Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പറയുന്നതൊന്നുമല്ല ശകുനം, നോക്കേണ്ടത് ഇങ്ങനെ!

omen

യാത്രപുറപ്പെടാൻ ഇറങ്ങുമ്പോൾ മിക്കവരും ശകുനം നോക്കാറുണ്ട്.വരാനിരിക്കുന്ന ഗുണദോഷങ്ങളുടെ പ്രതീകമായാണ് ശകുനത്തെ പഴമക്കാർ കണ്ടിരുന്നത്.ജ്യോതിഷത്തിൽ ശകുനത്തിനു ഏറെ പ്രാധാന്യമാണ് കല്പിച്ചിരിക്കുന്നത്.യാത്ര പുറപ്പെടുമ്പോൾ അത് ലക്ഷ്യപ്രാപ്തിയിലെത്തുമോ ഇല്ലയോ എന്ന് ശകുനത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത് .

യാത്ര പുറപ്പെടുന്ന സമയത്ത് ശുഭശകുനം കണ്ടിറങ്ങാൻ ചിലർ മുൻകൂട്ടി ശകുനം ഉണ്ടാക്കാറുണ്ട്. യാത്ര പുറപ്പെട്ടാൽ അറുപത് ചുവട് ചെല്ലുന്നതിനകം യാദൃശ്ചികമായി കാണുന്നതോ കേൾക്കുന്നതോ മാത്രമേ ശകുനമായി കണക്കാക്കുകയുള്ളു.

ദുശ്ശകുനം കണ്ട് യാത്ര തുടരരുത്. ആദ്യമായി ദുശ്ശകുനം കണ്ടാൽ മടങ്ങി വന്ന് പതിനൊന്ന് പ്രാണയാമം ചെയ്തശേഷം വീണ്ടും പോകാം. രണ്ടാമതും ദുശ്ശകുനമാണെങ്കിൽ വീണ്ടും മടങ്ങിവന്ന് പതിനാറു പ്രാണയാമങ്ങൾ ചെയ്തശേഷം പോകാം. മൂന്നാമതും ദുശ്ശകുനമാണെങ്കിൽ യാത്ര ഒഴിവാക്കുന്നതാണ് ഉചിതം.

ശുഭശകുനങ്ങൾ 

നിറകുടം,ഇരട്ട മൈന ,പശു,വലതുവശത്തൂടെ പറന്നു പോകുന്ന കാക്ക,അഭിസാരിക ,ആട്,ആന,ചാണകം, മത്സ്യം ,മാംസം.

അശുഭശകുനങ്ങൾ

ഒറ്റ മൈന,പണിയായുധം കയ്യിലേന്തിയവർ ,ഏണിയുമായി പോകുന്നയാൾ ,കുറ്റിച്ചൂൽ ,കാലിയായ കുടം വഹിച്ചയാൾ ,വിറകുമായി വരുന്നയാൾ,പൂച്ച കുറുകെചാടുന്നത് ,തലമുണ്ഡനം ചെയ്തയാൾ,മുറം