Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊങ്കാലയിടുമ്പോൾ ഏതെല്ലാം മന്ത്രങ്ങൾ, എപ്പോഴെല്ലാം ജപിക്കണം?

pongala-prayer

തെളിഞ്ഞ  മനസോടെയും ഭക്തിയോടെയും സമർപ്പിക്കേണ്ട വഴിപാടാണ് പൊങ്കാല. ഇഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് സ്ത്രീജനങ്ങൾ നേരിട്ട് അർപ്പിക്കുന്ന വഴിപാടാണിത്. കുംഭമാസത്തിലെ പൂരം നാളിൽ പൗർണമി ദിനത്തിലാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണം നടത്തുക .ആദിപരാശക്തിയുടെ മാതൃഭാവമായ  ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുമ്പോൾ ബാഹ്യശുദ്ധിയോടൊപ്പം ആന്തരികശുദ്ധിയും  പ്രധാനമാണ് .പൊങ്കാല നിവേദ്യം തയാറാക്കാൻ തുടങ്ങുന്നത്  മുതൽ സമർപ്പിക്കുന്നത് വരെ ഭക്തിപൂർവ്വം ദേവീനാമങ്ങൾ ജപിക്കുക. ഗണപതി പ്രീതിവരുത്തി ലളിതാസഹസ്രനാമ ധ്യാനത്തോടെ പൊങ്കാല സമർപ്പണം ആരംഭിക്കുക.

ലളിതാസഹസ്രനാമ ധ്യാനം

ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലി സ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീ-മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകംരക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം.

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്മാം വരാംഗീം
സർവ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം സർവ്വസമ്പത്പ്രദാത്രീം.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനീം!

പൊങ്കാല കലത്തിൽ ഓരോ പിടിവീതം അരിയിടുമ്പോൾ ഈ മന്ത്രം ജപിക്കുക 

അന്നപൂർണേ സദാപൂർണേ, ശങ്കരപ്രാണ വല്ലഭേ
ജ്ഞാന വൈരാഗ്യ സിദ്ധ്യർത്ഥം, ഭിക്ഷാം ദേഹി ച പാർവതി

ദേവി സ്തുതികൾ

ഓം സർവ്വ ചൈതന്യരൂപാംതാം ആദ്യാം ദേവീ ച ധീമഹി
ബുദ്ധിം യാനഹ: പ്രചോദയാത്

കാർത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ
സംസാര സാഗരേ മഗ്നം മാമുദ്ധര കൃപാമയി

ബ്രഹ്മ വിഷ്ണു ശിവാരാധ്യേ പ്രസീത ജഗദംബികേ
മനോഭിലഷിതം ദേവീ വരം ദേഹി നമോസ്തുതേ

സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ

സർവ്വ സ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ
ഭയേഭ്യ. സ്ത്രാഹിനോ ദേവീ ദുർഗ്ഗാ ദേവി നമോസ്തുതേ

ജ്വാലാകരാളമത്യുഗ്രം അശേഷാസുരസൂധനം
ത്രിശൂലം പാദുനോ ദേവീ ഭദ്രകാളീ നമോസ്തുതേ

ദീർഘമംഗല്യത്തിനായി ഈ മന്ത്രം ജപിച്ചുകൊണ്ടിരിക്കുക

ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോനമ:

ദേവിയെ മാതൃസ്വരൂപിണിയായി സങ്കൽപ്പിച്ചു ഈ മന്ത്രങ്ങൾ ഭക്തിയോടെ ജപിച്ചുകൊണ്ടിരിക്കുക

യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:


ഓം ആയുര്‍ദേഹി ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി.


കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions