Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്മയുടെയും തിന്മയുടെയും എട്ട്! അറിയാം ജന്മസംഖ്യയെക്കുറിച്ച്!

Astrology

8, 17, 26 ജനിച്ചവരാണ് ജന്മസംഖ്യ എട്ടിൽ വരുന്നത്. പൂയം, അനിഴം, ഉതൃട്ടാതി എന്നിവരുടെ സംഖ്യയാണ്. വളരെയധികം നന്മകളും മേന്മകളും അതുപോലെ തിന്മകളും നൽകുന്ന സംഖ്യയാണ്. തികഞ്ഞ വ്യക്തിത്വം പുലർത്തുന്നവരാണ്. മതനിഷ്ഠയുള്ളവരും, വേദാന്ത രഹസ്യങ്ങൾ അറിയുന്നവരും തത്വജ്ഞാനികളും സർവ്വസംഘപരിത്യാഗികളും, ഏകാന്തത ഇഷ്ടപ്പെടുന്നവരും, ആർക്കും മനസിലാകാത്ത പ്രകൃതക്കാരും, ഉദ്ദേശിച്ച കാര്യം സാധിക്കാതെ ഉറങ്ങാത്തവരുമാണ്. ക്രൂരന്മാരായി തോന്നുമെങ്കിലും ആർദ്രതയുള്ളവരുമാണ്. എല്ലാവരെയും സഹായിക്കുന്നവരുമാണ്. എത്ര സന്തോഷം വന്നാലും ചെറുതായൊന്നു പു‍ഞ്ചിരി തൂകും. നീതിബോധവും സത്യസന്ധതയും മനസാക്ഷിക്ക് അനുസൃതമായിരിക്കും. ഏതു തൊഴിൽ ചെയ്യാനുമിവർ സമർത്ഥരാണ്. ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ കഴിവുണ്ട്. പരമലുബ്ധന്മാരായിരിക്കും. പണം കടം കൊടുത്താൽ തിരിച്ചു കിട്ടുകയില്ല. കുട്ടിക്കാലം പീഡനം നിറഞ്ഞതായിരിക്കും. പരസഹായം പ്രതീക്ഷിക്കുകയില്ല. സ്വപ്രയത്നം കൊണ്ടു മാത്രമേ അഭിവൃദ്ധിയുണ്ടാകൂ.

ശരീരഘടന – പൊക്കമുള്ള ശരീരവും നല്ല അവയവഘടനയും മൂർച്ചയുള്ള നോട്ടവും പല്ലുകൾ വികൃതമായിരിക്കും, ചുരുണ്ട തലമുടി, മുടികൊഴിച്ചിലുണ്ടാകും.

ആരോഗ്യം – ഉദരരോഗം, കുടൽ ബലക്ഷയമുണ്ടായിരിക്കും. രക്തത്തിൽ വിഷാംശമുണ്ടാകും. വാതത്തിന്റെ ഉപദ്രവമുണ്ടാകും . മാംസഭക്ഷണവും ലഹരി പദാർത്ഥവും ഉപേക്ഷിക്കണം. ദാമ്പത്യജീവിതം തൃപ്തികരമായിരിക്കില്ല.

ഭാഗ്യദിനങ്ങൾ – 8,17, 26, 1,10, 19, 28 (4,13,22, 31 അനുകൂലമാണ്)

ദിനങ്ങൾ – ശനി, ‍ഞായർ‌, തിങ്കൾ

രത്നങ്ങൾ –  ഇന്ദ്രനീലക്കല്ല്

വർണ്ണങ്ങൾ – കടുംനീല, കടുംപച്ച, മഞ്ഞ

സന്താനങ്ങൾ കുറവായിരിക്കും. F, P പേരിൽ വരുന്നത് ജീവിതവിജയം കിട്ടും. കാക്കകൾക്ക് ഭക്ഷണം കൊടുക്കുന്നതും ധർമ്മശാസ്താക്ഷേത്രത്തിൽ എള്ളുപായസം നടത്തുന്നതും ഹനുമാനെ ഭജിക്കുന്നതും നന്ന്.

17–ാം തിയതി ജനിച്ചവർ – സ്ഥിര പരിശ്രമത്താൽ സമ്പത്തുണ്ടാക്കുന്നവരും, എല്ലാവിധ സുഖങ്ങളുടെ ഉടമയും, ആർഭാടത്തിൽ ജീവിക്കുന്നവരും, പണം ചെലവഴിക്കുന്ന കാര്യത്തിൽ വളരെ പിശുക്കരുമായിരിക്കും. മിതവ്യയശീലത്തിന്റെ മെച്ചം മറ്റുള്ളവർക്ക് ഉപദേശിക്കുകയും, അവിശ്രമം പരിശ്രമിക്കുകയും, ഏതു ദു:ഖവും സഹിക്കും. ശാശ്വത യശസ്സിന് പരിശ്രമിക്കും. തന്റെ കാലം കഴിഞ്ഞാലും തന്റെ പേര് നിലനിൽക്കണമെന്ന വിചാരം ഉള്ളവരും ഈ പ്രവണത പുറത്തു കാണിക്കുകയില്ല, തനിക്ക് പ്രസിദ്ധിയിൽ അശേഷം താൽപര്യമില്ലെന്ന് കാണിക്കും.

26–ാം തിയതി ജനിച്ചവർ – ജീവിതം സുഖകരമായിരിക്കില്ല. ദാരിദ്ര്യ ദുഃഖം ശരിക്കും അനുഭവിക്കും. പലവിധ കഷ്ടനഷ്ടം ജീവിതത്തിലനുഭവിക്കും. നല്ല വിദ്യാഭ്യാസം ഉണ്ടാകില്ല അനുഭവത്തിൽ ജ്ഞാനിയായിരിക്കും. പണത്തിനും പദവിക്കും കഷ്ടപ്പെടേണ്ടി വരും. എന്നാൽ വാർദ്ധക്യം വളരെയധികം ഭാഗ്യമുള്ളതായിരിക്കും.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions