Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കണ്ടകശ്ശനി കൊണ്ടേ പോകൂ 'ഇതിൽ എന്തെങ്കിലും സത്യമുണ്ടോ?

Astrology

സത്യത്തിൽ എന്താണ് ഈ കണ്ടകശ്ശനി ?

കണ്ടകശ്ശനിയെ നമ്മൾ ഇത്രയേറെ ഭയപ്പെടേണ്ടതുണ്ടോ?

ജനിച്ച കൂറിന്റെ കേന്ദ്ര (4-7-10) ഭാവങ്ങളില്‍ ശനി സഞ്ചരിക്കുന്ന കാലമാണ് കണ്ടകശ്ശനി എന്നറിയപ്പെടുന്നത്. ‘കണ്ടകന്‍ കൊണ്ടേ പോകൂ’ എന്നൊരു ചൊല്ല് പണ്ടുമുതലേ പ്രചാരത്തിലുണ്ടെങ്കിലും ഇത്രയേറെ ഭയക്കേണ്ടതൊന്നും തന്നെ കണ്ടകശ്ശനി കാലത്ത് ഉണ്ടാകില്ല എന്ന് തന്നെയാണ് അനുഭത്തിന്റെ വെളിച്ചത്തിൽ പറയേണ്ടത്. 

എന്നിരുന്നാലും അത്ര നിസ്സാരമായി തള്ളിക്കളയാവുന്നതുമല്ല ശനിയുടെ വിളയാട്ടങ്ങൾ.  പലർക്കും ഇക്കാലയളവിൽ പല വിധത്തിലുള്ള കഷ്ടപ്പാടുകള്‍ വന്നുചേരുന്നതായി കാണാറുണ്ട് അതിൽ പ്രധാനം രോഗങ്ങൾ തന്നെ, തൊഴിൽ തടസ്സവും ധനനഷ്ടവും ഇക്കാലത്ത് എന്തായാലും സംഭവിക്കാതെ തരമില്ല, പലപ്പോഴും മന:സ്വസ്ഥത കുറയും അപൂർവ്വം ചിലർക്ക് ശസ്ത്രക്രിയ വേണ്ടി വരുന്നതും മിക്കവാറും ഇക്കാലത്താണ്, അൽപ്പം മാനഹാനി ഉണ്ടാകേണ്ട സാഹചര്യങ്ങൾ വന്നാലും അത്ഭുതപ്പെടാനില്ല. 

ജനിച്ച വീട്ടിൽ നിന്നും നാട്ടിൽ നിന്നും ദൂരെ മാറി അന്യദേശത്തൊക്കെ നിൽക്കുന്നവർക്ക്, പ്രത്യേകിച്ച് കടൽ കടന്ന് വിദേശത്തൊക്കെ താമസിക്കുന്നവർക്ക് കണ്ടകശ്ശനിയുടെ ഉപദ്രവം അത്ര ശക്തമായി അനുഭവപ്പെടുന്നതായി കാണാറില്ല. വിശ്വാസികൾ ഇക്കാലത്ത് നവഗ്രഹങ്ങളിലെ ശനീശ്വരനെ പ്രാർത്ഥിക്കുന്നതും, നവഗ്രഹ പൂജകൾ നടത്തുന്നതും, ശാസ്താ ക്ഷേത്ര ദർശനം  നടത്തുന്നതും ഹനുമാൻ സ്വാമിയെ പ്രീതിപ്പെടുത്തുന്നതും ദോഷഫലങ്ങൾ കുറയ്ക്കുന്നതായി കാണാറുണ്ട്.

ലേഖകൻ

S.Jayadevan

ASTROLOGER AND PLANETARY GEMOLOGIST VEDIC ASTROLOGY CENTRE 

KANNUR- 670001 

AGNI GEMS KANNUR, TRISSUR, DUBAI 

Phone: 999 570 5555 

email : sjayadevan@yahoo.com

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions