Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിത്യവും ജപിച്ചോളൂ, മോക്ഷം ലഭിക്കും

gayathri manthras

മന്ത്രങ്ങളുടെ മാതാവാണ് ഗായത്രി .മനസ്സിനെ ത്രാണം ചെയ്യുന്ന മന്ത്രങ്ങള്‍ ശക്തിയുടെ ഉറവിടമാണ്‌. വിശ്വാമിത്ര മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സ്രഷ്ടാവ്. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർഥനയാണിത്. "ഗാനം ചെയ്യുന്നവനെ ത്രാണനം" ചെയ്യുന്നത് എന്നാണു ഗായത്രി എന്ന ശബ്ദത്തിന്റെ അർഥം. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ നാം അറിയാതെ  തന്നെ നമ്മളിൽ നിറയുന്നു. അർഥം മനസ്സിലാക്കി ഗായത്രി ചെല്ലുന്നത് ഇരട്ടിഫലം നൽകും .

‘‘ഓം ഭൂർ ഭുവഃ സ്വഃ 

തത് സവിതുർ വരേണ്യം 

ഭർഗോ ദേവസ്യ ധീമഹി 

ധിയോ യോ നഃ പ്രചോദയാത് ’

അർഥം  : ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ

ബുദ്ധിശക‌്തി വർധിപ്പിക്കുന്നതിനും തടസ്സങ്ങൾ നീങ്ങുന്നതിനും ആപത്‌ ഘട്ടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ദീർഘായുസ്സിനും അഭിവൃദ്ധിക്കും ഗായത്രി മന്ത്രോപാസന ഉത്തമമത്രേ. ഗായത്രി മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഈ മഹാമന്ത്രത്തിലെ 24 അക്ഷരങ്ങൾ മനു‌ഷ്യ ശരീരത്തിലെ 24 ഗ്രന്ഥികള‌െയും തമ്മിൽ ബന്ധിപ്പിക്കുന്നു. നിത്യവും ജപിക്കുന്നതു മോക്ഷദായകമാണ്. ഗ്രഹദോഷങ്ങൾ ബാധിക്കാതിരിക്കാൻ ഈ ജപം സഹായിക്കുന്നു.

വിശ്വാമിത്ര മഹർഷിയുടെ കാലശേഷം ഓരോദേവതയ്ക്കുമുള്ള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാൽ എഴുതപ്പെട്ടു. അവയില്‍ ഉത്തമഫലം നല്‍കുന്ന ഗായത്രി മന്ത്രങ്ങള്‍ അവരവരുടെ ഇഷ്ട ദൈവത്തെ ധ്യാനിച്ച് ജപിച്ചാൽ ഫലം സുനശ്ചിതമാണ്. ഓരോ ഗായത്രിയും കുറഞ്ഞത് പത്തു തവണയെങ്കിലും ജപിക്കുന്നത് അത്യുത്തമമാണ്

ജപരീതി:

സാധാരണയായി രാവിലെയും സന്ധ്യയ്ക്കുമാണു ഗായത്രി ജപിക്കേണ്ടത്. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായും സന്ധ്യയ്ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞും അല്ലാത്ത സമയങ്ങളിൽ വടക്കോട്ടു തിരിഞ്ഞും വേണം ഗായത്രി ജപിക്കാൻ. രാത്രി ജപം പാടില്ല. രാവിലെ നിന്നുകൊണ്ടും അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടും വേണം ജപിക്കാൻ. നല്ലൊരു യോഗ മുറയായും ഗായത്രീജപത്തെ കാണാം. ഇത്ര തവണ ഗായത്രി ജപിച്ചാൽ അതിന്റേതായ സിദ്ധികൾ‌ ഉണ്ടാകുമെന്നാണു വിശ്വാസം.

ഗണപതി ഗായത്രികൾ 

ഓം ഏക ദന്തായ വിദ് മഹേ 

വക്രതുണ്ഡായ ധീമഹി 

തന്നോ ദന്തി : പ്രാചോദയത്  (ഉദ്ദിഷ്ഠകാര്യ സിദ്ധിക്ക്)

ഓം ലംബോദരായ വിദ് മഹേ

വക്ര തുണ്ഡായ ധീമഹി

തന്നോ ദന്തിഃ പ്രചോദയാത്  (വിഘ്‌നങ്ങൾ നീങ്ങാൻ )

ശിവ ഗായത്രികൾ

ഓം മഹാദേവായ വിദ് മഹേ

രൂദ്ര മൂര്‍ത്തിയേ ധീമഹി

തന്നോ ശിവ പ്രചോദയാത് (ആയുർ വർധനയ്ക്ക് )

ഓം ഗൗരീനാഥായ വിദ് മഹേ

മഹാദേവായ ധീമഹി

തന്നോ ശിവ പ്രചോദയാത് (ദുരിത ശാന്തിക്ക് )

സുബ്രമണ്യ ഗായത്രി

ഓം സനൽകുമാരായ വിദ്മഹേ

ഷഡാനനായ ധീമഹി

തന്നോ സ്കന്ദ പ്രചോദയാത് (കുട്ടികളുടെ അഭിവൃദ്ധിക്ക് )

മഹാവിഷ്ണു ഗായത്രി

ഓം നാരായണായ വിദ്മഹേ

വാസുദേവായ ധീമഹി

തന്നോ വിഷ്ണു പ്രചോദയാത് (സമ്പത്ത് വർധനയ്ക്ക്  )

അയ്യപ്പ ഗായത്രി

ഓം ഭൂത നാഥായ വിദ്മഹേ

മഹാ ശാസ്തായ ധീമഹി

തന്നോ അയ്യപ്പ പ്രചോദയാത് (രോഗ മുക്തിക്ക്)