ഇവിടെ വഴിപാട് നടത്തിക്കോളൂ, മൂന്ന് മാസം കൊണ്ട് ഫലം ഉറപ്പ്!!!

നിങ്ങളുടെ പണമോ വസ്തുവോ മറ്റൊരാൾ കൈവശപ്പെടുത്തി വച്ചിട്ട് നിങ്ങളെ വഞ്ചിച്ചിട്ടുണ്ടോ? എന്നാൽ അത് അയാൾ തുള്ളി കൊണ്ടു വന്ന് തരാൻ ഒരു വഴിയുണ്ട്.തമിഴ്നാട്ടിലെ പൊള്ളാച്ചിക്ക് സമീപമുള്ള ആനമലയിലെ മാസാണി അമ്മൻ കോവിലിലുള്ള ശിലയിൽ ഒരു പിടി ഉണക്കമുളക് അരച്ച് പുരട്ടിയാൽ മതി. പരമാവധി തൊണ്ണൂറ് ദിവസത്തിനകം നിങ്ങൾ പ്രാർഥിച്ച കാര്യം നടന്നിരിക്കും.

നീതി നിഷേധിക്കപ്പെട്ടവരും, ആഭിചാരം മൂലം കഷ്ടപ്പെടുന്നവരും ഇവിടെ മാസാണി അമ്മയ്ക്ക് മുന്നിലുള്ള ശിലയിൽ മുളകരച്ചു മൂന്ന് പ്രാവശ്യം പുരട്ടണം. പുരട്ടി കഴിഞ്ഞ ശേഷം പിന്നെ തിരിഞ്ഞു നോക്കാതെ പുറത്തു കടന്ന് നേരെ വീട്ടിലേക്ക് പോകണം. ഇടയ്ക്ക് മറ്റ് വീടുകളിലും അമ്പലങ്ങളിലും ഒന്നും കയറാൻ പാടില്ല.വാഹനത്തിൽ കയറി യാത്ര ചെയ്യാം. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറാം. എന്താണ് പ്രാർത്ഥിച്ചത് എന്ന് കാര്യം നടക്കുന്നതുവരെ ആരോടും പറയരുത്. ചില കാര്യങ്ങൾ മൂന്ന് ദിവസം കൊണ്ട് നടക്കും. ചിലത് മൂന്ന് മാസം കൊണ്ടാകും നടക്കുന്നത്. കാര്യം നടന്നു കഴിഞ്ഞാൽ ഉടനെ മുളകരച്ച ശിലയിൽ കരിക്ക് അഭിഷേകം നടത്തണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ ദേവി നമ്മെ വെറുതെ വിടില്ല എന്നാണ് വിശ്വാസം.

ക്ഷേത്രത്തിൽ ദേവിക്ക് ചാർത്താനായി രണ്ട് മാലയും ഒരു സാരിയും കരുതണം.ക്ഷേത്രത്തിന് മുൻപിലുള്ള തൂണിന് പ്രദക്ഷിണം വച്ച് അവിടെയുള്ള ശിലയിൽ മാലചാർത്തി ഉപ്പും കുരുമുളകും മഞ്ഞൾപ്പൊടിയും സമർപ്പിച്ച് വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ.രാവിലെ ആറ് മണി മുതൽ രാത്രി എട്ടു വരെ നട തുറന്നിരിക്കും. സ്ത്രീകളാണ് അധികവും വരുന്നത്. സ്ത്രീകളുടെ വയറുവേദന മുതലായ രോഗങ്ങൾക്കും ദേവിയെ തൊഴുതു പ്രാർത്ഥിച്ചാൽ പരിഹാരമാകുന്നതായി ഭക്തജനങ്ങൾ പറയുന്നു.

സാധാരണ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ദേവി ഇവിടെ മലർന്ന് കിടക്കുകയാണ്. നാല് കൈകളുള്ള ദേവിയുടെ രണ്ട് കൈകൾ മേലോട്ട് ഉയർന്നിരിക്കുകയാണ്. രണ്ട് എണ്ണം ശരീരത്തോട് ചേർന്ന് നിലത്താണ്. നമ്മുടെ ആവശ്യങ്ങൾ ഒരു കടലാസിൽ എഴുതി ശാന്തിയുടെ കയ്യിൽ കൊടുത്താൽ അത് ഉടനെ തന്നെ ദേവിയുടെ വലതുകയ്യിൽ വച്ചു കൊടുക്കുന്നു. നമുക്ക് പണം തരാനുള്ള വ്യക്തിയുടെ പേരും നമ്മുടെ പേരും വച്ച് വേണം സങ്കടം എഴുതേണ്ടത്. ആരും ഇത് വായിച്ചു നോക്കില്ല. ഏതു ഭാഷയിലും എഴുതാം.

വെള്ളം തളിച്ച് വേണം മുളക് അരയ്ക്കാൻ. മുളക് വെണ്ണ പോലെ അരയ്ക്കരുത്. ഒന്ന് പൊട്ടി കുരു പുറത്തു വന്നാൽ മതി. അവിടെ പാത്രത്തിൽ കൈ കഴുകാം. എങ്കിലും പലരും കൈ കഴുകിയ വെള്ളമായതിനാൽ അതിൽ മുളക് ധാരാളമായിരിക്കും. പുറത്തിറങ്ങി കൈ കഴുകാൻ വെള്ളം കരുതുന്നതും നന്നായിരിക്കും. ക്ഷേത്രത്തിനകത്ത് ദേവിയെ കാണാൻ അഞ്ചുരൂപയുടെ ചീട്ട് എടുക്കണം. മാല ചാർത്താനും സാരി ചാര്‍ത്താനും ഒക്കെ ചീട്ടാക്കണം. ക്ഷേത്രത്തിനകത്ത് എല്ലാം ഭംഗിയായി നടക്കുന്നു. അധികം സമയം കാത്ത് നിൽക്കേണ്ടി വരില്ല. മുളകരയ്ക്കാൻ ഒരാളെ മാത്രമായി കയറ്റി അയാൾ അത് ചെയ്ത് കഴിഞ്ഞേ അടുത്തയാളെ കയറ്റൂ. മുളകരച്ച് പുരട്ടുമ്പോൾ നമ്മളെ പറ്റിച്ചയാളെ മനസിൽ സങ്കൽപിച്ച് ദേവിയോട് പ്രാർത്ഥിച്ചുകൊണ്ടു വേണം അത് ചെയ്യാൻ. ശത്രുദോഷം ഒക്കെ തീരും.

സാക്ഷാൽ ശ്രീരാമൻ ചുടലക്കാട്ടിൽ നിന്നും എടുത്ത മണൽ കൊണ്ടു ഉണ്ടാക്കിയതാണ് ഇവിടത്തെ വിഗ്രഹം എന്നാണ് ഐതീഹ്യം. രാവണന്റെ അടുത്തു നിന്നും സീതയെ മോചിപ്പിക്കാൻ ലങ്കയിലേക്ക് പോകുന്നവഴി ദേവിയോട് പ്രാർഥിച്ചിട്ടാണ് ശ്രീരാമൻ പോയത് എന്നാണ് വിശ്വാസം. വിഗ്രഹത്തിന് പതിനഞ്ചടിയോളം നീളമുണ്ട്.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

 Phone : 9846033337, 0484 2546421