Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈത്തണ്ടയിൽ മറുകുണ്ടോ?

Arms ശരീരത്തിലെ മറുകുകൾ പറയും നിങ്ങളുടെ സ്വഭാവം!

നിങ്ങളുടെ ശരീരത്തിലുള്ള ചില മറുകുകൾക്ക് സ്വഭാവത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിലത് പറയാനുണ്ടാകും. 

നെറ്റിയുടെ മധ്യഭാഗത്ത് മറുക് സൂചിപ്പിക്കുന്നത് ജീവിതം പ്രണയം നിറഞ്ഞതായിരിക്കുമെന്നാണ്. 

കൈത്തണ്ടിൽ മറുകുള്ള സ്ത്രീകൾ കുടുംബജീവിതത്തെക്കാൾ ജോലിക്കാര്യങ്ങൾക്കായിരിക്കും മുൻതൂക്കം കൊടുക്കുക. പുരുഷൻമാർ കുട്ടികളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കാൻ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കും. 

കഴുത്തിന് പിറകിൽ മറുകുള്ളവർ ജീവിതത്തിൽ വിജയിക്കുന്നവരായിരിക്കും. പക്ഷേ, ആ വിജയം ജീവിതത്തിൽ പ്രിയപ്പെട്ടവരിൽ നിന്ന് അവരെ അകറ്റുന്നതായിരിക്കും.

Mole

ചുണ്ടുകൾക്ക് അടുത്ത് മറുകുണ്ടോ? സംസാരപ്രിയരായിരിക്കും പെട്ടെന്ന് വികാരഭരിതരാകുന്ന പ്രകൃതക്കാരാണ്. സാമ്പത്തികമായിട്ട് ഉന്നത നിലവാരം പുലർത്തും.

കാലിന്റെ തുടയിലെ മറുക് സൂചിപ്പിക്കുന്നത് ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തെയാണ്, ജീവിതത്തിൽ ധാരാളം ഭാഗ്യാനുഭവങ്ങൾ ഇവർക്ക് ലഭിക്കും. കാൽമുട്ടിന് താഴെയാണ് മറുകെങ്കിൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുന്നവരാണ്. തീരുമാനങ്ങൾ എടുക്കാൻ ഇവർക്ക് മിക്കപ്പോഴും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു.

കാൽ വിരലുകളിലുള്ള മറുക് സൂചിപ്പിക്കുന്നത് നിങ്ങൾ സാഹസികരും യാത്രചെയ്യാൻ താത്പര്യമുള്ളവരുമാണെന്നാണ്. നേതൃനിരയിൽ ഇവർ ശോഭിക്കും.

മാറിടത്തിലെ മറുക് ഭാഗ്യത്തെ സൂചിപ്പിക്കുന്നതാണ്. ഇവരുടെ കഠിനാധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കും.

വയറിലുള്ള മറുക് സൂചിപ്പിക്കുന്നത് ഭക്ഷണത്തോടുള്ള താത്പര്യത്തെയാണ്.

Read More on Malayalam Astrology News