Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകിടുകൾ മന്ത്രങ്ങൾക്ക് പകരം, അത്ഭുതം ഈ ക്ഷേത്രം!

Buddhism

ഡൽഹിയിൽനിന്ന് ഏകദേശം 575 കിലോമീറ്റർ അകല പ്രകൃതി അണിയിച്ചൊരുക്കിയ മനോഹരഭൂമിയാണ് ധരംശാല. ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയുടെ ആസ്‌ഥാനം.ടിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശമാണിത്. ദേവദാരു വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്ന ഈ പ്രദേശത്ത് ബുദ്ധന്റെ അവതാരമാണെന്നു വിശ്വസിക്കപ്പെടുന്ന അവലോകിതേശ്വരന്റെ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ദേവദാരു വൃക്ഷങ്ങൾക്കു മരണമില്ല. ദൈവികാംശമാണ് അവയുടെ അമരത്വത്തിനു കാരണമത്രേ. 

ടിബറ്റൻ ജനതയുടെ വിശ്വാസമനുസരിച്ചു പാവനസ്‌നേഹത്തിന്റെ ദൈവമാണ് അവലോകിതേശ്വരൻ.കാരുണ്യത്തിന്റെ മൂർത്തിമദ്ഭാവമായ അവലോകിതേശ്വരൻ ലോകേശ്വരൻ, ലോകനാർ ഈശ്വരൻ എന്നൊക്കെ അറിയപ്പെടുന്നു .  അവലോകിതേശ്വരനെ സ്‌തുതിക്കുന്ന ആയിരക്കണക്കിനു മന്ത്രങ്ങളുണ്ട്. അവയെല്ലാം പിച്ചളത്തകിടുകളിലെഴുതി ഈ ക്ഷേത്രത്തിനു ചുറ്റും തൂക്കിയിട്ടിരിക്കുന്നു. ആ തകിടുകൾ കറക്കുന്നത് മന്ത്രങ്ങൾ ചൊല്ലുന്നതിനു സമമെന്ന് ഇവിടെയുള്ളവർ വിശ്വസിക്കുന്നു. ഇന്ത്യയിൽ പുരുഷരൂപത്തിലും ചൈനയിൽ സ്ത്രീരൂപത്തിലുമാണ് അവലോകിതേശ്വരനെ ആരാധിക്കുന്നത്. റ്റിബറ്റിൽ അവലോകിതേശ്വരൻ ചെന്രെസിഗ് എന്നും  അറിയപ്പെടുന്നു.

ഇതിനടുത്തുള്ള  നഡ്ഡി പോയിന്റിൽ നിന്നു താഴേക്കു വരുമ്പോൾ നാലു പർവതങ്ങൾക്കുനടുവിലായി  ജലസമൃദ്ധിമായ ദാൽ തടാകം സ്ഥിതിചെയ്യുന്നു . ചുറ്റുമുള്ള ദേവദാരു മരങ്ങൾ തടാകത്തിലെ ജലത്തിന് ഔഷധശക്‌തി പകരുമെന്നു വിശ്വാസം. കടുത്ത വേനലിലും ഇവിടെ വെള്ളം വറ്റില്ല. കൊടുംശൈത്യത്തിലാകട്ടെ, വെള്ളം തണുത്തുറഞ്ഞു മഞ്ഞുമൈതാനം പോലെയാകുന്നു.