Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരന്മാരാണ് ജന്മസംഖ്യ അഞ്ചിൽ വരുന്നവർ!

Numerology

ആയില്യം, കേട്ട, രേവതി നക്ഷത്രക്കാരാണ്. 5, 14, 23 തിയതികളിൽ ജനിച്ചവരും, മിഥുനം കന്നി രാശികളും ബുധന്റേതാണ്. വിജ്ഞാനത്തിൽ പ്രാവീണ്യവും പാണ്ഡിത്യവും ഭാവനയും ഉള്ളവരാണിവർ. മിഥുനം രാശിക്കാർ ഫലിതപ്രിയരായിരിക്കും. സമ്പർക്കം കൊണ്ട് മറ്റുള്ളവരെ പ്രിയങ്കരരാക്കും. സൗന്ദര്യമുള്ളവരും സൗന്ദര്യാരാധകരുമാണ്. ആയുസും ആരോഗ്യവുമുണ്ടാകും. എളിയ സാഹചര്യത്തിൽ ജനിക്കുകയും സ്വപ്രയത്നം കൊണ്ട് ഉന്നത പദവിയിലെത്തുകയു ചെയ്യും. 1 മുതൽ 9 വരെയുള്ള സംഖ്യകളിൽ മധ്യസ്ഥിതി വരുകയും എല്ലാവരുമായും സമ്പർക്കമുണ്ടാകുകയും ചെയ്യും. ബഹുജന സമ്പർക്കവും നയതന്ത്രജ്ഞതയും ജന്മസിദ്ധമാണ്. അത്ഭുതകരമായ തീരുമാനങ്ങൾ പെട്ടെന്ന് എടുക്കും. ആശങ്കയും അപകർഷതാബോധവും ചാപല്യവും  കൂടപ്പിറപ്പാണ്. പ്രലോഭനങ്ങൾക്ക് വശംവദരാകും. മുഖസ്തുതി പ്രിയരാണ്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള ബുദ്ധികൗശലമുണ്ട്. ആഹാരം സമയത്ത് കഴിക്കാൻ സാധിക്കുകയില്ല. ഇവരുടെ ബുദ്ധികൊണ്ട് ഇഷ്ടജനങ്ങൾക്കാണ് പ്രയോജനം വരുന്നത്. എത്ര കടുത്ത ദ്രോഹം ചെയ്യുന്നവർക്കും മാപ്പു നൽകും

ശരീരഘടന – സാമാന്യമായ പൊക്കവും, ഐശ്വര്യമുള്ള മുഖവും വശീകരിക്കുന്ന കണ്ണുകളും, നല്ല ആരോഗ്യവും.

ആരോഗ്യം –  കൂടെ കൂടെ നിദ്രാഭംഗം ഉണ്ടാകും. ‍ഞരമ്പു തളർച്ച, പക്ഷാഘാതം, 15 വയസ്സുവരെ അസുഖങ്ങളും, 40 വയസ്സു വരെ വിഷമഘട്ടങ്ങളുമായിരിക്കും. 60 വയസ്സു വരെ കുഴപ്പമില്ല. യോഗാസനങ്ങൾ, വ്യായാമം ഇവ ചെയ്യണം. പഴവർഗ്ഗവും പാലും ധാതു പുഷ്ടി നൽകുന്ന ആഹാരവും ഔഷധങ്ങളും ധാരാളം കഴിയ്ക്കുക.

വിവാഹം –  എല്ലാ സംഖ്യാജാതകരുമായും വിവാഹം നടത്താം. സന്താനഭാഗ്യം ഒന്നോ രണ്ടോ ആയിരിക്കും.

തൊഴിൽ – സ്ഥിരമായ തൊഴിൽ ഉണ്ടായിരിക്കുകയില്ല. കലാപ്രവർത്തനം, പുസ്തക പ്രകാശനം എന്നിവയിൽ ശോഭിക്കും.

ഭാഗ്യദിനം – 5, 14, 23, 9, 18, 27. ബുധൻ, വെള്ളി ശുഭകരം. 

ദിക്ക് – വടക്ക്.

നിറം – ഇളം നിറങ്ങളാണ് അനുകൂലം. കടും നിറങ്ങൾ വർജ്ജിക്കേണ്ടതാണ്.

ഭാഗ്യരത്നങ്ങൾ – വൈരം, പ്ലാറ്റിനം, തിളങ്ങുന്ന വെള്ളക്കല്ലും. E H N X ഈ അക്ഷരങ്ങൾ പേരിലുണ്ടായിരുന്നാല്‍ ജീവിത ഉയർച്ചയുണ്ടാകും.

14–ാം തിയതി ജനിച്ചവർ –  സഞ്ചാരപ്രിയരും, സമ്പത്തിന്റെ കാര്യത്തിൽ പുറകിലായിരിക്കുന്നവരും, കുടുംബസ്വത്ത് ലഭിക്കുന്നവരും, 16 വയസ്സുവരെ രോഗങ്ങൾ വന്നാൽ സൂക്ഷിക്കണം. ജനമേജനത്തിന്റെ സഹായം ലഭിക്കും. ഭാഗ്യം ഇവരെ കൈവെടിയില്ല. കുടുംബാംഗങ്ങളെ സ്നേഹിക്കുന്നവരുമായിരിക്കും.

23–ാം തിയതി ജനിച്ചവർ –  ഉന്നത പദവിയിൽ കഴിയുന്നവരും ജനസ്വാധീനമുള്ളവരും എല്ലായിടത്തും നല്ല പിടിപാടുള്ളവരും രാജകീയ കലയിൽ ജീവിക്കുന്നവരും, ഇവരെക്കാൾ ഉയർന്ന പദവിയിലുള്ളവർപോലും ഇവരെ ബഹുമാനിക്കും.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions