Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷം ലഭിക്കാൻ ജ്യോത്സ്യന്മാരെക്കണ്ടു, എന്നിട്ടോ?

Astrology

എന്റെ ജനന സമയം 1949 സെപ്റ്റംബർ 7, 9.05 പി.എം. എന്റെ ജീവിതത്തിൽ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല. ദൈവത്തിനു മനഃസാക്ഷിയില്ലേ എന്നുപോലും തോന്നുന്ന തരത്തിലാണ് എന്റെ ജീവിത അനുഭവങ്ങൾ. എനിക്ക് മൂന്നു മക്കളാണ്. രണ്ടുപേരുടെ വിവാഹം കഴിഞ്ഞു. ജോലിയുണ്ട്. ഇളയമകന് ജോലി നല്ലതല്ല, അവന് ഒരു ജോലി എന്നത്തേക്ക് ആകും. ജ്യോത്സ്യന്മാരെ കണ്ടു പൂജകൾ ചെയ്തു പണം നഷ്ടപ്പെടുത്തിയതു മാത്രം മിച്ചം. അവന്റെ സമയം നോക്കണം.1992 ഡിസംബർ 14, 8.04 AM

- സരസ്വതി, കല്ലറ.

പൂരൂരുട്ടാതിയാണ് അമ്മയുടെ നക്ഷത്രം. പണം നഷ്ടപ്പെടുകയാണെന്ന് മനസ്സിലായിട്ടും വീണ്ടും പൂജകൾക്കു പിന്നാലെ പോകേണ്ട ആവശ്യം എന്താണ് അമ്മേ. ജീവിതത്തിൽ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല എന്ന് എഴുതുമ്പോൾ നമ്മുടെ ചുറ്റുപാടുകൾ കൂടി ഒന്ന് നോക്കുന്നതു നല്ലതാണ്. കുട്ടികൾ ഇല്ലാതെ വലിയ മനോവേദന ദമ്പതികൾ അനുഭവിക്കുമ്പോൾ മൂന്നു കുട്ടികൾ ഉണ്ടെന്നുള്ളത് അമ്മയ്ക്ക് സന്തോഷകരമല്ലേ. മക്കളുടെ വിവാഹം നടത്താനാകാതെ അച്ഛനമ്മമാർ നട്ടം തിരിയുമ്പോൾ അമ്മയുടെ രണ്ടുമക്കൾ വിവാഹിതരായി ജീവിക്കുന്നത് സന്തോഷമുള്ളതല്ലേ അമ്മേ. നമ്മുടെ ജീവിതത്തിൽ നിസ്സാരമായ വിഷമങ്ങൾ ഉണ്ടാകുമ്പോൾ‌ സന്തോഷമേ അറിഞ്ഞിട്ടില്ല എന്നു തോന്നുമ്പോൾ റീജണൽ കാൻസർ സെന്ററിൽ കഴിയുന്ന സഹോദരങ്ങളെ കാണാൻ  ഒരു ദിവസം വെറുതെ ഒന്നു പോകുന്നതു നല്ലതാണ്. മകനോടു പരിശ്രമിക്കാൻ പറയൂ. ഈ വർഷം ജോലി ലഭിക്കും.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.