Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുകേതുബന്ധം വിപരീതഫലമുണ്ടാക്കും

2018

മലയാളം പഞ്ചാംഗമനുസരിച്ച് ഒക്ടോബർ 26 നു ശനി ധനു രാശിയിലേക്കു മാറി. എന്നാൽ തമിഴ് ഉൾപ്പെടെ മറ്റു ചില പഞ്ചാംഗങ്ങളിൽ ഡിസംബർ 19 നാണു ശനി മാറിയത്. എന്തായാലും 2018ൽ ശനി ധനുരാശിയിൽ ഉറച്ചുനിൽക്കും. രാഹു കർക്കടകത്തിലും കേതു മകരത്തിലും വ്യാഴം തുലാത്തിലും ചൊവ്വ തുലാം, വൃശ്ചികം, ധനുരാശികളിലും തുടർന്ന് മകരത്തിലും കുംഭത്തിലും മീനത്തിലും ആയി സ്ഥിതി ചെയ്യും. 

ജനുവരി 16നു ചൊവ്വ വൃശ്ചികത്തിലും മാർച്ച് 7 ന് ധനുവിലും മേയ്‌ രണ്ടിനു മകരത്തിലും എത്തും. തുടർന്ന് നവംബർ 2ന് ദീപാവലി ദിവസം മാത്രമേ ചൊവ്വ കുംഭം രാശിയിൽ എത്തുകയുള്ളൂ. തുടർന്ന് ഡിസംബർ 23ന് ഈ ചൊവ്വ മീനത്തിലെത്തും. ഒക്ടോബർ 11ന് വ്യാഴം തുലാത്തിൽ നിന്നും വൃശ്ചികത്തിൽ എത്തും. ബുധൻ, ശുക്രൻ, ആദിത്യൻ, ചന്ദ്രൻ, ഗുളികൻ ചുരുങ്ങിയ സമയം കൊണ്ട് രാശി മാറിക്കൊണ്ടേയിരിക്കും.

ഇപ്രകാരമുള്ള 2018 നെ നക്ഷത്രജ്യോതിഷപരമായി വിലയിരുത്തുമ്പോൾ ശനി, രാഹു, കുജ, കേതു ബന്ധം ചില വിപരീതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. തുലാത്തിലെ ചൊവ്വ മകരത്തിലെ കേതുവിനെയും ധനു ചൊവ്വ ശനിയോടും മകര ചൊവ്വ കേതുവിനോടും ബന്ധപ്പെടുന്ന കാലമാണ്. രാഹുവാകട്ടെ കർക്കടകത്തിൽ നിൽക്കുന്ന കാലവും.

അതിനാൽ അശ്വതി, ഭരണി, കാർത്തിക മേടക്കൂറുകാരും, വിശാഖം വൃശ്ചികക്കൂറുകാരും അനിഴം, കേട്ടക്കാരും, പുണർതം കർക്കടകം രാശിക്കാരും, പൂയം, ആയില്യക്കാരും കാർത്തിക ഇടവക്കൂറുകാരും രോഹിണി, മകയിരം ഇടവക്കൂറുകാരും മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം മകരക്കൂറുകാരും ഈ വർഷം അങ്ങേയറ്റം ജാഗ്രത പാലിക്കണം. ഈശ്വരാധീനം വർധിപ്പിക്കുകയും വേണം. ശനി, രാഹു, ചൊവ്വ, കേതു ദശ അനുഭവിക്കുന്നവരും കൂടുതൽ ശ്രദ്ധിക്കണം. ഭാരതത്തിന്റെ ജന്മരാശിയിൽ രാഹുവും ഏഴില്‍ കേതു ചൊവ്വയും വരുന്നത് നിഗമനാതീതമായ ഗൂഢശത്രുതയ്ക്കു സാഹചര്യം ഒരുക്കാം.

മേൽസൂചിപ്പിച്ച നക്ഷത്രക്കാർ മൃത്യുഞ്ജയ ഹോമമോ അർച്ചനയോ ശനീശ്വരഭജനമോ നടത്തണം. കാളി, മുരുകൻ, സർപ്പദേവതകൾ എന്നിവയെ പ്രീതിപ്പെടുത്തുകയും വേണം. സാമ്പത്തികനഷ്ടം, മാനഹാനി, ശരീരത്തിനു ക്ഷതം, ബന്ധുക്ലേശം തുടങ്ങിയ ഫലങ്ങൾ വരാവുന്നതിനാൽ ജീവിതത്തിൽ മിതത്വവും ശ്രദ്ധയും ദീർഘവീക്ഷണവും നിലനിർത്തണം. ഗുരുപൂജയും രക്ഷാകവചം ഉറപ്പാക്കും.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions