Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതകത്തിൽ വിവാഹസമയം കഴിഞ്ഞു ,ഇനി നടക്കുമോ?

Marriage

എന്റെ പേര് അമ്മു. വളരെ വിഷമത്തിലാണ് ഈ കത്ത് എഴുതുന്നത്. എന്റെ മകളുടെ കാര്യം അറിയാൻ വേണ്ടിയാണ്. അവൾ ജനിച്ചത് 04–04–1981 സമയം 4.45 എഎമ്മിനാണ്. ഇതുവരെ വിവാഹം ഒന്നും ശരിയായില്ല. ഒരു ജ്യോത്സ്യനെ തലക്കുറി കാണിച്ചപ്പോൾ വിവാഹ സമയം കഴിഞ്ഞു, ഇനി നടക്കാൻ സാധ്യത കുറവാണ്. ഇതു ശരിയാണോ?

അമ്മു, തിരുവാണിയൂർ

ഉത്തൃട്ടാതിയാണ് മകളുടെ നക്ഷത്രം. നേരത്തേതന്നെ വിവാഹം നടത്തേണ്ടതായിരുന്നു. ഇനി വിവാഹത്തിനായി പ്രത്യേക സമയവും ജാതകച്ചേർച്ചയുമൊന്നും നോക്കിയിരിക്കുന്നതിൽ അർഥമില്ല. ബാക്കി സാഹചര്യങ്ങൾ അനുകൂലമായി വരുന്നതു നടത്താൻ ശ്രമിക്കുക. മകളുടെ വിവാഹ സമയം കഴിഞ്ഞു എന്നു പറഞ്ഞത് എന്തർഥത്തിൽ ആണെന്ന് അറിയില്ല. മകളെ സംബന്ധിച്ച് ജാതകപ്രകാരം ഏഴു വർഷമായി കേതുർദശ ആയിരുന്നു. 2017 മേയ്14മുതലാണ് ശുഭദശ ആരംഭിച്ചത്. 2020 സെപ്റ്റംബർ 12 വരെ ശുക്രദശയിൽ ശുക്ര അപഹാരമാണ്. ആ കാലയളവ് വിവാഹത്തിനു ഏറെ ഉത്തമമാകുന്നു. എന്നുകരുതി 2020 വരെ കാത്തിരിക്കരുത്. എത്രയും വേഗം നടത്താൻ നോക്കുക.