Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം നടക്കാത്തത് പിതൃദോഷമാണോ?

Astrology News

എന്റെ മകളുടെ വിവാഹം നടക്കാത്ത വിഷമത്തിലാണ്. കുറെയേറെ ആലോചനകൾ നടന്നു. ഒന്നും അനുകൂലമായി വരുന്നില്ല. കുറെ ജ്യോൽസ്യന്മാരെ കണ്ടു. എല്ലാവരും പറയുന്നു, പിതൃദോഷമാണെന്ന്. ആദ്യം പിതൃക്കളെ ഇരുത്താൻവേണ്ടി പൂജ നടത്തി. വീണ്ടും നോക്കാൻ പോകുമ്പോൾ പിതൃദോഷം എന്നുതന്നെ പറയുന്നു. എന്താണ് ഈ പിതൃദോഷം, അതു വിവാഹം മുടക്കുമോ? എന്റെ ഭർത്താവ് മരിച്ചിട്ട് മൂന്നു വർഷമായി. അദ്ദേഹമാണോ ഈ പിതൃദോഷമായി ഇരിക്കുന്നത്. വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു. 1993 ജനുവരി 12, 5.05 എഎം, പൂരം.

മകളുടെ ജാതകപ്രകാരം 2018 ജൂലൈ 2 മുതൽ 2019 നവംബർ 1 വരെയുള്ള ചന്ദ്രദശയിലെ വ്യാഴ അപഹാരകാലമാണ് മംഗളകർമത്തിന് ഉത്തമം. ധൃതി കൂട്ടേണ്ട ആവശ്യമൊന്നുമില്ല. മാതാപിതാക്കളെ സ്നേഹത്തോടെ സംരക്ഷിക്കണം എന്ന ആശയപ്രചരണത്തിനായാണ് പിതൃകർമം എന്ന ചിന്തതന്നെ. ജീവിച്ചിരിക്കുമ്പോൾ സ്വന്തം മാതാപിതാക്കളെ കരുതലോടെ സ്നേഹിക്കുന്നതിലാണ് ഏറ്റവും പുണ്യമുള്ളത്.

പിതൃക്കളെ ഇരുത്തി എന്ന് ഒരു മന്ത്രവാദി നമ്മെ വിശ്വസിപ്പിക്കും. മറ്റൊരു സ്ഥലത്തു ജ്യോതിഷം നോക്കുമ്പോൾ വീണ്ടും ഇതേ പിതൃദോഷം തന്നെ പറയും. മുൻപു കർമം ചെയ്ത് ഇരുത്തിയ കാര്യം പറഞ്ഞാൽ ചെയ്ത കർമിയുടെ പിഴവ് ആകാം എന്ന ന്യായം പറഞ്ഞ് പുതിയ പിതൃഇരുത്തൽ പ്രക്രിയ നടക്കും. മരിച്ചുപോയവരെ സ്മരിച്ച് അനാഥാലയത്തിൽ അന്നദാനം നടത്തുന്നതോളം പുണ്യമൊന്നും ഒരു പിതൃകർമങ്ങൾക്കും നൽകാൻ ആകില്ല എന്നു മനസ്സിലാക്കുക.