Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യ പൂർണമായ ജീവിതമായിരിക്കും വ്യാഴാഴ്ച ജനിച്ചവർക്ക്

x-default

സർവ്വഗ്രഹങ്ങളിലും സ്വാധീനം ചെലുത്താൻ കഴിവുള്ള ഗ്രഹമാണ് വ്യാഴം. ഉയർച്ച, സമ്പത്ത്, സന്തോഷം ശുഭകാര്യപ്രാപ്തി എന്നിവയെല്ലമാണ് വ്യാഴം പ്രതിനിധാനം ചെയ്യുന്നത്. വ്യാഴാഴ്ച ജനിച്ചവർക്ക് വ്യാഴത്തിന്റെ എല്ലാ ഗുണങ്ങളും കൈവരുന്നതാണ്. ഐശ്വര്യ പൂർണമായ ജീവിതമായിരിക്കും ഇക്കൂട്ടർക്ക് എല്ലായ്പ്പോഴും. ഉദാരമനസ്കരും ആഹ്ലാദചിത്തരും ജീവിതത്തെക്കുറ‍ിച്ച് ഉയർന്ന കാഴ്ചപ്പാട്  പുലർത്തുന്നവരുമായിരിക്കും ഇവർ. ഉന്നതമായ പദവിയും സമ്പത്തും കൈയ്യാളുന്നവരായിരിക്കും വ്യാഴ‍ാഴ്ച ജനിച്ചവർ ശുഭാപ്തി വിശ്വാസികളായ ഇവർ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ സംഭവിച്ചില്ലെങ്കിൽ വിഷാദത്തിലേയ്ക്ക് വീഴാനിടയുണ്ട്. ആത്മാർത്ഥതയും വിശ്വാസവും ഇവരുടെ സ്വഭാവഗുണമായിരിക്കും അതുകൊണ്ടുതന്നെ ഇക്കൂട്ടർ വഞ്ചിക്കപ്പെടാനുള്ള സാധ്യതകളേറെയാണ് ഉയർന്നതലത്തിലുള്ള ചിന്തയും പ്രവർത്തനവും വാക്കുകളും ഇവർക്ക് ആരാധകരെ നൽകാനിടയുണ്ട്. സ്വതന്ത്രമോഹികളായ ഇവർ സഞ്ചാരപ്രിയരും യാത്രകളിലൂടെ പുത്തൻ അറിവുകൾ ആർജ്ജിക്കുന്നവരുമായിരിക്കും. മൂന്നാണ് വ്യാഴാഴ്ച ജനിച്ചവരുടെ ഭാഗ്യനമ്പർ ജനിച്ച ദിവസത്തിൽ ഗുരുപൂജചെയ്യുന്നതും ദാനങ്ങളിൽ ഏർപ്പെടുന്നതും ജീവിതവിജയത്തിനുത്തമമാണ്. 

നേതൃഗുണമുള്ളവരാണ് ഇവർ, ഭരിക്കാനായി ജനിച്ചവർ എന്ന് നിസംശയം ഇവരെക്കുറിച്ച് പറയാം. മറ്റുള്ളവരെ എളുപ്പത്തിൽ സ്വാധീനിക്കാനും അനുസരിപ്പിക്കാനുമുള്ള കഴിവ് ഇവർക്കുണ്ട്. 

രാഷ്ട്രീയം പോലുള്ള മേഖലകളിൽ വ്യാഴാഴ്ച ജനിച്ചവർ വളരെയധികം ശോഭിക്കുന്നതാണ്. ഉയർന്ന തലത്തിലുള്ള കാര്യനിർവ്വഹണ ചുമതലകളും ഇവർക്ക് അനുയോജ്യമാണ്. സ്ഥിരമായി ഒരേതൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത് ഇക്ക‍ൂട്ടർക്ക് മടുപ്പാണ് അതിനാൽ തന്നെ എല്ലായ്പ്പോഴും പുതിയതൊഴിലുകൾ അന്വേഷിക്കുന്നവരായിരിക്കും ഇവർ. സ്ഥ‍ിരമായി ഒരേ കാര്യങ്ങൾ ചെയ്യുന്നതിൽ വിമുഖരായ ഇക്കൂട്ടർ വ്യത്യസ്തമായ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുന്നതിൽ മിടുക്കരാണ്. 

മനസിലുള്ള കാര്യങ്ങൾ അതേപടി വെട്ടിതുറന്നു പറയുന്ന ഇവർ മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കുന്നതിൽ പുറകോട്ടാണ്. ഈ സ്വഭാവവിശേഷം ഇക്കൂട്ടരുടെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം പങ്കാളിയോട് വളരെയധികം ആത്മാർത്ഥതയും താൽപര്യവും പ്രകടിപ്പിക്കുന്നവരായിരിക്കും വ്യാഴാഴ്ച ജനിച്ചവർ. സഹസികതയിഷ്ടപ്പെടുന്ന ഒരു പങ്കാളിയെയായിരിക്കും ഇവർക്ക് എല്ലായ്പ്പോഴും താല്പര്യം. വിവാഹജീവിതത്തിൽ സന്തുഷ്ടരും സംതൃപ്തരുമായിരിക്കും ഇക്കൂട്ടർ. എടുത്തുചാടിയുള്ള വികാരപ്രകടനങ്ങൾ ഇവർക്ക് ചിലപ്പോൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. കുടുംബജീവിതത്തിനുപരിയായി സ്വതന്ത്രജീവിതം നയിക്കാനേറെ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവർ. സാമ്പത്തികമായി മുന്നേറാനും നല്ലൊരു തൊഴിലിലുറച്ചു നിൽക്കാനും ശ്രമിച്ചാൽ സന്തോഷകരമായ ഒരു കടുംബജീവിത്തിന് ഉടമകളായി മാറാൻ വ്യാഴാഴ്ച ജനിച്ചവർക്ക് സാധിക്കുന്നതാണ്.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.