസം. കുഞ്ഞ് ജനിച്ച് ഒരു മാസമായി എന്നു മനസ്സിലാക്കാൻ കുഞ്ഞിന്റെ അരയിൽ ഒരു ചരട് കെട്ടും... അൽപം നീട്ട് ഇട്ട് കെട്ടുന്ന ചരടിൽ അടുത്ത ഓരോ നക്ഷത്രമാസവും ഓരോ കെട്ടുകൾ ഇടും. ഒരു വർഷം വരെ ഇങ്ങനെ മാസം കണക്കാക്കും. മാസം അറിയാനുള്ള 28 കെട്ട് ഈ ഡിജിറ്റൽ യുഗത്തിൽ ചെയ്തില്ല എന്നു കരുതി പരിഹാര ഹോമമൊന്നും നടത്തേണ്ട ആവശ്യമില്ല.

Read more: Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam