ഗണപതി വിഗ്രഹം വീട്ടിൽ വയ്ക്കുന്നത് ഗുണമോ ദോഷമോ?

ഏതു കാര്യം ആരംഭിക്കുന്നതിനു മുൻപും ഹൈന്ദവ മതാചാര പ്രകാരം പൂജിക്കുക ഗണപതിയെയാണ്. തടസ്സങ്ങൾ മാറ്റുന്ന ഭഗവാനാണ് ഗണപതി എന്ന വിശ്വാസത്തെ മുൻനിർത്തിയാണ് ഇത് ചെയ്യുന്നത്. ഗണപതിയെ പ്രസാദിപ്പിക്കാതെ ചെയ്യുന്ന കാര്യങ്ങൾ ഒന്നും തന്നെ ഫലം കാണില്ല എന്ന് വിശ്വസിക്കപ്പെടുന്നു. ഈ വിശ്വാസത്തിന്റെ ചുവടു പിടിച്ചാണ് വീടുകളിൽ ഗണപതി വിഗ്രഹം വയ്ക്കുന്നത്. 

എന്നാൽ ഗണപതിയുടെ വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ജ്യോതിഷശാത്രം പറയുന്നു. വിഗ്രഹം വയ്ക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ പാലിക്കുന്ന പക്ഷം ഗണപതി വിഗ്രഹം വീട്ടിൽ പലവിധ ഐശ്വര്യങ്ങളും കൊണ്ടുവരുന്നു. അല്ലാത്ത പക്ഷം നേരെ തിരിച്ചായിരിക്കും ഫലസിദ്ധി. ആദ്യം ശ്രദ്ധിക്കേണ്ടത് നാം എന്തുകാര്യത്തിനു വേണ്ടിയാണു ഗണപതി വിഗ്രഹം വീട്ടിൽ പൂജിക്കുന്നത് എന്നതാണ്. 

വീട്ടുടമ ആഗ്രഹിക്കുന്നത് ഐശ്വര്യവും സന്തോഷവും സമാധാനവുമാണ് എങ്കിൽ വെളുത്ത ഗണപതിയുടെ വിഗ്രഹവും വെളുത്ത ഗണപതിയുടെ ചിത്രവുമാണ് വീട്ടിൽ സൂക്ഷിക്കേണ്ടത്. ഇക്കാര്യം പലരും ശ്രദ്ധിക്കാറില്ല. അല്ലെങ്കിൽ പലർക്കും ഇക്കാര്യം അറിയില്ല എന്നതാണ് വാസ്തവം. ഇനി ഒരുവ്യക്തി ആഗ്രഹിക്കുന്നത്  വ്യക്തിപരമായ ഉയർച്ചയാണ് എങ്കിൽ കുങ്കുമവർണത്തിലുള്ള ഗണപതിവിഗ്രഹമാണ് വീട്ടിൽ പൂജിക്കാനായി വക്കേണ്ടത്. 

വീടിന്റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയിൽ വിഗ്രഹം വയ്ക്കുന്നത് വീട്ടിലേക്ക് ദോഷങ്ങൾ കടന്നു വരുന്നതിനെ തടയും.എന്നാൽ  തുകലിൽ ഉണ്ടാക്കിയ വസ്തുക്കള്‍ ഒന്നും തന്നെ വിഗ്രഹത്തിനടുത്ത് വെക്കരുത്. ഇത് വിപരീത ഫലം ഉണ്ടാക്കും. പൂജാമുറിയിൽ ഒരു ഗണപതിവിഗ്രഹം മാത്രം വയ്ക്കാന്‍ പാടുള്ളൂ എന്നതും പ്രത്യേകം ശ്രദ്ധിക്കുക.എന്നാൽ  വീട്ടിൽ കയറുന്ന ഭാഗത്താണ് വിഗ്രഹം വയ്ക്കുന്നതെങ്കില്‍ രണ്ടെണ്ണം ആയിട്ട് വയ്ക്കുക