Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷയിൽ നല്ല മാർക്ക് തരും രത്നം, ഫലം ഉറപ്പ്!

Student

മാര്‍ച്ച് മാസം വരുന്നു പരീക്ഷയുടെ ചൂട് കാറ്റ് വീശിത്തുടങ്ങി. പരീക്ഷ പനി കുട്ടികൾക്ക് പഴയപോലെ ഇല്ല എങ്കിലും പഴയ കാലത്തേക്കാൾ പരീക്ഷയുടെ ടെൻഷൻ രക്ഷിതാക്കൾക്ക് കൂടിയിരിക്കുകയാണ്. പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി, പി.ജി ഫൈനല്‍ എക്സാം കാർക്കാണ് കൂടുതൽ സ്ട്രെസ്സ്.

ചിലർക്ക് എൻട്രൻസ് ലഭിക്കാൻ എന്താണ് ഇനിയും ചെയ്യേ ണ്ടത് എന്നാണ് അറിയേണ്ടത്. നേർച്ചകളും വഴിപാടുകളും പലതും ചെയ്തു. അതൊക്കെ മതിയോ ഇനിയും എന്താ പോരായ്ക എന്ന് ചിന്തിക്കുന്നവരും ഉണ്ട്. 

കാളിദാസന്റെ കഥ അറിയുന്നവരൊക്കെ കാളിക്ഷേത്രത്തിൽ പല വഴിപാടുകളും നടത്തുന്നു. മൂകാംബിക ക്ഷേത്രത്തിൽ ദര്‍ശനം നടത്താൻ കഴിയുന്നവർ അത് ചെയ്യുന്നു. അടുത്തുള്ള ദേവീക്ഷേത്രങ്ങളിലും കുടുംബക്ഷേത്രത്തിൽ യഥാശക്തി വഴിപാടുകൾ നടത്തുന്നു. നവഗ്രഹങ്ങളുടെ ദോഷങ്ങൾ മാറാൻ ഗ്രഹശാന്തി പൂജ അർച്ചന എന്നിവയും വിഘ്നങ്ങൾ ഒഴിവാക്കാൻ ഗണപതിയ്ക്ക് നാളികേരം ഉടയ്ക്കുന്നു, കറുകമാല ചാർത്തുന്നു. ഗണപതി ഹോമം നടത്തുന്നു. ഇനി എന്താ ചെയ്യുക? സാരസ്വത ഘ്രതം കഴിക്കുന്നു. പഠന മുറിയിൽ ഗ്ലോബ് വച്ചു എന്നിട്ടും അങ്ങോട്ടു പോര എന്നാണോ? ജാതകപ്രകാരം രണ്ടാം ഭാവമാണ് വിദ്യാസ്ഥാനം ലഗ്നാൽ രണ്ടിൽ നിൽക്കുന്ന ഗ്രഹം രണ്ടാമിടത്തേക്ക് നോക്കുന്ന ഗ്രഹം വിദ്യാകാരകനായ ബുധന്റെ സ്ഥിതി. മനസ്സിന്റെ ഓർമ്മയുടെ ഒക്കെ കാരകനായ ചന്ദ്രന്റെ സ്ഥിതി ബലം ഒക്കെ കണക്കാ ക്കി വേണം രത്നം ധരിക്കാൻ. 

പഞ്ചാംഗത്തിൽ ഓരോ നക്ഷത്രക്കാർക്കും പറഞ്ഞ രത്നം അല്ലെങ്കിൽ ഇപ്പോഴത്തെ ദശക്കുള്ള രത്നം ഇതൊന്നും ധരി ച്ചാല്‍ പഠനം മെച്ചപ്പെടില്ല. അതിന് ആദ്യം പറഞ്ഞ കാര്യങ്ങൾ പരിഗണിച്ച് വേണം രത്നം ധരിക്കാൻ. എല്ലാവർക്കും പൊതു വായി പറയാവുന്നതല്ല അത്. ഓരോ ജാതകത്തിനും വിഭിന്ന മായിരിക്കും അത്.  ഒരാളുടെ രണ്ടാം ഭാവത്തിൽ ചിലപ്പോൾ ഒരു ഗ്രഹവും ഉണ്ടാകില്ല. ഒരാൾക്ക് ഒന്നും അങ്ങോട്ടു നോക്കുന്നും ഉണ്ടാകില്ല. അയാൾക്ക് രണ്ടാം ഭാവാധിപന്റെ രത്നം ധരിച്ചാൽ മതി. 

രണ്ടാം ഭാവത്തിൽ ഒരു ഗ്രഹം നിൽക്കുകയും അത് ശത്രു ഗ്രഹത്തിന്റെ ദൃഷ്ടിയിലുമായാൽ രണ്ടാം ഭാവത്ത് നിൽക്കുന്ന ഗ്രഹത്തിന്റെ രത്നം ധരിക്കുന്നതാണ് നല്ലത്. നവരത്നം ചില പ്പോൾ ഗുണം ചെയ്യാം. എങ്കിൽ ഒറ്റയ്ക്കുള്ള കല്ലിനാകും ഇക്കാര്യത്തിൽ കൂടുതല്‍ ഫലം നൽകാൻ കഴിയുക. 

ലേഖകൻ

Dr. P. B. Rajesh

Rama Nivas 

Poovathum parambil,Near ESI Dispensary

Eloor East, Udyogamandal.P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337