Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാസ് തുടങ്ങും മുൻപേ ഇത് ചെയ്തോളൂ, ഉന്നത വിജയം ഫലം!

School Opening

വീണ്ടും ഒരു അദ്ധ്യയനവർഷം ആരംഭിക്കാൻ പോവുകയാണ്. വിദ്യാർഥികളും രക്ഷിതാക്കളും അതിന് വേണ്ട ഒരുക്കങ്ങളുടെ പിറകേ ആണ് ഇപ്പോൾ. എന്നാൽ ക്ലാസ് തുടങ്ങും മുന്‍പ് എന്തെങ്കിലും ചെയ്യാൻ ബാക്കിയുണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

നന്നായി പഠിക്കാൻ, കഴിഞ്ഞ വർഷത്തെക്കാളും മികച്ച വിജയം നേടാൻ എന്താണ് ചെയ്യേണ്ടത് എന്നു ചിന്തിക്കേണ്ട സമയം ഇതാണ്. നല്ല വിജയം നേടിയവർക്കും ഈ വർഷം അത് സാധ്യമാകുമോ എന്നും ചിന്തിക്കുന്നത് നല്ലതാണ്. ചിലപ്പോൾ ദശാകാലം മാറിയിട്ടുണ്ടാകും, മറ്റു ചിലപ്പോൾ ദൈവാധീനം കുറഞ്ഞ സമയമായിരിക്കാം. അതിനൊക്കെ പരിഹാരങ്ങള്‍ നോക്കി ചെയ്താൽ മികച്ച വിജയം നേടാൻ ആകുമെന്നതിൽ സംശയം വേണ്ട.

മൂകാംബികാ ക്ഷേത്രദര്‍ശനം വളരെ നല്ല കാര്യമാണ്. കൊല്ലൂരിൽ പോകാൻ കഴിയാത്തവർക്ക് പറവൂർ മൂകാംബികാ ക്ഷേത്രത്തിലോ, ആവണകോട് സരസ്വതി ക്ഷേത്രത്തിലോ, പനച്ചിക്കാട്, കാടാമ്പുഴ തുടങ്ങിയ സ്ഥലങ്ങളിലോ സന്ദർശിച്ച് യഥാശക്തി വഴിപാടുകൾ നടത്താവുന്നതാണ്. കുടുംബക്ഷേത്രത്തിൽ അല്ലെങ്കിൽ ധർമ്മദൈവത്തിനും യഥാവിധി പരിഹാരങ്ങൾ നടത്തുന്നത് ദോഷങ്ങളിൽ നിന്നും രക്ഷിക്കും. മറവി ഉള്ള കുട്ടികൾക്ക് ചന്ദ്രകാന്തം, മുത്ത് എന്നീ രത്നങ്ങൾ ധരിക്കാം. 

പഠിച്ചാൽ തലയിൽ കയറുന്നില്ല എന്നാണെങ്കിൽ മരതകമാണ് അനുയോജ്യമായത്. ആയുർവേദ മരുന്നുകളായ സാരസ്വതഘ്രതം, സ്വർണ്ണഭസ്മം എന്നിവയും സേവിക്കുന്നത് നല്ലതാണ്.

താന്‍ പാതി ദൈവം പാതി എന്നാണല്ലോ. അപ്പോൾ ദൈവത്തിനുള്ള പകുതി നേടാനായി നേരത്തേ ശ്രമം ആരംഭിക്കാം. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ കുട്ടികൾക്ക് ഒരു ആത്മവിശ്വാസം ലഭിക്കുകയും ചെയ്യും. വിശ്വാസം രക്ഷിക്കും എന്നാണല്ലോ. അത്ഭുതങ്ങള്‍ നടക്കുന്നതും വിശ്വസിക്കുന്നവരിൽ ആണ്.

ലേഖകൻ :  Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com   

Phone : 9846033337, 0484 2546421