Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിന് ദൃഷ്ടിദോഷം ഏൽക്കില്ല, ഇവ ചെയ്തോളൂ!

Dhristi Dosha

പണിതുകൊണ്ടിരിക്കുന്ന വീടിനുമുന്നിൽ  കോലങ്ങൾ ,കള്ളിമുൾച്ചെടി ,കുമ്പളങ്ങ ഇവയിലേതെങ്കിലും കെട്ടി തൂക്കിയിട്ടിരിക്കുന്നത് കാണാറുണ്ട്.ദൃഷ്ടിദോഷം അഥവാ കണ്ണേറ് തട്ടാതിരിക്കാനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്. ചിലയാളുകളുടെ നോട്ടം പതിഞ്ഞാൽ അത് നശിച്ചുപോകുമെന്ന് ചിലരൊക്കെ വിശ്വസിക്കുന്നു. ആശിച്ച് മോഹിച്ച് ഇല്ലാത്ത പൈസയുണ്ടാക്കിയാരിക്കും മിക്കവാറും വീടുപണി നടത്തുക . അതിന്റെ കൂടെ ദൃഷ്ടിദോഷം കൂടെ വരുത്തിവയ്ക്കാൻ ആരും തയാറാവില്ല.  കണ്ണേറ് തട്ടാതിരിക്കാൻ കലാകാലങ്ങളായി തുടർന്നുപോരുന്ന കാര്യങ്ങൾ ചെയ്യുന്നു എന്ന് പറയുന്ന കൂട്ടരും നമ്മുടെ സമൂഹത്തിൽ ഉണ്ട്.

പറമ്പിൽ സർവസാധാരണമായി കാണുന്ന ഒരു സസ്യമാണ് വാഴ. പുതിയതായി പണിത വീടിനേൽക്കുന്ന ദൃഷ്ടിദോഷത്തെ ചെറുക്കാൻ വാഴയ്ക്കാകുമത്രേ.പണിതുകൊണ്ടിരിക്കുന്ന വീടിനുമുന്നിൽ വാഴ നട്ടു വളർത്തിയാൽ കണ്ണേറ് ദോഷങ്ങളെ ഒരു പരിധിവരെ തടയാനാകും.വളരെവേഗത്തിൽ വളർന്ന് കായ്‌ഫലം നല്കുന്ന സസ്യമാണ് വാഴ .അതുപോലെ വളരെവേഗത്തിൽ വീടിനുമേലുള്ള ദൃഷ്ടിദോഷവും നീങ്ങുമെന്നാണ് വിശ്വാസം.