Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതങ്ങൾ ഒഴിവാകാൻ നിത്യജപമന്ത്രങ്ങൾ

x-default

ഉത്തമനായ ഗുരുവിൽ നിന്നു വേണം മന്ത്രോപദേശം സ്വീകരിക്കാൻ. എന്നാൽ ഗുരുമുഖത്തു നിന്നല്ലാതെയും നിത്യജപത്തിനുപയോഗിക്കാവുന്ന മന്ത്രങ്ങളുമുണ്ട്.  ഇവ സിദ്ധമന്ത്രങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.  ഒാം ശ്രീ ഗണപതയേ നമഃ, ഒാം നമഃശിവായ, ഒാം നമോ നാരായണായ, ഒാം നമോ ഭഗവതേ വാസുദേവായ, ഹരി ഒാം ഇവ സിദ്ധമന്ത്രങ്ങളിൽ പെടുന്നു. 

ഇതിൽ തന്നെ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ എന്നത് മഹാമന്ത്രം എന്നാണ് അറിയപ്പെടുന്നത്. ഗായത്രി മന്ത്രവും ഇത്തരത്തിൽ ജപിക്കാവുന്നതാണ്. എന്നാൽ ഗുരൂപദേശപ്രകാരം ഇഷ്ട ദേവതാ നിർണയവും മന്ത്ര നിർണയവും നടത്തി ജപം ആരംഭിക്കുന്നവർ മറ്റു മന്ത്രങ്ങൾ ജപിക്കരുതെന്നാണ് വിധി. ദേവതയിലും മന്ത്രത്തിലും പൂർണമായി മനസ്സർപ്പിച്ച് അതു തന്നെ ആവർത്തിക്കുന്നത് ഫലപ്രാപ്തി വേഗം സാധ്യമാക്കുമെന്നാണ് വിശ്വാസം.

Read More on Malayalam Astrology News