Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ മരണം നടന്നാൽ ക്ഷേത്രദർശനം നടത്താമോ?

Temple സാധാരണ പുല–വാലായ്മ ഉള്ള സമയത്താണ് ക്ഷേത്രദർശനം നിഷിദ്ധമായി പറയുന്നത്

വീടിന് അടുത്തുള്ള ക്ഷേത്രത്തിന്റെ ഭാരവാഹിയാണു ഞാൻ. എന്റെ അച്ഛന്റെ ജ്യേഷ്ഠൻ കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഞാൻ ഭാരവാഹിയായ ക്ഷേത്രത്തിൽ അടുത്ത മാസം ഒരു നവാഹയജ്ഞം നടക്കുന്നുണ്ട്. അതിന്റെ സംഘാടകരിൽ ഒരാളാണു ഞാനും. പക്ഷേ, മരണം നടന്നതിനാൽ ഒരു വർഷത്തേക്ക് ക്ഷേത്രത്തിൽ പോകാൻ പാടില്ല എന്നു ചിലർ പറയുന്നു. അതു വാസ്തവമാണോ?

സതീഷ്, ഇടുക്കി

അനിയാ...

ഒരു വർഷത്തേക്കു ക്ഷേത്രത്തിൽ പോകരുത് എന്നത് ഒരു കടുത്ത കാര്യമായിപ്പോയി. സാധാരണ പുല–വാലായ്മ ഉള്ള സമയത്താണ് ക്ഷേത്രദർശനം നിഷിദ്ധമായി പറയുന്നത്. ഇപ്പോൾ സാധാരണ 16 ദിവസമാണ് പുല–വാലായ്മ കണക്കാക്കുന്നത്. ശരിക്കും ആചാരപ്രകാരം 10 ദിവസം മാത്രം പുല–വാലായ്മ ആചരിച്ചാൽ മതി എന്നും പറയുന്നുണ്ട്. സപിണ്ഡീകരണം എന്ന കർമത്തിനായി 16 പിണ്ഡങ്ങൾ ഇടണം എന്ന വിശ്വാസത്തിലെ 16 ആണ് പിന്നീട് പുല–വാലായ്മ ആയത്.

പുല–വാലായ്മ ഉള്ള സമയത്തും വിവാഹം, യജ്ഞം, ഉൽസവം എന്നിവയ്ക്കു പോകുന്നതിനു തടസ്സമില്ല എന്നു ഗ്രന്ഥങ്ങളിൽ പ്രത്യേകം പറയുന്നുണ്ട്. ക്ഷേത്രത്തിനുള്ളിൽ കയറുന്നതു മാത്രമാണ് ഈ കാലയളവിലും നിഷിദ്ധം.അതുകൊണ്ട് ധൈര്യമായി ഭാരവാഹിത്വം ഊട്ടിയുറപ്പിച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നവാഹയജ്ഞം നടത്തിക്കോളൂ.

Read more: Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam