Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാഗം ചെയ്താൽ മഴ പെയ്യുമോ?

homam

ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള ഒരു കർമ്മമാണ്‌ യാഗങ്ങൾ. യജുർവേദത്തിലാണ്  യാഗങ്ങളെപ്പറ്റിയും, യാഗാദികളുടെ പ്രയോഗ രീതികളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നത്.കടുത്ത വരൾച്ച നേരിടുന്നതിനിടെ നല്ല മഴ ലഭിക്കുന്നതിന് 'ദൈവങ്ങളെ ആശ്രയിക്കാൻ' ഗുജറാത്ത് സംസ്ഥാന സർക്കാർ ഉത്തരവിട്ടപ്പോൾ പഴമക്കാർക്ക് മുൻപ് കേട്ടിട്ടുള്ള വരുണ യാഗത്തെക്കുറിച്ചാണ് ഓർമ്മവരുന്നത്.തിരുവിതാംകൂറിൽ വരൾച്ച രൂക്ഷമായപ്പോൾ ഗൗരീപാർവ്വതീഭായി തമ്പുരാട്ടി  വരുണ യാഗം നടത്താൻ ഉത്തരവിട്ടിരുന്നു.

ശാസ്ത്രം വളരെയധികം പുരോഗമിച്ചിട്ടും വരൾച്ച,ഭൂകമ്പം ,പേമാരി എന്നിവയെല്ലാം ഗുരുതര പ്രശ്നങ്ങളായി തുടരുന്നു. എങ്കിലും ഇവയെ നേരിടാനുള്ള പരീക്ഷണങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഈ പരീക്ഷണങ്ങളിലൊന്നാണ് കൃത്രിമമഴ.പ്രത്യേക വിമാനം ഉപയോഗിച്ചു മഴമേഘങ്ങളിൽ സിൽവർ അയോഡൈഡ് വിതച്ച് മേഘത്തിന്റെ ജലസാന്ദ്രത വർധിപ്പിച്ചാണ് കൃത്രിമമഴ പെയ്യിക്കുന്നത്.വികസിതരാജ്യങ്ങൾ വൻതുകമുടക്കി കൃത്രിമമഴ പെയ്യിക്കാറുണ്ടെകിലും വികസ്വരരാജ്യങ്ങൾക്കു ഇത് കിട്ടാക്കനിയാണ്.

അംഗ രാജ്യത്തെ  കൊടുംവേനലിൽ നിന്ന് രക്ഷിക്കാൻ  ഋഷ്യശൃംഗൻ എന്ന മുനികുമാരനെ വശീകരിച്ച്‌  തന്റെ രാജ്യത്തു കൊണ്ടുവന്ന വൈശാലിയുടെ കഥ ഏവർക്കും പരിചിതമാണല്ലോ. അദ്ദേഹം വന്നു യാഗം നടത്തി മഴ പെയ്യിച്ചു ഒരു രാജ്യത്തെ മുഴുവൻ രക്ഷിക്കുകയാണുണ്ടായത് .യാഗം നടത്തി മഴപെയ്യിച്ച ഒരുപാട് കഥകള്‍ പുരാണങ്ങളിലുണ്ട്. യാഗങ്ങളിലെ പ്രധാനവസ്തുവായ നെയ്യ് അഗ്നിയുമായി ചേരുമ്പോൾ ധാരാളം ഓക്സിജൻ ഉല്പാദിപ്പിക്കപ്പെടുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് .അതുപോലെ യാഗത്തിലെ ഓരോ വസ്തുവും അഗ്നിയുമായിച്ചേരുമ്പോൾ ഓരോ വാതകമാണ് പുറപ്പെടുവിപ്പിക്കുന്നത്‌.പ്രാർഥനകൊണ്ടും യാഗങ്ങൾകൊണ്ടും മഴ പെയ്യിപ്പിക്കാമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. വിശ്വാസമാണല്ലോ എല്ലാത്തിനും ആധാരം. അതിനുദാഹരണമാണ് ഗുജറാത്തിലെ ജലസംരക്ഷണപദ്ധതികളുടെ ഭാഗമായി യാഗങ്ങൾ സംഘടിപ്പിക്കുന്നത്.