Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദ്രഗ്രഹണ സമയത്തു ദോഷം കുറയ്ക്കാൻ...

Astrology

ഗ്രഹണം തുടങ്ങുന്നതിനു മുൻപായി കുളിച്ചു ശരീരശുദ്ധി വരുത്തി ഭക്തിപൂർവ്വം ഇഷ്ടദൈവത്തെ ധ്യാനിക്കുക. ഗ്രഹണം ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത്  വരെ ശിവനാമങ്ങൾ  ജപിക്കുന്നത് ഏറ്റവും ഫലപ്രദമായ ദോഷപരിഹാരമാണ് . ഗ്രഹണസമയത്ത്  വീട്ടിലെത്താൻ സാധിക്കാത്തവരും, യാത്രയിലായിരിക്കുന്നവരും ഭക്തിയോടെ പഞ്ചാക്ഷരി മന്ത്രം (ഓം നമഃശിവായ ) ജപിക്കാവുന്നതാണ് . 

മന്ത്രങ്ങൾ എന്നാൽ മനസ്സിനെ  ത്രാണനം  ചെയ്യുന്നത് എന്നാണർത്ഥം. ഗ്രഹണസമയത്ത്  മന്ത്രങ്ങൾ ജപിച്ചാൽ പെട്ടെന്ന് ഫലസിദ്ധി ലഭിക്കും .ഗർഭിണികൾ ഗർഭസ്ഥ ശിശുവിന് ദോഷം സംഭവിക്കാതിരിക്കാൻ സന്താന ഗോപാല മന്ത്രം ജപിക്കണം. 

സന്താന ഗോപാലംദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ/ 

  ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത://

വിദ്യാർത്ഥികൾ വിദ്യയിൽ ഉയർച്ച ലഭിക്കുന്നതിനായി വിദ്യാഗോപാലമന്ത്രവും സരസ്വതീ മൂലമന്ത്രവും ജപിക്കണം.

വിദ്യാഗോപാലംകൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ ത്വം പ്രസീദമേ/ 

    രമാ രമണ വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ// 

സരസ്വതീ മൂലമന്ത്രം: ഓം സം സരസ്വത്യൈ നമഃ  

ഉദ്യോഗാർത്ഥികൾ തൊഴിലിൽ അഭിവൃദ്ധിക്കായി രാജഗോപാലമന്ത്രം ജപിക്കുന്നതും  ഹനുമാൻസ്വാമിയെ ഭജിക്കുന്നതും ഉത്തമം. 

രാജഗോപാലം    കൃഷ്ണ കൃഷ്ണ മഹായോഗിന്‍! ഭക്താനാം അഭയംകര 

ഗോവിന്ദ പരമാനന്ദ സര്‍വ്വം മേ വശമാനയ. 

ഹനുമത് മന്ത്രം

ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ 

കടബാധ്യകൾ മാറാനും സാമ്പത്തിക അഭിവൃദ്ധിക്കും മഹാലക്ഷ്മീ അഷ്ടകം ഭക്തിപൂർവ്വം എട്ടു ലക്ഷ്മിമാർക്കും തുല്യ പ്രാധാന്യം നൽകി ജപിക്കാവുന്നതാണ്  .

മകരമാസത്തിലെ പൗർണമി ദിനത്തിലാണ് ചന്ദ്രഗ്രഹണം  നടക്കുന്നതിനാൽ ഗ്രഹണ സമയം മുഴുവൻ വിളക്ക് തെളിയിച്ചു പ്രാർത്ഥിച്ചാൽ ജീവിതവിജയം കൈവരിക്കാം . ഗ്രഹണ സമയത്തു ഒരു ചെറിയ കടമെങ്കിലും വീട്ടാനായാൽ സാമ്പത്തികനില ശോഭിക്കുമെന്നാണ് വിശ്വാസം.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions