Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹജീവിതത്തിൽ പ്രശ്നങ്ങളോ? കാരണവും പരിഹാരവും

Diamond

നവഗ്രഹങ്ങളിലൊന്നായ ശുക്രന്റെ രത്നമാണ് വജ്രം. ശുക്രൻ സുഖസൗഭാഗ്യങ്ങളുടെ കാരകനാണ്. ശുക്രന്‍റെ ദോഷഫലങ്ങളെ നീക്കി , ഗുണഫലങ്ങളെ വ൪ദ്ധിപ്പിക്കുന്നതിനാണ്  വജ്രം ധരിക്കുന്നത്. ജാതകപ്രകാരം ശുക്രൻ ദുർബലനായിരിക്കുമ്പോൾ ദോഷകാഠിന്യം കുറയ്ക്കാൻ വജ്രം അണിയാവുന്നതാണ്. 

വിവാഹകാരകനുമാണ് ശുക്രൻ. ജാതകത്തിൽ ശുക്രൻ ബലവാനാണെങ്കിൽ എല്ലാ സുഖസൗഭാഗ്യങ്ങളും സന്തുഷ്ടകുടുംബജീവിതവും ലഭിക്കും. ശുക്രന്റെ നീചസ്ഥിതി  വിവാഹ ജീവിതത്തിൽ വിള്ളൽ സൃഷ്ടിക്കും.

വജ്രം ധരിച്ചാൽ വിവാഹിതരുടെ ദാമ്പത്യം കൂടുതൽ ഊഷ്മളമാവുകയും അവിവാഹിതരുടെ വിവാഹം പെട്ടെന്ന് നടക്കുകയും ചെയ്യും. ശുദ്ധമായ വെള്ളനിറത്തിലുള്ള വജ്രമാണ് ഏറ്റവും ഉത്തമം. മുത്ത്, പവിഴം ,പുഷ്യരാഗം എന്നിവ വജ്രത്തോടൊപ്പം ധരിക്കാൻ പാടില്ല. രത്നങ്ങളിൽ ഏറ്റവും കാഠിന്യമുള്ളതും തിളക്കമുള്ളതുമാണ് വജ്രം.  വജ്രം ധരിക്കുന്നവർക്ക്  ശുക്രപ്രീതിയാൽ  സാമ്പത്തിക അഭിവൃദ്ധിയും സുഖസൗഭാഗ്യങ്ങളും ലഭ്യമാകും. അസ്ഥിസംബന്ധമായ അസുഖങ്ങളെ ചെറുക്കാൻ വജ്രം ധരിക്കുന്നത് ഉത്തമമത്രേ.

രത്നധാരണം ക്ഷിപ്രഫലം  നൽകുന്നവയാണ്.  ചില ലഗ്നക്കാർക്ക് വജ്രം ഉത്തമഫലം നൽകില്ല. ചിങ്ങം ,വൃശ്ചികം ,ധനു,മീനം ,മേടം ,കർക്കിടകം എന്നീ ലഗ്നക്കാർ  ജ്യോതിഷന്റെ നിർദേശപ്രകാരമേ വജ്രം ധരിക്കാവൂ. ശുദ്ധമായ വജ്രമല്ല ധരിക്കുന്നതെങ്കിൽ അത് പലവിധ ബുദ്ധിമുട്ടുകൾക്കും കാരണമാവും. യഥാർത്ഥ വജ്രം ധരിച്ചാൽ സൗന്ദര്യം വർദ്ധിക്കുമെന്നും പറയപ്പെടുന്നു.