Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭദ്രകാളി ജയന്തി, ദേവീ പ്രീതിക്ക് ചെയ്യേണ്ടവ!

Woman praying

ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളി .അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്.കാളീദേവി ജനിച്ച ഭദ്രകാളി ജയന്തി ദിനത്തിൽ ദേവീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത്  ഉത്തമമാണ്. വൈകുന്നേരം നാമജപത്തോടെ ദേവീക്ഷേത്രദർശനം നടത്തി പൂജ തൊഴുതാൽ  സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. ലളിതാസഹസ്രനാമം ജപിക്കാവുന്നതാണ്. തെളിഞ്ഞ മനസ്സോടെയുള്ള ഭക്തന്റെ പ്രാർഥന ദേവി കേൾക്കാതിരിക്കില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും ദുരിതങ്ങളെയും തരണം ചെയ്യാൻ  അമ്മയുടെ കരുതലെന്ന പോലെ ദേവി ഭക്തനെ പ്രാപ്തനാക്കും. ഭദ്രകാളി ജയന്തി ദിനത്തിൽ സന്ധ്യക്ക്‌ വിളക്ക് കൊളുത്തി ദേവീപ്രീതികരമായ നാമങ്ങളും മന്ത്രങ്ങളും ജപിച്ചാൽ കുടുംബൈശ്വര്യം വർധിക്കും.

ഭദ്രകാളീ സ്തുതി 

കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ 

കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ

ദേവീ സ്തുതി 

ഓം സർവ്വ ചൈതന്യരൂപാംതാം  ആദ്യാം ദേവീ ച ധീമഹി 

ബുദ്ധിം യാനഹ: പ്രചോദയാത്

കാർത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ 

സംസാര സാഗരേ മഗ്നം  മാമുദ്ധര  കൃപാമയി

ബ്രഹ്മ വിഷ്ണു ശിവാരാധ്യേ  പ്രസീത ജഗദംബികേ

മനോഭിലഷിതം ദേവീ വരം ദേഹി നമോസ്തുതേ

സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ 

ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ " 

സർവ്വ സ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ

ഭയേഭ്യ സ്ത്രാഹിനോ ദേവീ ദുർഗ്ഗാ ദേവി നമോസ്തുതേ

ജ്വാലാകരാളമത്യുഗ്രം  അശേഷാസുരസൂധനം 

ത്രിശൂലം പാദുനോ ദേവീ  ഭദ്രകാളീ നമോസ്തുതേ