Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യം വർദ്ധിപ്പിക്കാൻ ജ്യോതിഷമോ?

Beauty

സൗന്ദര്യം വർദ്ധിപ്പിക്കാൻ ജ്യോതിഷത്തിൽ വഴിയുണ്ടോ? എന്ന് നിങ്ങൾക്ക് സംശയം തോന്നുമായിരിക്കും. മുഖത്ത് കറുത്ത പാട് വരുന്നു ഇത് ശനിദോഷമാണോ എന്ന് ചോദിക്കുന്നവർ ധാരാളമാണ്. കഷ്ടകാലസമയത്താണ് മുഖത്ത് കരിമംഗല്യം വരുന്നത് എന്ന് എല്ലാവരും കരുതുന്നു. പലകാരണങ്ങൾ കൊണ്ട് മുഖത്ത് കറുത്തപാടുകൾ വരും. കരൾ സംബന്ധമായ രോഗങ്ങളുടെ ലക്ഷണമായിട്ടും അധികമായി വെയിൽ കൊള്ളുന്നത് കൊണ്ടും സ്ത്രീകൾക്ക് മാസമുറ അവസാനിക്കാറാകുമ്പോൾ  വരുന്ന ഹോർമോണുകളുടെ വ്യത്യാസം കൊണ്ടും കറുത്ത പാടുകൾ വരാം. ഇതിന് ഒരു ത്വക്ക് രോഗ വിദഗ്ദ്ധനെ (Dermatologist) കണ്ടാൽ മതി. 

എന്നാൽ, എത്രയൊക്കെ ചികിത്സിച്ചിട്ടും ഫലമില്ല എന്നു പറഞ്ഞ് ചിലര്‍ ദുഃഖിക്കുന്നത് കണ്ടിട്ടില്ലേ? അവിടെയാണ് ജ്യോതിഷത്തിന്റെ പ്രാധാന്യം വരുന്നത്. കുട്ടിയായിരിക്കുമ്പോഴേ പരിഹാരം ചെയ്താൽ ഫലം പെട്ടെന്ന് ഉണ്ടാകും. മരുന്നും മന്ത്രവും എന്നപോലെ ചികിത്സയോട് ഒപ്പം ജ്യോതിഷ പരിഹാരങ്ങളും ആകാം. ഡ്രീം ഗേൾ എന്ന് വിളിച്ചിരുന്ന കാലത്ത് ഹേമമാലിനി തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് പറ‍ഞ്ഞത് താൻ എല്ലാവരിലും സൗന്ദര്യം കാണുന്നു എന്നാണ്. നല്ലത് കാണാനുള്ള നല്ല മനസ്സ്. അതാണ് അത്യാവശ്യമായി വേണ്ടത്. മനഃക്ലേശ്ശം ഒഴിവാക്കാൻ ചന്ദ്രകാന്തം, മുത്ത് എന്നിവ ധരിച്ചാൽ മതി. 

സൗന്ദര്യത്തിന്റെ ഗ്രഹം ശുക്രനാണ്. ശുക്രൻ അനുകൂലമായും ബലവാനായും നിൽക്കുന്നവർ സൗന്ദര്യമുള്ളവരായിരിക്കും. സൗന്ദര്യം വർദ്ധിക്കാൻ വജ്രം ധരിക്കാം. ഓരോരുത്തരുടെയും ജാതകമനുസരിച്ചാണ് എല്ലാ ഫലങ്ങളും. ദോഷപരിഹാരങ്ങളിലൂടെ അതിനെ മറി കടക്കാനും കൂടുതൽ ഗുണമുണ്ടാക്കാനും കഴിയും. 

ലേഖകൻ  Dr. P. B. Rajesh  Rama Nivas  Poovathum parambil, Near ESI  Dispensary Eloor East , Udyogamandal.P.O,  Ernakulam 683501  email : rajeshastro1963@gmail.com Phone : 9846033337 

Read More on  Malayalam Astrology News