Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹിഷീനിഗ്രഹവും പേട്ട തുള്ളലും

Sabarimala Petta Thullal ഭഗവാൻ അയ്യപ്പൻ മഹിഷിയെ നിഗ്രഹിക്കാനൊരുങ്ങിയുള്ള പുറപ്പാടിനെ അനുസ്മരിച്ചാണു പേട്ട കെട്ടൽ (ഫയൽ ചിത്രം).

ശബരിമല തീർഥാടനത്തിലെ പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് എരുമേലി പേട്ട തുള്ളൽ.

ഭഗവാൻ അയ്യപ്പൻ മഹിഷിയെ നിഗ്രഹിക്കാനൊരുങ്ങിയുള്ള പുറപ്പാടിനെ അനുസ്മരിച്ചാണു പേട്ട കെട്ടൽ. മഹിഷിയെ നിഗ്രഹിച്ചതിന്റെ വിജയഘോഷയാത്ര പേട്ട തുള്ളലും.

ഭക്തർ ശരീരത്തിലാകെ നിറങ്ങൾ പൂശി കിരീടവും മറ്റും ധരിച്ച് ‘അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം...’ എന്ന വായ്ത്താരികളുമായാണു പേട്ടതുള്ളൽ.

മഹിഷീനിഗ്രഹത്തിന് അയ്യപ്പനു കൂട്ടായി വാവരും ഉണ്ടായിരുന്നു എന്നാണു വിശ്വാസം. അതുകൊണ്ട് എരുമേലിയിലുള്ള വാവർ പള്ളിയിൽ ദർശനം നടത്തിയ ശേഷമാണു ഭക്തർ പേട്ട കെട്ടുന്നത്.

എരുമകൊല്ലി എരുമേലിയായി

എരുമേലി പട്ടണത്തിന് ആ പേരു കിട്ടിയതു തന്നെ മഹിഷീനിഗ്രഹവുമായി ബന്ധപ്പെട്ടാണെന്നു ചരിത്രകാരന്മാർ പറയുന്നു. മഹിഷം എന്നാൽ പോത്ത്. മഹിഷി എരുമയും.

ക്രൂരതയുടെ പര്യായമായിരുന്ന മഹിഷാസുരന്റെ സഹോദരിയാണു മൂന്നു ലോകങ്ങളെയും വിറപ്പിച്ച മഹിഷി എന്നാണ് ഐതിഹ്യം. ഈ മഹിഷിയെ വധിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പരമശിവന്റെയും മഹാവിഷ്ണുവിന്റെയും ശക്തി സമന്വയിച്ച അയ്യപ്പന്റെ അവതാരം തന്നെ.

അങ്ങനെ, മഹിഷിയെ നിഗ്രഹിച്ച സ്ഥലം എന്ന അർഥത്തിൽ എരുമകൊല്ലി ആണു പിന്നീട് എരുമേലി ആയത് എന്നു പറയുന്നു. 

Read More on Malayalam Astrology Magazine

Read On Yearly Predictions 2018 

Read On Malayalam Varshaphalam 2018 

Read On Malayalam Astrology Predictions 2018